- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔദാര്യത്തിനായി കേഴുന്നില്ല... ദയയ്ക്കായി യാചിക്കുന്നുമില്ല... നീതിക്കായി പോരാടുകയാണ്... ആത്മാവ് കൂടൊഴിയും മുമ്പ് നീതിയുടെ സൂര്യൻ ഉദിച്ചെങ്കിൽ.... മഅ്ദനിയുടെ രണ്ടാം നാടുകടത്തൽ പതിറ്റാണ്ട് പിന്നിടുമ്പോൾ നീതിക്കായി മുറവിളികൂട്ടി വീണ്ടും കേരളം; മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഇന്ത്യൻ ചരിത്രം പരിശോധിച്ചാൽ മഅ്ദനിയോളം മികച്ച ഉദാഹരണം വേറെയില്ലെന്ന് മന്ത്രി ജലീൽ; മഅ്ദനിക്കു വേണ്ടി ഉയരുന്ന ശബ്ദം നീതിക്കായുള്ളതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
കോഴിക്കോട്: പിഡിപി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ രണ്ടാം നാടുകടത്തലിന് ഒരു പതിറ്റാണ്ട് പൂർത്തിയാകുമ്പോൾ കക്ഷി രാഷ്ട്രീയ ഭേതമന്യേ വീണ്ടും മഅദനിക്ക് നീതി ആവശ്യപ്പെട്ട് കേരളം ഒരുമിക്കുന്നും എന്ന സൂചനയാണ് അദ്ദേഹത്തിന്റെ രണ്ടാം ജയിൽവാസത്തിന് 10 വർഷം പൂർത്തിയായ ദിവസം നടന്ന സോഷ്യൽ മീഡിയ ക്യാമ്പയിൻ നൽകുന്നത്.
രണ്ടാം ജയിൽവാസം 10 വർഷം പൂർത്തിയായ ദിനത്തിൽ 'അനീതിയുടെ വിലങ്ങഴിക്കൂ' എന്ന മുദ്രാവാക്യത്തിൽ നടന്ന സമൂഹമാധ്യമ പ്രതിഷേധത്തിൽ കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് പ്രമുഖർ പങ്കെടുത്തു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മന്ത്രി കെടി ജലീൽ, എ.എം. ആരിഫ് എംപി, തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ദലിത് ആക്ടിവിസ്റ്റ് കെ.കെ. കൊച്ച്, ജാമിഅ സമരനായിക ലദീദ ഫർസാന, ആയിഷ റെന്ന, ശ്രീജ നെയ്യാറ്റിൻകര തുടങ്ങി നിരവധി പേരാണ് പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്തെ രാഷ്ട്രീയ ഇടപെടലെന്നതിനപ്പുറത്ത് മഅദനിയുടെ നീതി നിധേധത്തിനെതിരെ ആത്മാർത്ഥമായ ഇടപെടലായിരിക്കെട്ടെ ഇതെന്നാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ ആഗ്രഹിക്കുന്നത്.
വ്യക്തിപരമായി അറിയുന്ന ആളെന്ന നിലയ്ക്ക് അബ്ദുന്നാസർ മഅദനിയുടെ നിരപരാധിത്വത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നാണ് മന്ത്രി കെടി ജലീൽ പറഞ്ഞത്. വൈകി ലഭിക്കുന്ന നീതി ജനാധിപത്യ ധ്വംസനവും ഭരണഘടന വീരുദ്ധവുമാണ്. വിചാരണ വേഗത്തിലാക്കി കേസിൽ വിധി പറയുകയാണ് വേണ്ടത്. മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഇന്ത്യൻ ചരിത്രത്തിൽ മഅ്ദനിയോളം വലിയ ഉദാഹരണം വേറെയില്ലെന്നും മന്ത്രി കെടി ജലീൽ പറഞ്ഞു. വിചാരണയില്ലാതെ തുടരുന്ന അന്യായ തടവും അനന്തമായ ജയിൽവാസവും നീതിനിഷേധമാണെന്നും മഅ്ദനിക്കുവേണ്ടി ഉയരുന്ന ശബ്ദം നീതിക്കായുള്ളതാണെന്നുമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞത്.
