- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാലിന്റെ അപരൻ വീണ്ടും ബിഗ്സ്ക്രീനിലേക്ക്; രണ്ടാം വരവും വിനയന്റെ ചിത്രത്തിലൂടെ
കൊച്ചി: 28 വർഷം മുമ്പാണ് പത്രങ്ങളിൽ ആ വാർത്ത പ്രത്യക്ഷപ്പെട്ടത്. മോഹൻലാലിന്റെ അപരൻ എത്തുന്നു. സംവിധായകൻ വിനയന്റെ സൂപ്പർസ്റ്റാർ എന്ന ചിത്രത്തിലൂടെ മദൻലാൽ എന്ന നടനാണ് മലയാള സിനിമയിലേക്ക് അരങ്ങേറിയത്.ഇതിനെ ചൊല്ലി മോഹൻലാലിന് വിനയനോട് ഈർഷ്യ തോന്നിയെന്ന് അന്ന് വാർത്തകൾ പരന്നിരുന്നു.1993ൽ പിജി വിശ്വംഭരൻ സംവിധാനം ചെയ്ത പ്രവാചകനിലും മദൻലാൽ അഭിനയിച്ചിട്ടുണ്ട്. വിനയന്റെ തന്നെ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് മദൻ ലാൽ വീണ്ടും സിനിമയിലേക്ക് എത്തുന്നത്.തമിഴ് സിനിമ നിർമ്മാതാവിന്റെ വേഷമാണ് മദൻലാൽ തന്റെ പുതിയ ചിത്രത്തിൽ ചെയ്യുന്നതെന്ന് സംവിധായകൻ വിനയൻ അറിയിച്ചു. കലാഭവൻ മണിയുടെ സിനിമ ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ആണ് സിനിമയുടെ കഥാപശ്ചാത്തലമെന്ന് വിനയൻ പറഞ്ഞു.
കൊച്ചി: 28 വർഷം മുമ്പാണ് പത്രങ്ങളിൽ ആ വാർത്ത പ്രത്യക്ഷപ്പെട്ടത്. മോഹൻലാലിന്റെ അപരൻ എത്തുന്നു. സംവിധായകൻ വിനയന്റെ സൂപ്പർസ്റ്റാർ എന്ന ചിത്രത്തിലൂടെ മദൻലാൽ എന്ന നടനാണ് മലയാള സിനിമയിലേക്ക് അരങ്ങേറിയത്.ഇതിനെ ചൊല്ലി മോഹൻലാലിന് വിനയനോട് ഈർഷ്യ തോന്നിയെന്ന് അന്ന് വാർത്തകൾ പരന്നിരുന്നു.1993ൽ പിജി വിശ്വംഭരൻ സംവിധാനം ചെയ്ത പ്രവാചകനിലും മദൻലാൽ അഭിനയിച്ചിട്ടുണ്ട്.
വിനയന്റെ തന്നെ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് മദൻ ലാൽ വീണ്ടും സിനിമയിലേക്ക് എത്തുന്നത്.തമിഴ് സിനിമ നിർമ്മാതാവിന്റെ വേഷമാണ് മദൻലാൽ തന്റെ പുതിയ ചിത്രത്തിൽ ചെയ്യുന്നതെന്ന് സംവിധായകൻ വിനയൻ അറിയിച്ചു. കലാഭവൻ മണിയുടെ സിനിമ ജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ആണ് സിനിമയുടെ കഥാപശ്ചാത്തലമെന്ന് വിനയൻ പറഞ്ഞു.
Next Story