മെൽബൺ: ദൈവാനുഭാവത്തിന്റെ കുളിരുമായി ഭക്തിനിർഭരവും ഹൃദയസ്പർശിയുമായ ഒരുപിടി ഗാനങ്ങളുമായി ' മദ്ബഹ ' ക്രിസ്തീയ ഭക്തിഗാന ആൽബം. ആൽബത്തിന്റെ പ്രകാശനം ബണ്ട ബർഗിൽ ജനുവരി 26ന് ഹോളി റോസറി പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെ നടന്നു . പള്ളി വികാരി ഫാ. ജോൺ ഡാലി ആദ്യപ്രതി ഇടവക പ്രതിനിധി ആൻ ഷീഹനു നൽകിയായിരുന്നു പ്രകാശനം നിർവഹിച്ചത്.

ഗായകൻ എന്നനിലയിൽ പ്രശസ്തനായ ജയ്‌മോൻ മാത്യു കുഴിക്കാട്ട് രചനയും സംഗീതവും നിർവഹിച്ച ആൽബത്തിൽ അദ്ദേഹത്തെക്കൂടാതെ പ്രശസ്ത ഗായകരായ കെസ്റ്റർ, വിൽസൺ പിറവം, മനോരമ ഇന്ത്യൻ വോയിസ് വിജയി സെലിൻ ജോസ്, ഗാഗുൽ ജോസഫ് എന്നിവരും ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.

കേരളത്തിൽ ഡിസംബർ മാസത്തിൽ റിലീസ് ചെയ്യപ്പെട്ട ആൽബം ഇതിനകം തന്നെ വളരെ മികച്ച പ്രതികരണം നേടിക്കഴിഞ്ഞു .കൂടുതൽ വിവരങ്ങൾക്ക്, jaimonmathew007@yahoo.co.uk
ഫോൺ 0402534469