- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി മോഹൻലാലിന്റെ അപരനാവാനില്ലെന്ന് മദൻലാൽ; ലക്ഷങ്ങൾ തരാമെന്ന് പറഞ്ഞാലും ഇനി അങ്ങിനെ അഭിനയിക്കില്ല; അപരവേഷം ചെയ്യാൻ ഇപ്പോഴും ക്ഷണമുണ്ടെന്നും മദൻലാൽ എന്ന കാവാലം ശശികുമാർ
ഓർക്കാപ്പുറത്തെ സിനിമാ ഭാഗ്യമാണ് കാവാലത്തെ ശശികുമാറിനുണ്ടായത്. ചില്ലറ നാടകങ്ങളിൽ അഭിനയിച്ചിരുന്ന ആൾ അങ്ങിനെ സിനിമയിലെ നായകനാകുന്നു. സൂപ്പർസ്റ്റാർ എന്ന സിനിമ അംഗീകാരത്തിനേക്കാൾ വിമർശനങ്ങളിൽ പെടുന്നു. സിനിമയുടെ പ്രമേയമായിരുന്നില്ല പ്രധാന വിമർശന വിഷയം. അതിലെ നായക നടനായിരുന്നു, അയാൾക്ക് മലയാള സിനിമയിലെ സൂപ്പർ താരത്തോടുള്ള രൂപസാദൃശ്യമായിരുന്നു. മോഹൻലാലിന്റെ അപരൻ എന്ന് പേര് കുറ്റബോധത്തോടെ ഓർക്കുന്നു കാവാലത്തെ ശശികുമാർ. സിനിമയിൽ പിന്നീട് സ്വന്തം പാതയിലൂടെ വളർന്ന വിനയന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു സൂപ്പർസ്റ്റാർ എന്ന ആ സിനിമ. '' ഇല്ല. ഇനി അങ്ങനെയൊരു വേഷത്തിലേക്ക് ഇനി അഭിനയിക്കാനില്ല. ലക്ഷങ്ങൾ തരാമെന്ന് പറഞ്ഞാലും അങ്ങനെ അഭിനയിക്കാനില്ല. അടുത്തിടെ ഗൾഫിൽ ഒരു ഷോയ്ക്ക് മോഹൻ ലാലിന്റെ വേഷത്തിൽ വരാമോ എന്ന് ക്ഷണിച്ചിരുന്നു. പണം തരാമെന്നും പറഞ്ഞു. എന്റെ തീരുമാനം ഞാൻ മാറ്റിയില്ല. വരുന്നില്ലെന്ന് അവരെ അറിയിച്ചു. മോഹൻലാൽ വലിയ നടനാണ്. ഞാൻ വെറും മദൻലാൽ മാത്രമാണ് ' അദ്ദേഹം പറയുന്നു. സൂപ്പർ സ്റ്റാർ സിനിമ
ഓർക്കാപ്പുറത്തെ സിനിമാ ഭാഗ്യമാണ് കാവാലത്തെ ശശികുമാറിനുണ്ടായത്. ചില്ലറ നാടകങ്ങളിൽ അഭിനയിച്ചിരുന്ന ആൾ അങ്ങിനെ സിനിമയിലെ നായകനാകുന്നു. സൂപ്പർസ്റ്റാർ എന്ന സിനിമ അംഗീകാരത്തിനേക്കാൾ വിമർശനങ്ങളിൽ പെടുന്നു. സിനിമയുടെ പ്രമേയമായിരുന്നില്ല പ്രധാന വിമർശന വിഷയം. അതിലെ നായക നടനായിരുന്നു, അയാൾക്ക് മലയാള സിനിമയിലെ സൂപ്പർ താരത്തോടുള്ള രൂപസാദൃശ്യമായിരുന്നു.
മോഹൻലാലിന്റെ അപരൻ എന്ന് പേര് കുറ്റബോധത്തോടെ ഓർക്കുന്നു കാവാലത്തെ ശശികുമാർ. സിനിമയിൽ പിന്നീട് സ്വന്തം പാതയിലൂടെ വളർന്ന വിനയന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു സൂപ്പർസ്റ്റാർ എന്ന ആ സിനിമ.
'' ഇല്ല. ഇനി അങ്ങനെയൊരു വേഷത്തിലേക്ക് ഇനി അഭിനയിക്കാനില്ല. ലക്ഷങ്ങൾ തരാമെന്ന് പറഞ്ഞാലും അങ്ങനെ അഭിനയിക്കാനില്ല. അടുത്തിടെ ഗൾഫിൽ ഒരു ഷോയ്ക്ക് മോഹൻ ലാലിന്റെ വേഷത്തിൽ വരാമോ എന്ന് ക്ഷണിച്ചിരുന്നു. പണം തരാമെന്നും പറഞ്ഞു. എന്റെ തീരുമാനം ഞാൻ മാറ്റിയില്ല. വരുന്നില്ലെന്ന് അവരെ അറിയിച്ചു. മോഹൻലാൽ വലിയ നടനാണ്. ഞാൻ വെറും മദൻലാൽ മാത്രമാണ് ' അദ്ദേഹം പറയുന്നു. സൂപ്പർ സ്റ്റാർ സിനിമ ഇറങ്ങി 27 വർഷം കഴിഞ്ഞപ്പോൾ കൈരളി ടിവിയിലാണ് മദൻലാൽ മനസ് തുറന്നത്.
