- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അതെന്റെ അജ്ഞത'; റോക്കറ്റ് വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒയെ സഹായിച്ചത് ഹിന്ദു കലണ്ടറായ പഞ്ചാംഗ് ആണെന്ന പ്രസ്താവന വിവാദമായപ്പോൾ വിശദീകരണവുമായി നടൻ മാധവൻ
മുംബൈ: ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒയെ സഹായിച്ചത് ഹിന്ദു കലണ്ടറായ പഞ്ചാംഗ് ആണെന്ന തന്റെ പ്രസ്താവനക്കെതിരെ വിമർശനങ്ങളും ട്രോളുകളും വ്യാപകമായതോടെ വിശദീകരണവുമായി നടൻ മാധവൻ രംഗത്തെത്തി.
''അൽമനാകിനെ തമിഴിൽ 'പഞ്ചാംഗ്' എന്ന് വിളിച്ചതിന് ഞാൻ ഇത് അർഹിക്കുന്നു. അതെന്റെ അജ്ഞതയാണ്. എന്നാലും ചൊവ്വാ ദൗത്യത്തിൽ വെറും രണ്ട് എൻജിനുകൾ കൊണ്ട് നമ്മൾ നേടിയത് ഒരു റെക്കോർഡ് തന്നെയാണ്'' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന റോക്കട്രി: ദി നമ്പി ഇഫക്റ്റ് എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നടത്തിയ പ്രസ്താവനയാണ് നടനെ വെട്ടിലാക്കിയത്. വലിയ വിവാദത്തിനാണ് ഇത് തിരികൊളുത്തിയത്.
Next Story