- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവംബർ 24നു ശേഷം മെഷീൻ റീഡബിൾ പാസ്‌പോർട്ട് മാത്രം; കൈകൊണ്ടെഴുതിയ പാസ്‌പോർട്ടുകൾ പുതുക്കിയെടുക്കണമെന്ന് ഇന്ത്യൻ എംബസി
മസ്‌ക്കറ്റ്: കൈകൊണ്ടെഴുതിയ പഴയ പാസ്‌പോർട്ട് കൈവശം ഉള്ളവർ അത് ഉടൻ തന്നെ മാറ്റിയെടുക്കാൻ ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. എല്ലാ പ്രവാസികളും മെഷീൻ റീഡബിൾ പാസ്‌പോർട്ടിലേക്ക് മാറണമെന്ന് മാസങ്ങളായി എംബസി നിർദേശിക്കുന്നുണ്ടെങ്കിലും ഇനിയും പലരും പഴയ പാസ്‌പോർട്ട് കൈവശം വച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എംബസി നിർദ്ദേശം വീണ്ടും പുറ
മസ്‌ക്കറ്റ്: കൈകൊണ്ടെഴുതിയ പഴയ പാസ്‌പോർട്ട് കൈവശം ഉള്ളവർ അത് ഉടൻ തന്നെ മാറ്റിയെടുക്കാൻ ഇന്ത്യൻ എംബസിയുടെ നിർദ്ദേശം. എല്ലാ പ്രവാസികളും മെഷീൻ റീഡബിൾ പാസ്‌പോർട്ടിലേക്ക് മാറണമെന്ന് മാസങ്ങളായി എംബസി നിർദേശിക്കുന്നുണ്ടെങ്കിലും ഇനിയും പലരും പഴയ പാസ്‌പോർട്ട് കൈവശം വച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എംബസി നിർദ്ദേശം വീണ്ടും പുറപ്പെടുവിക്കുന്നത്. ഈ വർഷം നവംബർ 24-ഓടെ പഴയ പാസ്‌പോർട്ട് കാലഹരണപ്പെടും. അതിനു മുമ്പു തന്നെ മെഷീൻ റീഡബിൾ പാസ്‌പോർട്ടിലേക്ക് മാറാൻ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് എംബസിയുടെ നിർദ്ദേശം.
നവംബർ 25 മുതൽ പഴയ പാസ്‌പോർട്ടിൽ രാജ്യങ്ങൾ വിസാ നിഷേധിക്കുകയോ നോൺ മെഷീൻ റീഡബിൾ പാസ്‌പോർട്ടുമായി യാത്ര ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തുകയോ ചെയ്യും. അതിന് ഇട വരുത്താതിരിക്കാനാണ് പാസ്‌പോർട്ട് പുതുക്കണമെന്ന് നിർബന്ധം പിടിക്കുന്നത്. അവസാന നിമിഷം വരെ കാത്തു നിൽക്കാതെ കഴിവതും വേഗത്തിൽ തന്നെ പാസ്‌പോർട്ട് പുതുക്കാനാണ് എംബസി നിഷ്‌ക്കർഷിക്കുന്നത്.
ഒമാനിൽ 2006 മുതൽ മെഷീൻ റീഡബിൾ പാസ്‌പോർട്ട് നൽകിവരുന്നുണ്ടെന്ന് എംബസി ഉദ്യോഗസ്ഥർ അറിയിച്ചു. ഇനിയും ഒമാനിലുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ പഴയ പാസ്‌പോർട്ട് കൈവശം വച്ച് യാത്ര ചെയ്യുന്നുണ്ട്. പ്രവാസികൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കുന്നതിന് അവസാന നിമിഷം വരെ കാക്കാതെ നേരത്തെ തന്നെ പാസ്‌പോർട്ട് പുതുക്കാനാണ് നിർദ്ദേശം.
1990-കളിൽ 20 വർഷത്തെ കാലാവധിയോടു കൂടി നൽകിയ പാസ്‌പോർട്ടുകളെല്ലാം തന്നെ കൈകൊണ്ടെഴുതിയവയാണ്. 2001-നു മുമ്പ് സ്വന്തമാക്കിയ പാസ്‌പോർട്ടുകളെല്ലാം നോൺ മെഷീൻ റീഡബിൾ പാസ്‌പോർട്ടുകളും ഫോട്ടോ ഒട്ടിച്ചതുമാണ്. കഴിഞ്ഞ നവംബറിലെ കണക്കനുസരിച്ച് ഇത്തരം 286,000 പാസ്‌പോർട്ടുകൾ ഇപ്പോഴും ഉപയോഗത്തിലുണ്ട്.
അതുപോലെ ആറുമാസത്തിൽ കുറവ് കാലാവധിയുള്ള പാസ്‌പോർട്ടുള്ളവർ അവ പുതുക്കണമെന്നും അധികൃതർ അറിയിച്ചു. ആറു മാസമെങ്കിലൂം കാലാവധി ബാക്കിയുണ്ടെങ്കിലേ അന്താരാഷ്ട്ര യാത്ര സാധ്യമാകൂ. അഞ്ചു വർഷത്തെ കാലാവധിയിൽ അനുവദിക്കുന്ന കുട്ടികളുടെ പാസ്‌പോർട്ടിന്റെ കാര്യത്തിലാണ് ജാഗ്രത പാലിക്കേണ്ടത്. ആവശ്യത്തിന് കാലി പേജുകൾ ഇല്ലാത്ത പാസ്‌പോർട്ടുകളുടെ കാര്യത്തിലും പ്രവാസികൾ ശ്രദ്ധിക്കണം. ചില രാജ്യങ്ങൾ രണ്ട് പേജെങ്കിലും ബാക്കിയുണ്ടെങ്കിലേ പാസ്‌പോർട്ട് സ്വീകരിക്കൂ. പാസ്‌പോർട്ട് പുതുക്കിത്തരാൻ അപേക്ഷിക്കുകയാണ് പോംവഴി. നിരന്തരം യാത്ര ചെയ്യുന്നവർക്കായി 64 പേജുള്ള ജംബോ പാസ്‌പോർട്ട് അനുവദിക്കുന്നുണ്ട്.