- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി സൗദിയിൽ 'എല്ലാ ബാങ്കുകളുടെയും 'മദാ' കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്താം; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ
എല്ലാ ബാങ്കുകളുടെയും 'മദാ' കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്താവുന്ന സൗകര്യം രാജ്യത്ത് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ ചില ബാങ്കുകളുടെ സഹകരണത്തോടെ നടത്തിയ പരീക്ഷണ ഓൺലൈൻ ഇടപാടുകൾ വിജയകരമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇ-സേവനം ഏപ്രിൽ മുതൽ ആരംഭിക്കാൻ സാമ തീരുമാനിച്ചത്. ട എന്നാൽ സൗദിക്ക് പുറത്തുവെച്ച് ഇടപാട് നടത്തുമ്പോൾ അന്താരാഷ്ട്ര ഇലക്ട്രോണിക് ഇടപാടിന്റെ നിബന്ധനകൾ കൂടി പാലിക്കാൻ ഉപഭോക്താക്കൾ തയ്യാറാവേണ്ടി വരും. ഇടപാട് സംഖ്യക്ക് പരിധി നിശ്ചയിക്കാനും ഇടപാടുകളെക്കുറിച്ച് മൊബൈൽ സന്ദേശം വഴി വിവരം ലഭിക്കാനും കാർഡ് ഉടമക്ക് സൗകര്യമുണ്ടായിരിക്കുമെന്നും സാമ വ്യക്തമാക്കി. ക്രഡിറ്റ് കാർഡുകളുടെ ഉപയോഗം ഗണ്യമായി കുറയാൻ പുതിയ സംവിധാനം കാരണമാവും. മദാ കാർഡിന്റെ സാങ്കേതികവിദ്യ ഓൺലൈൻ ഇടപാടിന് കൂടി ഉപകരിക്കുന്ന രീതിയിൽ പരിവർത്തിപ്പിക്കണമെന്ന് ഇതിന് ആവശ്യമായ നിയമാവലികൾ നിബന്ധനയിൽ ഉൾപ്പെടുത്തണമെന്നും രാജ്യത്തെ ബാങ്കുൾക്കയച്ച സർക്കുലറിൽ സാമ വ്യക്തമാക്കി.
എല്ലാ ബാങ്കുകളുടെയും 'മദാ' കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്താവുന്ന സൗകര്യം രാജ്യത്ത് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ ചില ബാങ്കുകളുടെ സഹകരണത്തോടെ നടത്തിയ പരീക്ഷണ ഓൺലൈൻ ഇടപാടുകൾ വിജയകരമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇ-സേവനം ഏപ്രിൽ മുതൽ ആരംഭിക്കാൻ സാമ തീരുമാനിച്ചത്. ട
എന്നാൽ സൗദിക്ക് പുറത്തുവെച്ച് ഇടപാട് നടത്തുമ്പോൾ അന്താരാഷ്ട്ര ഇലക്ട്രോണിക് ഇടപാടിന്റെ നിബന്ധനകൾ കൂടി പാലിക്കാൻ ഉപഭോക്താക്കൾ തയ്യാറാവേണ്ടി വരും. ഇടപാട് സംഖ്യക്ക് പരിധി നിശ്ചയിക്കാനും ഇടപാടുകളെക്കുറിച്ച് മൊബൈൽ സന്ദേശം വഴി വിവരം ലഭിക്കാനും കാർഡ് ഉടമക്ക് സൗകര്യമുണ്ടായിരിക്കുമെന്നും സാമ വ്യക്തമാക്കി.
ക്രഡിറ്റ് കാർഡുകളുടെ ഉപയോഗം ഗണ്യമായി കുറയാൻ പുതിയ സംവിധാനം കാരണമാവും. മദാ കാർഡിന്റെ സാങ്കേതികവിദ്യ ഓൺലൈൻ ഇടപാടിന് കൂടി ഉപകരിക്കുന്ന രീതിയിൽ പരിവർത്തിപ്പിക്കണമെന്ന് ഇതിന് ആവശ്യമായ നിയമാവലികൾ നിബന്ധനയിൽ ഉൾപ്പെടുത്തണമെന്നും രാജ്യത്തെ ബാങ്കുൾക്കയച്ച സർക്കുലറിൽ സാമ വ്യക്തമാക്കി.