ഇതിനെല്ലാ മറുപടിയായി മഅ്ദനി ഫേസ്ബുക്കിൽ കുറിച്ചത് കേവലം രണ്ട് വരികളാണ് 'ൗദാര്യത്തിനായി കേഴുന്നില്ല, ദയയ്ക്കായി യാചിക്കുന്നുമില്ല,നീതിക്കായി പോരാടുകയാണ്, ആത്മാവ് കൂടൊഴിയും മുമ്പ് നീതിയുടെ സൂര്യൻ ഉദിച്ചെങ്കിൽ' എന്നായിരുന്നു ആ വാക്കുകൾ. പതിറ്റാണ്ടുകൾ നീണ്ട വേട്ടയാടലുകൾ കൊണ്ടൊന്നും അദ്ദേഹത്തിന്റെ പോരാട്ട വീര്യം തകർക്കാനായിട്ടില്ലെന്നാണ് ആ വാക്കുകൾ സൂചിപ്പിക്കുന്നത്.
വേട്ടയാടലിന്റെ രണ്ടാം അദ്ധ്യായത്തിലെ ഒന്നാം പതിറ്റാണ്ട്
2007 ഓഗസ്റ്റ് ഒന്നിനാണ് കോയമ്പത്തൂർ സ്ഫോടനക്കേസിൽ മഅദ്നി ജയിൽ മോചിതനാകുന്നത്. കായമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട് ഒൻപതര വർഷത്തോളം ജയിലിൽ കിടന്നതിന് ശേഷം നിരപരാധിയാണെന്ന് കണ്ടെത്തി കോടതി വിട്ടയച്ചതിന് പിന്നാലെയാണ് ബാംഗ്ലൂർ സ്ഫോടന കേസിൽ മഅ്ദനിയെ വീണ്ടും അറസ്റ്റ് ചെയ്യുന്നത്. 2008ൽ ബാംഗ്ലൂരിലെ വിവിധയിടങ്ങളിൽ നട്ന്ന സ്ഫോടനങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 2010 ഓഗസ്റ്റ് 17നാണ് അൻവാറുശ്ശേരിയിൽ നിന്ന് ബാഗ്ലൂർ പൊലീസ് മഅദനിയെ അറസ്റ്റ് ചെയ്തത്.ലഷ്കറെ ത്വയ്യിബ ദക്ഷിണേന്ത്യൻ കമാന്ററെന്ന് പൊലീസ് വിശേഷിപ്പിക്കുന്ന തടിയന്റവിട നസീറുമായി ബന്ധമുണ്ടെന്നായിരുന്നു ആ സമയത്ത് മഅദനിക്കെതിരെ ഉയർന്നിരുന്ന പ്രധാന ആരോപണം.
തടിയന്റവിട നസീറുമായി എറണാകുളത്തും കുടകിലുമെല്ലാമായി മഅദനി ഗൂണ്ഡാലോചന നടത്തിയെന്നും പൊലീസ് ആരോപിച്ചു.ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന അറസ്റ്റിൽ മഅദനിയിപ്പോഴും വിചാരണ തടവുകാരനായി ബാഗ്ലൂരിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ രണ്ടാം വേട്ടയാടലിന്റെ ഒന്നാം പതിറ്റാണ്ടാണ് ഇപ്പോൽ പൂർത്തിയായിരിക്കുന്നത്.സാങ്കേതിക കാരണങ്ങൾ പറഞ്ഞ വിചാരണ അനിശ്ചിതമായി നീട്ടിക്കൊണ്ടോ പോകുന്ന കാഴ്ച. സാധാരണ ഗതിയിൽ ഒരോ പ്രതികളും ഒരേ സാക്ഷികളുമുള്ള ഒരേ കുറ്റ കൃത്യങ്ങൾ ഒരു കേസായി പരിഗണിക്കുമ്പോൾ ബാംഗ്ലൂർ സ്ഫോടനക്കേസ് 9 കേസുകളായാണ് എൻഐഎ പരിഗണിക്കുന്നത്. എല്ലാ കേസുകളിലും സാക്ഷി വിസ്താരവും കുറ്റപത്രം സമർപ്പിക്കലുമെല്ലാം പൂർത്തിയായി. രണ്ട് കേസുകളിലൊഴികെ എല്ലാ കേസുകളിലും മൊഴി രേഖപ്പെടുത്തലും പൂർത്തിയായെങ്കിലും ഇതുവരെയും മഅദ്നക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. ചില സാക്ഷികളുടെ പുനർവിചാരണയും കോടതി പരിഗണനയിലുണ്ട്.
