ലയാള സിനിമയിലെ വാഹനപ്രേമികളിൽ മുമ്പന്തിയിലാണ് നടൻ മമ്മൂട്ടി. തെന്നിന്ത്യൻ ആവട്ടെ നടൻ മാധവനും ഇക്കാര്യത്തിൽ പിന്നിലല്ല. മമ്മൂക്കയ്ക്ക് കാറുകളോട് ആണ് പ്രിയം എങ്കിൽബിഗ് സ്‌ക്രീനിലെ ചോക്ലേറ്റ് ബോയ് മാധവന് ബൈക്കിനോടുള്ള കമ്പം നാട്ടിൽ പാട്ടാണ്. സൂപ്പർ ബൈക്കുകളിലെ പല പ്രമുഖരും താരത്തിന്റെ ഗാരേജിലുണ്ട്. ഇക്കൂട്ടത്തിലേക്കെത്തിയ പുതിയ അംഗത്തിനൊപ്പമുള്ള നടന്റെ ഫോട്ടോ ഇപ്പോൾ സോഷ്യൽമീഡിയ വഴി പ്രചരിക്കുകയാണ്.

ക്രൂസർ ബൈക്കുകളിലെ രാജാവായ ഇന്ത്യൻ റോഡ് മാസ്റ്ററെയാണ് മാധവൻ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. 47.57 ലക്ഷമാണ് ഈ ബൈക്കിന്റെ വില. ഇൻസ്റ്റഗ്രാമിലൂടെയാണ് റോഡ് മാസ്റ്റർ സ്വന്തമാക്കിയ വിവരം മാധവൻ അറിയിച്ചത്. നിമിഷങ്ങൾക്കകം തന്നെ ചിത്രം സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു.റോഡ് മാസ്റ്ററിന് മുമ്പെ ബിഎംഡബ്യു 1200, ഡുക്കാട്ടി ഡയാവൽ, യമഹ വിമാകസ് തുടങ്ങിയ ബൈക്കുകളാണ് മാധവിന്റെ ഗാരേജിൽ സ്ഥാനം പിടിച്ചവരിൽ പ്രമുഖർ.

അമേരിക്കൻ നിർമ്മാതാക്കളുടെ ഫ്‌ളാഗ്ഷിപ്പ് ആഡംബര ടൂററാണ് റോഡ്മാസ്റ്റർ. ബട്ടൺ മുഖേന ക്രമീകരിക്കാവുന്ന വിൻഡ്ഷീൽഡും, ഹീറ്റഡ് സീറ്റുകളും ഗ്രിപ്പുകളും, ക്രമീകരിക്കാവുന്ന ഫ്‌ളോർബോർഡുകളും റോഡ്മാസ്റ്ററിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്.