ഇപ്പോൾ ഹോർട്ടി കോർപ്പ് ചെയർമാൻ കൂടിയായ വിനയന്റ് സംവിധാനത്തിൽ 1990ലാണ് സൂപ്പർസ്റ്റാർ എന്ന ചിത്രം പുറത്തിറങ്ങുന്നത്. സിനിമാ മോഹവുമായി ഇൻഡസ്ട്രിയിലെത്തിയ ചെറുപ്പക്കാരന് ശ്രദ്ധിക്കപ്പെടാനുള്ള വ്യത്യസ്തപ്രമേയം തേടിയാണ് സൂപ്പർതാരത്തിന്റെ സാദൃശ്യമുള്ള ആളിനെ നായകനാക്കുക എന്ന ആശയത്തിലെത്തുന്നത്. കുട്ടനാട്ടുകാരനായ വിനയന് നാടകങ്ങളിൽ അഭിനയിക്കുന്ന കാവാലത്തെ ശശികുമാറിനെ പരിചയമുണ്ടായിരുന്നതും ചിത്രത്തിന്റെ അണിയറ രഹസ്യങ്ങളിലൊന്നാണ്.
മോഹൻലാലിനോടുള്ള അത്ഭുതാവഹമായ സാദൃശ്യമുള്ള നടൻ നായകനാകുന്നു എന്നത് നിർമ്മാണവേളയിൽ തന്നെ മാധ്യമശ്രദ്ധ നേടി. സൂപ്പർതാരമായ മോഹൻലാലിനെതിരെ നടന്ന നീക്കമായും സൂപ്പർസ്റ്റാർ എന്ന ചിത്രം വ്യാഖ്യാനിക്കപ്പെട്ടു. മദൻലാലിനൊപ്പം ഇന്നസെന്റ്, ജഗതി, ജഗദീഷ് തുടങ്ങി മലയാളത്തിലെ പ്രധാന താരങ്ങളെ അണിനിരത്തി. മോഹൻലാലിന്റെ ഡേറ്റ് ലഭിക്കാത്ത വാശിയിൽ വിനയൻ അപരനെ വച്ച് സിനിമ സംവിധാനം ചെയ്യുകയായിരുന്നുവെന്ന വാദവും അന്ന് ഉയർന്നിരുന്നു. കാവാലം ശശികുമാർ എന്ന നാടകനടന് സിനിമയ്ക്ക് വേണ്ടി മദൻലാൽ എന്ന പേര് വിനയൻ നൽകിയതാണ് .
'എന്നെ വിട്ടേക്കൂ. പ്ലീസ്..... ആരോടും ചാൻസ് ചോദിച്ച് പോയിട്ടില്ല. എന്നെ സിനിമയിൽ എത്തിച്ച വിനയേട്ടനോട് പോലും പിന്നീട് അവസരം ചോദിച്ചിച്ചിട്ടില്ല. അടുത്തിടെയാണ് വിനയേട്ടനെപ്പോലും വിളിച്ചത്. നീ മാത്രമേ ഇതുവരെ എന്നെ വിളിക്കാതേയുള്ളൂ, എന്തുകൊണ്ട് ഇതുവരെയും വിളിച്ചില്ല എന്ന് വിനയേട്ടൻ ചോദിച്ചു. വിളിച്ചില്ല. അത്ര തന്നെ.'' മദൻലാൽ പറയുന്നു.
മോഹൻലാൽ സൂപ്പർസ്റ്റാറായി മലയാള സിനിമയെ കീഴടക്കിയ അതേ കാലയളവിൽ അരങ്ങേറ്റം കുറിച്ച മദൻലാൽ ആദ്യ ചിത്രത്തിന് ശേഷം സിനിമയിൽ സജീവമായിട്ടില്ല. ഡബിൾ റോളിലാണ് സൂപ്പർസ്റ്റാറിൽ മദൻലാൽ അഭിനയിച്ചത് സൂപ്പർതാരം മദൻരാജ് ആയും നാണപ്പൻ എന്ന സാധാരണക്കാരന്റെ റോളിലും. സൂപ്പർ സ്റ്റാറിന് ശേഷം പത്തോളം നിർമ്മാതാക്കൾ മദൻലാലിനെ സിനിമയ്ക്കായി സമീപിച്ചിരുന്നുവെങ്കിലും ഒരു അപകടം തുടർന്നുള്ള സിനിമാ പ്രതീക്ഷകളെ തകർത്തെന്നാണ് മദൻലാൽ പറയുന്നത്. സൂപ്പർസ്റ്റാർ എന്ന ചിത്രത്തിൽ അഭിനയിച്ചെന്നല്ലാതെ അതിനു പിന്നിൽ എന്തെങ്കിലും രഹസ്യമുണ്ടോ എന്ന് തനിക്കറിയില്ലെന്ന് മദൻലാൽ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മോഹൻലാലിന്റെ എതിരാളി എന്ന തരത്തിലാണ് പലരും കണ്ടത്. മോഹൻലാലിനെ ഔട്ടാക്കാനാണ് തന്നെ ഇറക്കിയതെന്ന വാദവും വന്നു. സൂപ്പർസ്റ്റാർ പ്രദർശിപ്പിച്ച തിരുവനന്തപുരം പാർത്ഥാസിലെ 45 കസേരകൾ തകർത്തതായി വരെ വാർത്തകളുണ്ടായിരുന്നു. നേരിട്ടും ഫോണിലൂടെയും ഒരു പാട് തെറിവിളികളുണ്ടായെന്നും മദൻലാൽ ഇപ്പോൾ പറയുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ താൻ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് മോഹൻലാൽ എന്നും മദൻലാൽ വെളിപ്പെടുത്തുന്നു.