പ്രതിഭാഗം സാക്ഷിവിസ്താരവും അവസാനഘട്ട വാദപ്രതിവാദങ്ങളും പൂർത്തിയാകുമ്പോഴേക്കും ഇനിയും വർഷങ്ങളെടുക്കും. അത്രയും കാലം അനാരോഗ്യവാനായ മഅദനി വേട്ടയാടലുകൾക്ക് വിധേയമായിക്കൊണ്ടേയിരിക്കും. ഈ രീതിയിൽ ബാംഗ്ലൂർ എൻഐഎ കോടതിയിൽ അനന്തമായി നീളുന്ന വിചാരണക്കെതിരെ ഒരു ഘട്ടത്തിൽ സുപ്രിംകോടതി തന്നെ നിലപാടെടുത്തിരുന്നും. ഇതിന്റെ ഭാഗമായി നാല് മാസത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കുമെന്നായിരുന്നു 2014ൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം. നിലവിൽ ബാംഗ്ലൂർ സ്ഫോടനക്കേസ് അതിന്റെ മൂന്നാം ഘട്ടത്തിലാണ്. ഈ ഘട്ടത്തിലും അനരോഗ്യത്തിന്റെ തടവറയിലാണ് മ്അദനയുള്ളത്. സുപ്രികോടതി നിബന്ധനകളോടെ അനുവദിച്ച ജാമ്യത്തിന്റെ പിൻബലത്തിൽ ബാംഗ്ലൂരിൽ ഒരു അപാർട്മെന്റ് വാടകക്കെടുത്ത് ചികിത്സയും വിചാരണയുമെല്ലാം വീൽചെയറിലിരുന്ന് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിൽ അദ്ദേഹം തുടരുന്നു.
കോയമ്പത്തൂർ കേസിനേക്കാൾ വലിയ പീഡനമായിരിക്കും ബാഗ്ലൂർ കേസിൽ സംഭവിക്കുകയെന്ന് ഈ കേസിൽ അറസ്റ്റ് ചെയ്യുന്ന ഘട്ടത്തിൽ തന്നെ മഅദനി മനസ്സിലാക്കിയിരുന്നു. കോയമ്പത്തൂർ കേസൽ തന്നെ ശിക്ഷിക്കാൻ കഴിയാത്തിന്റെ എല്ലാ അമർഷവും ഭരണകൂടം തന്റെ മേലിൽ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയാണ് അദ്ദേഹം 2010 ഓഗസ്റ്റ് 17ന് കൊല്ലം കരുനാഗപ്പള്ളയിലെ അൻവാർശ്ശേരിയിൽ നിന്ന് ബാംഗ്ലൂർ പൊലീസിനൊപ്പം പോയത്. അദ്ദേഹത്തിന്റെ ആ ഉൾക്കാഴ്ച ശരിവെക്കുന്നതായിരുന്നു പിന്നീട് ഈ കോസിന്റെ എല്ലാ ഘട്ടത്തിലും തുടക്കം മുതൽ അനുഭവിച്ചത്. ഒറ്റകേസായി പരിഗണിച്ചാൽ പെട്ടെന്ന് വിചാരണ പൂർത്തിയാകുമെന്ന് തിരിച്ചറിവിലാണ് എൻഐഎ 9 കേസുകളായ ഈ കേസിനെ പരിഗണിച്ചത്. ഓരോന്നിന്റെയും വിചാരണ നടപടികൾ പരമാവധി പതുക്കെയാണ് പൂർത്തിയാക്കിക്കൊണ്ടിരിക്കന്നതും.
