എഴുത്തുകാരനും സംവിധായകനും നടനുമായ മധുപാലിന്റെ മകൾ മാധവി വിവാഹിതയായി. വഴുതക്കാട് ഗോപികയിൽ എം.ഗോപിനാഥൻ നായരുടേയും സി. മായയുടേയും മകൻ അരവിന്ദാണ് വരൻ.

 

ശാന്തിഗിരി ആശ്രമത്തിൽ കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹം.പിന്നീട് നടന്ന വിവാഹറിസപ്ഷനിൽ സിനിമാസീരിയൽ രംഗത്തെ നിരവധിപേർ പങ്കെടുത്തു.

 

മധുപാൽ-രേഖ ദമ്പതികളുടെ മൂത്തമകളാണ് മാധവി. സിനിമാ വസ്ത്രാലങ്കാര രംഗത്തും ടെലിവിഷൻ അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട് മാധവി.

 

മാധവിയുടെ സഹോദരിയും മധുപാലിന്റെ ഇളയമകളുമായ മീനാക്ഷി വിവാഹവിശേഷങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

 

ലോകത്തിലെ ഏറ്റവും മികച്ച സഹോദരിക്ക് എന്ന് തുടങ്ങുന്നതാണ് ചേച്ചിക്കായുള്ള അനിയത്തിയുടെ ആശംസ. മാധവിയുടെ വിവാഹനിശ്ചയ, ഹൽദി ചിത്രങ്ങളും മീനാക്ഷി പങ്കുവച്ചിരുന്നു.