- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുമാസം മേക്കപ്പിടാൻ ഫ്രഞ്ച് പ്രസിഡന്റ് മുടക്കുന്നത് ഏഴ് ലക്ഷം രൂപ! അപ്പോൾ എത്രയായിരിക്കും ഭാര്യയുടെ ചെലവ്? ഇരട്ടിപ്രായമുള്ള സ്ത്രീയെ വിവാഹം ചെയ്ത മാക്രോണിനെ സോഷ്യൽ മീഡിയ തേച്ചൊട്ടിക്കുമ്പോൾ
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരാർഥിയായതുമുതൽ എ്മ്മാനുവൽ മാക്രോൺ സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരമാണ്. തന്നെക്കാൾ 25 വയസ്സിന് പ്രായമുള്ള ഭാര്യയായിരുന്നു 39-കാരനായ മാക്രോണിനെ സോഷ്യൽ മീഡിയക്ക് പ്രിയങ്കരനാക്കിയത്. നെപ്പോളിയനുശേഷം ഫ്രാൻസിന്റെ ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരിയെന്ന ഖ്യാതിയുള്ള മാക്രോണിന്റെ സൗന്ദര്യ സംരക്ഷണമാണ് ഇപ്പോഴത്തെ വലിയ വാർത്ത. മേക്കപ്പിന് മാത്രമായി ഒരുമാസം മാക്രോർക്കാൺ ചെലവിടുന്നത് ഏഴുലക്ഷം രൂപയാണത്രെ. ഈ പണമത്രയും പോകുന്നത് ഖജനാവിൽനിന്നും. മേക്കപ്പിനുമാത്രമായി നതാഷ-ബി എന്ന പേരിൽ ജീവനക്കാരിയെ നിയമിച്ചതായും ഇതിനകം തന്നെ ഇരുപതുലക്ഷത്തിലേറെ രൂപ മേക്കപ്പിനത്തിൽ നതാഷയ്ക്ക് സർക്കാർ നൽകിയതായും റിപ്പോർട്ടുണ്ട്. എല്ലാ പൊതുപരിപാടികൾക്ക് മുമ്പും നതാഷയെത്തി മാക്രോണിനെ മേക്കപ്പിടും. പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചവേളയിലും മാക്രോണിനൊപ്പം നതാഷയുണ്ടായിരുന്നു. തന്റെ ചെറുപ്പക്കാരൻ ഇമേജ് നിലനിർത്തുന്നതിൽ മാക്രോാൺ എല്ലായ്‌പ്പോഴും ശ്രദ്ധാലുവാണെന്നും ലെ പോയന്റെ മാസ
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരാർഥിയായതുമുതൽ എ്മ്മാനുവൽ മാക്രോൺ സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരമാണ്. തന്നെക്കാൾ 25 വയസ്സിന് പ്രായമുള്ള ഭാര്യയായിരുന്നു 39-കാരനായ മാക്രോണിനെ സോഷ്യൽ മീഡിയക്ക് പ്രിയങ്കരനാക്കിയത്. നെപ്പോളിയനുശേഷം ഫ്രാൻസിന്റെ ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരിയെന്ന ഖ്യാതിയുള്ള മാക്രോണിന്റെ സൗന്ദര്യ സംരക്ഷണമാണ് ഇപ്പോഴത്തെ വലിയ വാർത്ത.
മേക്കപ്പിന് മാത്രമായി ഒരുമാസം മാക്രോർക്കാൺ ചെലവിടുന്നത് ഏഴുലക്ഷം രൂപയാണത്രെ. ഈ പണമത്രയും പോകുന്നത് ഖജനാവിൽനിന്നും. മേക്കപ്പിനുമാത്രമായി നതാഷ-ബി എന്ന പേരിൽ ജീവനക്കാരിയെ നിയമിച്ചതായും ഇതിനകം തന്നെ ഇരുപതുലക്ഷത്തിലേറെ രൂപ മേക്കപ്പിനത്തിൽ നതാഷയ്ക്ക് സർക്കാർ നൽകിയതായും റിപ്പോർട്ടുണ്ട്.
എല്ലാ പൊതുപരിപാടികൾക്ക് മുമ്പും നതാഷയെത്തി മാക്രോണിനെ മേക്കപ്പിടും. പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിച്ചവേളയിലും മാക്രോണിനൊപ്പം നതാഷയുണ്ടായിരുന്നു. തന്റെ ചെറുപ്പക്കാരൻ ഇമേജ് നിലനിർത്തുന്നതിൽ മാക്രോാൺ എല്ലായ്‌പ്പോഴും ശ്രദ്ധാലുവാണെന്നും ലെ പോയന്റെ മാസിക റിപ്പോർട്ട് ചെയ്യുന്നു.
മാക്രോാൺ മാസം ഏഴുലക്ഷം ചെലവിടുമ്പോൾ, 64-കാരിയായ ഭാര്യ ബ്രിജിറ്റ് എത്രലക്ഷമാകും ചെലവാക്കുകയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. എല്ലായ്‌പ്പോഴും വളരെ ഉല്ലാസവാന്മാരായി കാണപ്പെടുന്ന മാക്രോൺ-ബ്രിജിറ്റ് ദമ്പതിമാരെ ഫ്രഞ്ചുകാർ വലിയ ആദരവോടെയാണ് കാണുന്നത്. പ്രായവ്യത്യാസം പ്രതിഫലിപ്പിക്കാതിരിക്കുന്നതിൽ ഇരുവരും സദാ ശ്രദ്ധാലുക്കളുമാണ്.
ചെലവേറിയ പ്രസിഡന്റെന്നാണ് മാക്രോണിനെ പ്രതിപക്ഷമായ കൺസർവേറ്റീവ് റിപ്പബ്ലിക്കൻ പാർട്ടി വിലയിരുത്തുന്നത്. തസ്തികകൾ വെട്ടിക്കുറച്ചും മറ്റും ഒരു ഭാഗത്ത് ചെലവുചുരുക്കാൻ ശ്രമിക്കുമ്പോൾത്തന്നെ സ്വന്തം മുഖസൗന്ദര്യം കൂട്ടാൻ ലക്ഷങ്ങൾ ചെലവിടാനും പ്രസിഡന്റിന് മടിയില്ലെന്ന് പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളിലൊരാൾ കുറ്റപ്പെടുത്തി. എന്നാൽ, മുൻപ്രസിഡന്റുമാരായ നിക്കോളാസ് സർക്കോസിയെക്കാളും ഫ്രാങ്ക് ഒലാന്ദിനെക്കാളും ചെലവ് കുറവാണ് മാക്രോണിനെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്.