- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
24 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മദനിക്കു നീതി കിട്ടി; ഐഎസ്എസ് രഹസ്യ യോഗം ചേർന്ന കേസിൽ മദനി അടക്കം എട്ട് പ്രതികളെ എറണാകുളം സെഷൻസ് കോടതി വെറുതെ വിട്ടു
കൊച്ചി: ഇരുപത്തി നാല് വർഷത്തെ കാത്തിരിപ്പിനു ശേഷം ഐഎസ്എസിന്റെ രഹസ്യ യോഗം നടത്തിയെന്ന കേസിൽ അബ്ദുൾ നാസർ മദനി അടക്കമുള്ളവർ നേരിടുന്ന വിചാരണ പൂർത്തിയായി. 1992ൽ ബാബറി മസ്ജിദ് സംഭവത്തിനു ശേഷം കൊല്ലം മൈനാഗപ്പള്ളിയിൽ മദനിയുടെ വീട്ടിൽ നിരോധിത സംഘടനയായ ഐഎസ്എസിന്റെ രഹസ്യ യോഗം നടത്തിയെന്നാണ് കേസ്. കേസിൽ അബ്ദുന്നാസർ മദനി അടക്കമുള്ള പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി എറണാകുളം സെഷൻസ് കോടതി വെറുതെ വിട്ടു. പ്രതിപ്പട്ടികയിലെ എട്ട് പേരാണ് വിചാരണ നേരിട്ടത്. മറ്റ് പ്രതികൾ ഒളിവിലാണ്. ഒന്നാം പ്രതി മദനി, അദ്ദേഹത്തിന്റെ പിതാവ് എന്നിവരെ കേസിൽ നേരിട്ട് ഹാജരാവുന്നതിൽ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. ശാസ്താംകോട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 24 വർഷത്തിനു ശേഷമാണ് വിചാരണ പൂർത്തിയായി വിധി വന്നത്. ജഡ്ജി കെ.എം. ബാലചന്ദ്രനാണ് വിധി പറഞ്ഞത്. 1992ൽ ബാബറി മസ്ജിദ് സംഭവത്തിനു ശേഷം മൈനാഗപ്പള്ളിയിലെ മദനിയുടെ വീട്ടിൽ ഐ.എസ്.എസ്സിന്റെ രഹസ്യ യോഗം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പൊലീസ് നടത്തിയ റെയ്ഡിൽ മദനിയുടെ വീട്ടിൽ നിന്ന

കൊച്ചി: ഇരുപത്തി നാല് വർഷത്തെ കാത്തിരിപ്പിനു ശേഷം ഐഎസ്എസിന്റെ രഹസ്യ യോഗം നടത്തിയെന്ന കേസിൽ അബ്ദുൾ നാസർ മദനി അടക്കമുള്ളവർ നേരിടുന്ന വിചാരണ പൂർത്തിയായി. 1992ൽ ബാബറി മസ്ജിദ് സംഭവത്തിനു ശേഷം കൊല്ലം മൈനാഗപ്പള്ളിയിൽ മദനിയുടെ വീട്ടിൽ നിരോധിത സംഘടനയായ ഐഎസ്എസിന്റെ രഹസ്യ യോഗം നടത്തിയെന്നാണ് കേസ്.
കേസിൽ അബ്ദുന്നാസർ മദനി അടക്കമുള്ള പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകി എറണാകുളം സെഷൻസ് കോടതി വെറുതെ വിട്ടു. പ്രതിപ്പട്ടികയിലെ എട്ട് പേരാണ് വിചാരണ നേരിട്ടത്. മറ്റ് പ്രതികൾ ഒളിവിലാണ്.
ഒന്നാം പ്രതി മദനി, അദ്ദേഹത്തിന്റെ പിതാവ് എന്നിവരെ കേസിൽ നേരിട്ട് ഹാജരാവുന്നതിൽ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. ശാസ്താംകോട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 24 വർഷത്തിനു ശേഷമാണ് വിചാരണ പൂർത്തിയായി വിധി വന്നത്. ജഡ്ജി കെ.എം. ബാലചന്ദ്രനാണ് വിധി പറഞ്ഞത്.
1992ൽ ബാബറി മസ്ജിദ് സംഭവത്തിനു ശേഷം മൈനാഗപ്പള്ളിയിലെ മദനിയുടെ വീട്ടിൽ ഐ.എസ്.എസ്സിന്റെ രഹസ്യ യോഗം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പൊലീസ് നടത്തിയ റെയ്ഡിൽ മദനിയുടെ വീട്ടിൽ നിന്ന് നാടൻ കൈത്തോക്ക്, തിരകൾ, വെടിമരുന്ന്, മെറ്റൽ ഡിറ്റക്ടർ, സംഘടനയുടെ നോട്ടീസുകൾ, അംഗത്വ ഫോറം എന്നിവ പിടിച്ചെടുത്തിരുന്നു. എന്നാൽ ഇത് സംശയത്തിന് ഇട നൽകാത്ത വിധം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല.
1994 ൽ കൊല്ലം കോടതിയിൽ കുറ്റപത്രം നൽകിയെങ്കിലും പിന്നീട് മഅ്ദനിയുടെ അപേക്ഷപ്രകാരം തുടർനടപടികൾ എറണാകുളത്തേക്ക് മാറ്റി. കോയമ്പത്തൂർ സ്‌ഫോടനക്കേസ് ഉൾപ്പെടെ വിവിധ കേസുകൾ മഅ്ദനിയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തതോടെയാണ് വിചാരണ നീണ്ടുപോയത്. ഇത് ശ്രദ്ധയിൽപെട്ട കോടതി സ്വമേധയാ വിചാരണ നടപടികൾ തുടങ്ങുകയായിരുന്നു.
കേസിന്റെ വിചാരണയ്ക്ക് നേരത്തെ തീയതി നിശ്ചയിച്ചെങ്കിലും തൊണ്ടിമുതലുകളും രേഖകളും കണ്ടെത്താൻ വൈകിയതു മൂലം വിസ്താരം തടസ്സപ്പെട്ടിരുന്നു. കേസില് സാക്ഷികളായ ഏഴു പേരെയാണ് കോടതി വിസ്തരിച്ചത്.
10 തൊണ്ടിമുതലുകളും 18 രേഖകളും വിചാരണയ്ക്കിടെ കോടതി പരിശോധിച്ചു. കൊല്ലം കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചതെങ്കിലും മദനിയുടെ അപേക്ഷയെത്തുടർന്ന് വിചാരണ എറണാകുളം സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
ബംഗളുരു സ്‌ഫോടനക്കേസിൽ കർണ്ണാടക ജയിലിൽ കഴിയുന്ന മഅ്ദനി, അദ്ദേഹത്തിന്റെ പിതാവ് എന്നിവരെ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. ജഡ്ജി കെ.എം.ബാലചന്ദ്രനാണ് വിധിപ്രഖ്യാപിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ രാജു വടക്കേക്കര ഹാജരായി.

