ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം മാരി 2ന്റെ ട്രെയ്‌ലർ പുറത്തെത്തി. മാരി റിലീസ് ചെയ്ത് മൂന്നു വർഷത്തിന് ശേഷമാണ് മാരി ടുവുമായി ബാലാജി മോഹൻ എത്തുന്നത്. ആദ്യ ചിത്രത്തിൽ ഗായകൻ വിജയ് യേശുദാസായിരുന്നു വില്ലനെങ്കിൽ രണ്ടാം ഭാഗത്തിൽ ടൊവിനോ തോമസാണ് പ്രതിനായകനായി എത്തുന്നത്.

നേരത്തേ ചിത്രത്തിലെ ടൊവിനോയുടെ ഗെറ്റപ്പ് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പുറത്തത്തിയിരിക്കുന്ന 2.17 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലറിൽ ധനുഷിനും ടൊവീനോയ്ക്കുമൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സായ് പല്ലവിയുമുണ്ട്. സായ് പല്ലവിയുടെ കിടിലൻ ഡാൻസ് നമ്പറുകളും ഉൾപ്പെടുത്തിയാണ് ട്രെയിലർ പുറത്തെത്തിയിരിക്കുന്നത്.

ആദ്യ ഭാഗത്തിൽ സംഗീതം കൈകാര്യം ചെയ്തിരുന്നത് അനിരുദ്ധ് ആയിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ യുവാൻ ശങ്കർ രാജയാണ് സംഗീതം നിർവ്വഹിക്കുന്നത്.2015ൽ പുറത്തിറങ്ങിയ 'മാരി'യുടെ രണ്ടാംഭാഗമാണ് 'മാരി 2'. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് നിർമ്മാണം. വരലക്ഷ്മി ശരത്കുമാറും ഒരു പ്രാധാ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  ഡിസംബർ 21ന് തീയേറ്ററുകളിൽ എത്തും.