കോയമ്പത്തൂർ കേസിലെന്ന പോലെ വിചാരണക്കൊടുവിൽ അദ്ദേഹത്തെ നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടയച്ചാലും വിചാരക്കാലയളവിലെങ്കിലും അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിക്കണമെന്ന ഭരണകൂട തീരുമാനമായിരുന്നു അതിനുപിന്നിൽ. അത് അക്ഷരം പ്രതി ശരിവെക്കുന്നതാണ് ഈ കേസിന്റെ നാൾവഴികൾ. സാങ്കേതിതകയുടെ പേര് പറഞ്ഞ് ഓരോ ദിവസവും വിചാരണനീട്ടികൊണ്ട് പോകുന്നതാണ് ഈ കേസിലുടനീളം കണ്ടത്. അതിപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.
മഅദനി കേരളത്തിലെത്തിയാൽ കലാപമുണ്ടാകുമെന്ന് പറഞ്ഞവർ
കോയമ്പത്തൂർ സ്ഫോടനക്കേസിൽ വിചാരണ തടവുകാരനായി കഴിയുമ്പോഴാണ് അദ്ദേഹത്തിന്റെ ഉമ്മൂമ്മ മരണപ്പെടുന്നത്. ഉമ്മുമ്മയെ അവസാനമായി കാണൻ അനുമതി ചോദിച്ചപ്പോൾ അന്നത്തെ സംസ്ഥാന സർ്ക്കർ മറുപടി നൽകിയത് മഅദനി കേരളത്തിലത്തിയാൽ കലാപമുണ്ടാകുമെന്നാണ്. 1992ൽ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലാണ് മഅദനിയുടെ ദുരിത ജീവിത്തിന്റെ തുടക്കം. 92 മെയ്മാസത്തിൽ നടത്തിയ ആ പ്രസംഗത്തിന്റെ പേരിൽ ആറ് വർഷങ്ങൾക്കിപ്പുറം 1998 മാർച്ച് 31ന് മഅ്ദനി അറസ്റ്റ് ചെയ്യപ്പെടുന്നു.
തുടർന്ന് 1998 ഫെബ്രുവരി 14നു നടന്ന കോയമ്പത്തൂർ സ്ഫോടനത്തിൽ പങ്കാരോപിച്ചു കേസിൽ 14ാം പ്രതിയാക്കി. ഈ കേസിൽ മഅ്ദനിയെ തമിഴ്നാട് പൊലീസിനു കൈമാറി. ഒമ്പതര വർഷത്തെ വിചാരണത്തടവിന് ശേഷം 2007 ഓഗസ്റ്റ് ഒന്നിന് നിരപരാധിയെന്ന് കണ്ടെത്തി കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. ഒമ്പതര വർഷം നീണ്ട തടവറ ജീവിതം അദ്ദേഹത്തെ രോഗിയാക്കിയിരുന്നു. ഒരു കാൽ പൂർണ്ണമായും നഷ്ടപ്പെട്ടു. കണ്ണിന്റെ കാഴ്ച തകരാറിലായി. നഷ്ടപരിഹാരം ആവശ്യപ്പെടണമെന്ന് പറഞ്ഞ് പലരും രംഗത്ത് വന്നപ്പോഴും അദ്ദേഹം പറഞ്ഞത് തനിക്ക് നഷ്ടപരിഹാരമല്ല വേണ്ടത് പിറന്ന മണ്ണിൽ ഭയപ്പാടില്ലാതെ ജീവിക്കാനുള്ള അവകാശമാണ് വേണ്ടത് എന്നായിരുന്നു. 2007ൽ കോയമ്പത്തൂർ സ്ഫോടനക്കേസിൽ കുറ്റവിമുക്തനായി എത്തിയ മഅദനിയെ സ്വീകരിക്കാൻ അന്നത്തെ എല്ലാ രാഷ്ട്രീയ പ്രമുഖരുമുണ്ടായിരുന്നു. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരും അക്കൂട്ടത്തിലുണ്ടായിരുന്നു.
