- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഅ്ദനിയുടെ ശസ്ത്രക്രിയ കഴിഞ്ഞു; സർജറിയും അനസ്തേഷ്യയും കാരണമായുള്ള കഠിനമായ വേദനയും ഉയർന്ന ബിപിയമുണ്ട്; പ്രാർത്ഥിക്കണമെന്ന് മകൻ
ബംഗളൂരു: വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് പിഡിപി ചെയർമാൻ അബദുന്നാസിർ മഅ്ദനിക്കു നടത്തിയ ശസ്ത്രക്രിയ പൂർത്തിയായതായി മകൻ സ്വലാഹുദ്ദീൻ അയ്യൂബി അറിയിച്ചു. ബംഗളൂരുവിലെ അൽ സഫ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. വാപ്പിച്ചിയുടെ സർജറി കഴിഞ്ഞെന്നും.
പോസ്റ്റ് സർജറി ഒബ്സർവേഷനിൽ ആണ് ഉള്ളതെന്നും മഅ്ദനിയുടെ ഔദ്യോഗിക ഫേസ് ബുക്കിലൂടെയാണ് മകൻ സ്വലാഹുദ്ദീൻ അയ്യൂബി അറിയിച്ചത്. സർജറിയും അനസ്തേഷ്യയും കാരണമായുള്ള കഠിനമായ വേദനയും ഉയർന്ന ബിപിയും ഉൾപ്പടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ട്. പ്രതീക്ഷിച്ച നിലയിൽ സർജറിയുടെ ഫലം ലഭിക്കാനും പൂർണ ആരോഗ്യത്തിനായും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും സ്വലാഹുദ്ദീൻ അയ്യൂബി അറിയിച്ചു.
ഴിഞ്ഞ കുറേ ദിവസങ്ങളായി മഅ്ദനിക്ക് രകതസമ്മർദ്ദം, രക്തത്തിലെ ക്രിയാറ്റിന്റെ അളവ് തുടങ്ങിയവ വളരെ ഉയർന്ന അവസ്ഥയിലായിരുന്നു. മൂത്രതടസ്സവും അനുബന്ധമായ മറ്റ് രോഗങ്ങൾ തുടങ്ങിയവയും അലട്ടുന്നുണ്ടായിരുന്നു. നേരത്തേ തന്നെ ചികിൽസയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായെങ്കിലും കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഡോക്ടർമാരുടെ നിർദേശപ്രകാരം ആശുപത്രവാസം നീട്ടിവയ്ക്കുകയായിരുന്നു.
നേരത്തെയും നിരവധി പ്രാവിശ്യം വിവിധ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ വിവിധ ആശുത്രികളിൽ പ്രവേശിപ്പിക്കുകയും ചികിൽസയ്ക്കു വിധേയനാകുകയും ചെയ്തിരിന്നു.
മറുനാടന് മലയാളി ബ്യൂറോ