ടപ്പള്ളി ഗവ. കോളേജ് വിദ്യാർത്ഥിനികളായ സൽവ അബ്ദുൽഖാദർ, തംജീദ, സഫ്വാന എന്നീ വിദ്യാർത്ഥിനികളെ കോളേജിലെ എസ് എഫ് ഐ നേതാക്കളും പ്രവർത്തകരും യൂണിയൻ ഭാരവാഹികളും ചേർന്ന് സംഘടിതമായി മർദിച്ച സംഭവത്തിൽ ഞങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ജനാധിപത്യ അന്തരീക്ഷം പുലരേണ്ട കാമ്പസുകളിൽ വ്യത്യസ്ത രാഷ്ട്രീയ ശബ്ദങ്ങൾ മുഴക്കുന്നവരെ കായികമായി നേരിടുന്ന എസ് എഫ് ഐ യുടെ നിലപാട് ജനാധിപത്യത്തെ റദ്ദ് ചെയ്യുന്നതാണ്.

കാമ്പസിനകത്തു വെച്ചു തങ്ങളുടെതല്ലാത്ത രാഷ്ട്രീങ്ങൾ ഉയർത്തുന്ന വിദ്യാർത്ഥികളെയും വിദ്യാർത്ഥിനികളെയും ചേർത്ത് വെച്ചു അപവാദ പ്രചാരണങ്ങളും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വെർബൽ അബ്യൂസിങ്ങും നടത്തിയ എസ് എഫ് ഐ ക്ലാസ് കഴിഞ്ഞതിനു ശേഷം പുറത്തിറങ്ങിയ പെൺകുട്ടികളെ ബസ് സ്റ്റോപ്പിൽ വെച്ച് സംഘം ചേർന്ന് മർദിക്കുകയായിരുന്നു. മർദ്ദനത്തിൽ നിന്നും പെൺകുട്ടികളെ രക്ഷിച്ചെടുക്കാൻ ശ്രമിച്ച നാട്ടുകാരെയും എസ് എഫ് ഐ പ്രവർത്തകർ മർദിക്കുകയും അവരുടെ കച്ചവട സ്ഥാപനങ്ങൾ കയ്യേറി നശിപ്പിക്കുകയും ചെയ്തു.

പെൺകുട്ടികൾ ഇപ്പോൾ വടകര ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടികൾക്കെതിരിൽ നടന്ന ആക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുകയും കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുവാൻ കോളേജ് അധികൃതരും പൊലീസും തയ്യാറാകണമെന്നും വർഷ ബഷീർ,രേഖ രാജ്,ശ്രീജ നെയ്യാറ്റിൻകര,കെ.കെ.രമ,ചിത്രലേഖ,ജെന്നി റൊവീന,അഫീദ അഹ് മദ്,വി.പി. റജീന,ഉമ്മുൽ ഫാഇസ,ഗോമതി ജി,ഷെറിൻ ബി എസ്,മൃദുല ഭവാനി,ഭൂപാലി മഗാരെ,നജ്ദ റൈഹാൻ,ഷബ്‌ന സിയാദ്,ആമി,അർപിത ജയ,സിഫ് വ,ജബീന ഇർഷാദ്,സാന്ദ്ര എം ജെ,ഫൗസിയ ശംസ്,ജാസ്മിൻ പി.കെ,കുഞ്ഞില മാസ്സിലാമണി,ഗൗരി വയനാട്,ഹുസ്‌ന റസാഖ്,സുമ റാണിപുരം ,അർച്ചന പ്രിജിത്ത്,അലീന സാബു,ടി.പി. സുമയ്യ ബീവി,മഞ്ജു പ്രിയ,മാനസി,നൂറ അലി,ശബാന അലി,അശ്വതി സി എം എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.