എന്നാൽ 2008ലെ ബാംഗ്ലൂർ സ്ഫോടനക്കേസിൽ 2010ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമ്പോൾ ആരും അദ്ദേഹത്തിന് വേണ്ടി ശബ്ദിച്ചില്ലെന്ന് മാത്രമല്ല കോയമ്പത്തൂർ സ്ഫോടനക്കേസിൽ നിന്ന് കുറ്റവിമുക്തനായി പുറത്ത് വന്നപ്പോൾ സ്വീകരണം നൽകിയവർ പോലും മഅ്ദനി തീവ്രവാദിയാണെന്ന് പ്രചരിപ്പിച്ചു. ദലിത്, മുസ്ലിം പിന്നാക്ക രാഷ്ട്രീയം ഉയർത്തിപ്പിടിച്ചായിരുന്നു മഅദനി രംഗത്ത് വിന്നിരുന്നത്. പാരമ്പര്യമായി മുസ്ലിം രാഷ്ട്രീയ കുത്തക അവകാശപ്പെടുന്നവർ അതിനെ മുളയിലെ നുള്ളാൻ മഅദ്നിയുടെ രണ്ടാം അറസ്റ്റിനെ കാരണമാക്കുകയും ചെയ്തു.
മഅദനിക്കൊപ്പം നിൽക്കുന്നതിൽ നിന്ന് കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരെ പിന്തിരിപ്പിച്ചത് മുസ്ലിംലീഗും കോൺഗ്രസുമാണ്.
കോയമ്പത്തൂർ സ്ഫോടനക്കേസിൽ വേട്ടയാടലുകൾക്കൊടുവിൽ പുറത്തുവന്ന മഅ്ദനിക്കൊപ്പം കേരളത്തിലെ വലിയൊരു വിഭാഗം മുസ്ലിം ചെറുപ്പക്കാർ രാഷ്ട്രീയമായി കൂടെയുണ്ടായിരുന്നു. കോയമ്പൂത്തൂർ കേസിൽ വിചാരണത്തടവുകാരനായി കഴിയുമ്പോഴും അദ്ദേഹത്തിന് ആ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ ബാംഗ്ലൂർ സ്ഫോടനക്കേസിൽ വിചാരണത്തടവുകാരനായി ഒരു പതിറ്റാണ്ട് പൂർത്തിയാകുമ്പോൾ അദ്ദേഹത്തിന് ആ പിന്തുണ ലഭിച്ചില്ല. മഅദനിയെ പിന്തുണക്കുന്നതിൽ നിന്ന് അത്തരം ആളുകലെ പിന്തിരിപ്പച്ചതിന്റെ പ്രധാന ഘടകം കോയമ്പത്തൂർ സ്ഫോടനക്കേസിൽ കുറ്റവിമുക്തനാക്കി പുറത്തു വന്നതിന് ശേഷം അദ്ദേഹം ഇടതുപക്ഷത്തോടൊപ്പം വേദി പങ്കിടുകയും തെരഞ്ഞെടുപ്പിൽ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത് എന്ന കാരണത്താലാണ്.
