- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ആവശ്യം എൻഐഎ കോടതി തള്ളി. എല്ലാ കേസുകളുടെയും വിചാരണ ഏകീകരിക്കണമെന്ന മദനിയുടെ ആവശ്യമാണു എൻഐഎ കോടതി തള്ളിയത്. വിചാരണ 60 ശതമാനം പൂർത്തിയായതിനാൽ കേസുകൾ ഏകീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസുകൾ ഏകീകരിച്ച് പുതിയ കേസായി രജിസ്റ്റർ ചെയ്യുമ്പോൾ
ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ആവശ്യം എൻഐഎ കോടതി തള്ളി. എല്ലാ കേസുകളുടെയും വിചാരണ ഏകീകരിക്കണമെന്ന മദനിയുടെ ആവശ്യമാണു എൻഐഎ കോടതി തള്ളിയത്.
വിചാരണ 60 ശതമാനം പൂർത്തിയായതിനാൽ കേസുകൾ ഏകീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കേസുകൾ ഏകീകരിച്ച് പുതിയ കേസായി രജിസ്റ്റർ ചെയ്യുമ്പോൾ വിസ്താരം പൂർത്തിയാക്കിയ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടിവരും. ഇത് വിചാരണ രണ്ടു വർഷംവരെ ഇനിയും വൈകുന്നതിനു ഇടയാക്കുമെന്ന കർണാടക സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.
രാജിവച്ച പ്രോസിക്യൂട്ടർക്കു പകരം പ്രോസിക്യൂട്ടറെ നിയമിച്ച് നിലവിലെ സ്ഥിതിയിൽ മുന്നോട്ടുപോയാൽ വിചാരണ ഒരു വർഷം മൂന്നു മാസത്തിനകം പൂർത്തിയാക്കാനാവുമെന്നും കർണാടക സർക്കാർ കോടതിയിൽ അറിയിച്ചു. ബംഗളൂരു സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് മഅദനിക്കെതിരെ ഒമ്പതു കേസുകളാണുള്ളത്. ഈ കേസുകളെല്ലാം ഒന്നിച്ചു വിചാരണ ചെയ്യണമെന്ന ആവശ്യമാണ് കോടതി തള്ളിയത്.

