- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മലയാളി അസോസിയേഷൻ ഓഫ് റെസ്പിരേറ്ററി കെയർ സെമിനാർ 18-ന്
ഷിക്കാഗോ: മലയാളി അസോസിയേഷൻ ഓഫ് റെസ്പിരേറ്ററി കെയർ സംഘടിപ്പിക്കുന്ന ഈവർഷത്തെ ആദ്യ തുടർ വിദ്യാഭ്യാസ സെമിനാർ മാർച്ച് 18-നു ശനിയാഴ്ച നടത്തപ്പെടും. സെമിനാറിനു വേദിയാകുന്നത് പ്രൊസ്പെക്ട് ഹൈറ്റ്സിലെ 600 നോർത്ത് മിൽവാക്കി അവന്യൂവിലുള്ള കൺട്രി ഇൻ ആൻഡ് സ്യൂട്ട്സ് ബൈകാൾസൺ ഹോട്ടലിൽ വച്ചാണ്. രാവിലെ 7.30-ന് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാർ ഉച്ചകഴിഞ്ഞ് 2.30 വരെ തുടരും. രജിസ്ട്രേഷൻ ഫീസ് മാർക്ക് അംഗത്വമുള്ളവർക്ക് 10 ഡോളർ. അംഗത്വമില്ലാത്തവർക്ക് 35 ഡോളർ എന്നവിധമാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. റെസ്പിരേറ്ററി കെയർ പ്രൊഫഷണലുകളുടെ ലൈസൻസ് പുതുക്കാൻ വേണ്ട 24 സിഇയുവിൽ 6 സിഇയു ഈ സെമിനാറിലെ പങ്കാളിത്തംവഴി ലഭിക്കുന്നതാണ്. വിദഗ്ധരും അനുഭവസമ്പന്നരുമായ ആറ് മികച്ച പ്രഭാഷകരെയാണ് മാർക്ക് നേതൃത്വം നൽകുന്ന ഈ സെമിനാറിനായി കണ്ടെത്തിയിട്ടുള്ളത്. ഹോളിഫാമിലി മെഡിക്കൽ സെന്റർ നഴ്സിങ് വിഭാഗം മേധാവി ഷിജി അലക്സ്, റാപ്പ് യൂണിവേഴ്സിറ്റി ക്ലിനിക്കൽ എഡ്യൂക്കേഷൻ മേധാവി ജെ. ബ്രാഡി സ്‌കോട്ട്, അലർജി ആൻഡ് ഇമ്യൂണോളജി സ്പെഷലിസ്റ്റ് ഡോക്ട
ഷിക്കാഗോ: മലയാളി അസോസിയേഷൻ ഓഫ് റെസ്പിരേറ്ററി കെയർ സംഘടിപ്പിക്കുന്ന ഈവർഷത്തെ ആദ്യ തുടർ വിദ്യാഭ്യാസ സെമിനാർ മാർച്ച് 18-നു ശനിയാഴ്ച നടത്തപ്പെടും. സെമിനാറിനു വേദിയാകുന്നത് പ്രൊസ്പെക്ട് ഹൈറ്റ്സിലെ 600 നോർത്ത് മിൽവാക്കി അവന്യൂവിലുള്ള കൺട്രി ഇൻ ആൻഡ് സ്യൂട്ട്സ് ബൈകാൾസൺ ഹോട്ടലിൽ വച്ചാണ്. രാവിലെ 7.30-ന് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാർ ഉച്ചകഴിഞ്ഞ് 2.30 വരെ തുടരും. രജിസ്ട്രേഷൻ ഫീസ് മാർക്ക് അംഗത്വമുള്ളവർക്ക് 10 ഡോളർ.
അംഗത്വമില്ലാത്തവർക്ക് 35 ഡോളർ എന്നവിധമാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. റെസ്പിരേറ്ററി കെയർ പ്രൊഫഷണലുകളുടെ ലൈസൻസ് പുതുക്കാൻ വേണ്ട 24 സിഇയുവിൽ 6 സിഇയു ഈ സെമിനാറിലെ പങ്കാളിത്തംവഴി ലഭിക്കുന്നതാണ്.
വിദഗ്ധരും അനുഭവസമ്പന്നരുമായ ആറ് മികച്ച പ്രഭാഷകരെയാണ് മാർക്ക് നേതൃത്വം നൽകുന്ന ഈ സെമിനാറിനായി കണ്ടെത്തിയിട്ടുള്ളത്. ഹോളിഫാമിലി മെഡിക്കൽ സെന്റർ നഴ്സിങ് വിഭാഗം മേധാവി ഷിജി അലക്സ്, റാപ്പ് യൂണിവേഴ്സിറ്റി ക്ലിനിക്കൽ എഡ്യൂക്കേഷൻ മേധാവി ജെ. ബ്രാഡി സ്‌കോട്ട്, അലർജി ആൻഡ് ഇമ്യൂണോളജി സ്പെഷലിസ്റ്റ് ഡോക്ടർ അലക്സ് തോമസ്, യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയി ഹോസ്പിറ്റൽ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ഹർഷ കുമാർ, പ്രൊഫഷണൽ ലൈസൻസ് സ്പെഷലിസ്റ്റ് ആയ ജെസീക്ക ബീർ, അറ്റോർണി അലക്സ് കൂപ്പർ എന്നിവർ സെമിനാറിലെ ക്ലാസുകൾക്ക് നേതൃത്വം നൽകും.
സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.marcillinois.org എന്ന വെബ്സൈറ്റ് വഴി അതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. സെമിനാറിനോട് അനുബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് മാർക്ക് എഡ്യൂക്കേഷൻ കോർഡിനേറ്റേഴ്സായ റജിമോൻ ജേക്കബ് (847 877 6898), സനീഷ് ജോർജ് (224 616 0457) എന്നിവരുമായി ബന്ധപ്പെടുക. മലയാളികളായ റെസ്പിരേറ്ററി കെയർ പ്രൊഫഷണലുകൾ തങ്ങളുടെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമിടയിൽ സെമിനാറിന് വേണ്ടത്ര പ്രചാരം നൽകി മികച്ച പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് മാർക്ക് പ്രസിഡന്റ് യേശുദാസൻ ജോർജ് താത്പര്യപ്പെടുന്നു. സെക്രട്ടറി റോയി ചേലമലയിൽ അറിയിച്ചതാണിത്.



