ഞ്ജി പണിക്കറുടെ മകൻ നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്തു മമ്മൂട്ടി, വരലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു കസബ. റിലീസിനു മുമ്പ് തന്നെ പല കാരണണങ്ങൾ കൊണ്ട് ചിത്രം ശ്രദ്ധനേടിയിരുന്നു. അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ എല്ലാം വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുക, അതൊരു ഉത്സവകാല റിലീസ് ആവുക... പ്രതീക്ഷയുടെ വമ്പൻ ഭാരമുള്ള സിനിമയായി കസബ മാറാൻ ഇത്രയും മതിയായിരുന്നു. മ്മൂട്ടിയുടെ മാനറിസവും പൊലീസ് വേഷങ്ങളും ചർച്ചാ വിഷയം ആയതു പോലെ തന്നെ അതിലെ സംഭാഷണങ്ങളും വിവാദങ്ങളിൽ ചെന്നാണ് കലാശിച്ചത്.

അശ്ലീല പരമായ കമന്റ്‌സുകൾ ഉണ്ടെന്നു ആരോപിച്ച് വനിതാകമ്മീഷൻ നോട്ടീസയച്ചതും വാർത്തയായതാണ്. എന്നാൽ വാർത്തകൾ എല്ലാം ചിത്രത്തിന്റെ പബ്്‌ളിസിറ്റിക് വേണ്ടി ആണെന്നും ചിലർ വാദിച്ചിരുന്നു. കസബയ്ക്കെതിരെസ്ത്രീ വിരുദ്ധതയുടെ പേരിൽ കേസെടുക്കുകയാണെങ്കിൽ ആദ്യം കേസെടുക്കേണ്ടത് മലയാളം സീരിയലുകൾക്കെതിരെയാണെന്നും സംവിധായകൻ കമൽ പറഞ്ഞിരുന്നു.

കസബ ഈ സമൂഹത്തിന്റെ പ്രതിഫലനമാണ്. സമൂഹത്തിലുള്ള സ്ത്രീവിരുദ്ധത മാത്രമേ കസബയിലുമുള്ളൂ. നമ്മുടെ സമൂഹത്തിൽ സ്ത്രീവിരുദ്ധത തീരെയില്ലേ ? ഇവിടെ സ്ത്രീകൾക്ക് അർഹിക്കുന്ന പരിഗണനയും ബഹുമാനവും ലഭിക്കുന്നുണ്ടോ ? സിനിമയെ സ്ത്രീവിരുദ്ധമെന്ന് മുദ്ര കുത്തുംമുമ്പ് ഇതൊക്കെ ഒന്നാലോചിക്കണമെന്നും ചിത്രത്തിന്റെ സംവിധായകൻ നിധിൻ പറഞ്ഞിരുന്നു.

ചെറിയൊരു ഇടവ്‌ളയ്ക് ശേഷം കസബ വീണ്ടും വാർത്തകളിൽ സ്ഥാനം പിടിക്കുകയാണ്. മലയാള സിനിമയിൽ സ്ത്രീകളെ അവഹേളിക്കുന്ന അശ്ലീല പ്രയോഗങ്ങൾ ഒഴിവാക്കാൻ അംഗങ്ങൾക്ക് ബോധവൽക്കരണം നടത്തുമെന്നു സിനിമാ സംഘടനയായ മാക്ട. ചില സിനിമകളിൽ ഇത്തരം പ്രയോഗങ്ങൾ ഉണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നതായും മാക്ട(മലയാളം സിനി ടെക്‌നീഷ്യൻസ് അസോസിയേഷൻ) വനിതാ കമ്മീഷന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

മമ്മൂട്ടി നായകനായ കസബ സിനിമയിൽ സ്ത്രീവിരുദ്ധ പരാമർശങ്ങളുണ്ടെന്നുകാട്ടി സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും സിനിമാ സംഘടനകൾക്കും വനിതാ കമ്മീഷൻ കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് മാക്ട കത്തുനൽകിയത്.

വ്യക്തികളുടെ സ്വതന്ത്ര ചിന്തയിൽ ഉരുത്തിരിയുന്നതാണ് സിനിമയെന്ന് കത്തിൽ പറയുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പിൻബലവും അതിന് അവകാശപ്പെടാവുന്നതാണ്. സിനിമാ നിർമ്മാണത്തിന്റെ ഘട്ടത്തിൽ ഇടപെടാനുള്ള സ്വാതന്ത്ര്യം ഒരു സംഘടയ്ക്കുമില്ല. എങ്കിലും, കമ്മീഷന്റെ ആശങ്ക പരിഗണിച്ച് അംഗങ്ങൾക്ക് ബോധവൽക്കരണം നടത്തുമെന്നും സ്ത്രീ സമൂഹത്തിന് ഉണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ജനറൽ സെക്രട്ടറിയും സംവിധായകനുമായ ഷാജൂൺ കാര്യാൽ കത്തിൽ വ്യക്തമാക്കുന്നു