മുസ്ലിം ലീഗും കോൺഗ്രസും പരസ്യമായും രഹസ്യമായും അതിന്റെ പേരിൽ പ്രചരണങ്ങൾ നടത്തി. ബാംഗ്ലൂർ സ്ഫോടനക്കേസിൽ അദ്ദേഹത്തിന് പങ്കില്ലെന്ന് പൂർണ്ണ ബോധ്യമുണ്ടായിരുന്ന ലീഗ് നേതൃത്വം മനപ്പൂർവ്വം രാഷ്ട്രീയ ലക്ഷ്യത്തോടെ അദ്ദേഹത്തിന്റെ അറസറ്റിനെ ന്യായീകരിച്ചു. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന മുസ്ലിം വിഭാഗക്കാരെല്ലാം തീവ്രവാദികളാണെന്ന് കോൺഗ്രസ് പിന്തുണയോടെ ലീഗ് പ്രചാരണം നടത്തി. മഅദനി തീവ്രവാദിയാണെന്ന് അദ്ദേഹത്തെ പൂർണ്ണമായും അറിയുന്ന മുസ്ലിംലിഗുകാർ പോലും പ്രചരിപ്പിച്ചു. ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന മുസ്ലിം സമുാദക്കാരെ വേട്ടയാടുക എന്നത് മാത്രമായിരുന്നു ആ പ്രചരണങ്ങളുട ഉദ്ദേശം. നല്ല മാപ്പിളമാരെല്ലാം ലീഗിലും കോൺഗ്രസിലുമുള്ളവരാണെന്നും ബാക്കിയെല്ലാവരും തീവ്രവാദികളോ നീരീശ്വര വാദികളോ ആണെന്നുമുള്ളതായിരുന്നു നാട്ടിലെ സംസാരം.
60 വർഷം കൊണ്ട് സംഘപരിവാറിന് കേരളത്തിൽ ഉണ്ടാക്കാൻ കഴിയാത്ത മുസ്ലിം വിരുദ്ധമനോഭാവം മഅ്ദനിയുടെ അറസ്റ്റ് കൊണ്ട് ലീഗിനും കോൺഗ്രസിനും കേരളത്തിൽ നിർമ്മിക്കാൻ സാധിച്ചു. മുസ്ലിങ്ങൾ മുഴുവൻ തീവ്രവാദികളല്ല, എന്നാൽ കമ്യൂണിസ്റ്റ് മുസ്ലിങ്ങൾ തീവ്രവാദികളാണ്,അതിന്റെ തെളിവാണ് മഅദനി എന്നായിരുന്നു പ്രചാരണം. മുതിർന്ന സിപിഐഎം നേതാവും മന്ത്രിയുമായിരുന്ന പാലാളി മുഹമ്മദ്കുട്ടിയെ പോലും തീവ്രവാദിയാക്കി. കമ്യൂണിസ്റ്റുകളായ മുസ്ലിങ്ങളോട് കൂട്ട് കൂടിയ ഹിന്ദുക്കളും വർഗീയവാദികളാണെന്നായിരുന്നു അക്കാലത്തെ പ്രചരണം. ഈ പ്രചരണങ്ങളുടെയെല്ലാം അനന്തരഫലമായി അത്രയും കാലം മഅദനിക്ക് വേണ്ടി ശ്ബദിച്ചുകൊണ്ടിരുന്ന മുസ്ലിം ചെറുപ്പക്കാർ പതുക്കെ ആ നിലപാടുകളിൽ നിന്ന് മാറിനിന്നു.
തീവ്രവാദിയെന്ന ചാപ്പകുത്തലുകൾ കേട്ട് ഭയപ്പെട്ടവർ പിന്നീട് മഅ്ദനിക്ക് വേണ്ടി ശബ്ദിച്ചില്ല. ഈ പ്രചരങ്ങളുടെയെല്ലാം ഫലമായി എക്കാലത്തും മഅ്ദനിക്ക് വേണ്ടി നിലകൊണ്ടിരുന്ന ജസ്റ്റിസ് വിആർ കൃഷ്ണയ്യർ വരെ ഒരു വേള സംഷയത്തോടെ മഅദ്നിയുടെ കാര്യത്തിൽ പ്രതികരിച്ചു എന്നതാണ് വസ്തുത. ഇന്ന് മഅ്ദനി അനുഭവിച്ചുകൊണ്ടിരിക്കുന്ന നീതി നിഷേധത്തിനെതിരെ പ്രതകരിക്കാൻ പഴയതുപോലെയുള്ള ആൾക്കൂട്ടമുണ്ടാകാതിരിക്കുന്നതും അന്ന് കോൺഗ്രസും മുസ്ലിം ലീഗും നടത്തിയ തീവ്രവാദികളെന്ന ചാപ്പകുത്തലുകൾ ഭയന്നിട്ടാണ്.