- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളത്തൂപ്പുഴയിൽ വീട്ടമ്മയെ കുത്തിക്കൊന്നത് മകളുടെ കാമുകൻ; മധുരയിൽ നിന്നും സതീഷ് ടാക്‌സി എടുത്ത് വന്നത് ഫേസ്‌ബുക്കിലൂടെ പ്രണയിച്ച കാമുകിയെ സ്വന്തമാക്കാൻ വീട്ടുകാരുടെ സമ്മതം തേടി: കുറിയറുകാരൻ എന്ന വ്യാജേന വീടിനുള്ളിൽ കയറിയ തമിഴ്നാട് സ്വദേശി മേരിയെ കുത്തിയത് വാക്കു തർക്കത്തിനൊടുവിൽ
കുളത്തൂപ്പുഴ: മകളുടെ ഫേസ്‌ബുക്ക് കാമുകൻ വീട്ടമ്മയെ കുത്തിക്കൊന്നു. മധുരയിൽ നിന്നും കാറിലെത്തിയ സതീഷാണ് (27) വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇഎസ്എം കോളനി പാറവിള വീട്ടിൽ പി.കെ.വർഗീസിന്റെ ഭാര്യ മേരിയാണ് (48) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. കുളത്തൂപ്പുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാൾ വന്ന ടാക്‌സി കാറും ഡ്രൈവർ മധുര സ്വദേശി ചിത്തിരസെൽവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പാഴ്‌സൽ നൽകാനെന്ന വ്യാജേന വീട്ടിലെത്തിയ സതീഷ് കത്തിയെടുത്ത് മേരിക്കുട്ടിയുടെ വലത് നെഞ്ചിൽ കുത്തുകയായിരുന്നു. രക്തം വാർന്ന് പുറത്തേക്ക് ഓടിയ മേരിക്കുട്ടി റോഡ് വക്കിൽ കുഴഞ്ഞ് വീണു. തുടർന്ന് നട്ടുകാർ കുളത്തൂപ്പുഴയിലെയും അഞ്ചലിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷപ്പെടാൻ ശ്രമിച്ച സതീഷിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിലേൽപിച്ചു. വർഗീസ് ഗൾഫിലും ഇളയ മകൾ ലിൻസ വർഗീസ് ഉപരിപഠനത്തിനായി ബംഗളൂരുവിലുമാണ്. സംഭവ സമയത്ത് മേരിക്കുട്ടി മാത്രമേ
കുളത്തൂപ്പുഴ: മകളുടെ ഫേസ്‌ബുക്ക് കാമുകൻ വീട്ടമ്മയെ കുത്തിക്കൊന്നു. മധുരയിൽ നിന്നും കാറിലെത്തിയ സതീഷാണ് (27) വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇഎസ്എം കോളനി പാറവിള വീട്ടിൽ പി.കെ.വർഗീസിന്റെ ഭാര്യ മേരിയാണ് (48) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. കുളത്തൂപ്പുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാൾ വന്ന ടാക്‌സി കാറും ഡ്രൈവർ മധുര സ്വദേശി ചിത്തിരസെൽവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പാഴ്‌സൽ നൽകാനെന്ന വ്യാജേന വീട്ടിലെത്തിയ സതീഷ് കത്തിയെടുത്ത് മേരിക്കുട്ടിയുടെ വലത് നെഞ്ചിൽ കുത്തുകയായിരുന്നു. രക്തം വാർന്ന് പുറത്തേക്ക് ഓടിയ മേരിക്കുട്ടി റോഡ് വക്കിൽ കുഴഞ്ഞ് വീണു. തുടർന്ന് നട്ടുകാർ കുളത്തൂപ്പുഴയിലെയും അഞ്ചലിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്ഷപ്പെടാൻ ശ്രമിച്ച സതീഷിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിലേൽപിച്ചു. വർഗീസ് ഗൾഫിലും ഇളയ മകൾ ലിൻസ വർഗീസ് ഉപരിപഠനത്തിനായി ബംഗളൂരുവിലുമാണ്. സംഭവ സമയത്ത് മേരിക്കുട്ടി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
മേരിയുടെ മൂത്തമകൾ ലിസ മുംബൈയിൽ നഴ്‌സാണ്. ഇവിടെ വച്ചാണ് ഫേസ്‌ബുക്കിലൂടെ ലിസ സതീഷിനെ പരിചയപ്പെടുന്നത്. ഫേസ്‌ബുക്ക് സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. ഇരുവരുടെയും പ്രണയം വർഷങ്ങൾ പിന്നിട്ടപ്പോൾ സതീഷ് ലിസയോട് വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ വീട്ടുകാർ വേറെ വിവാഹം ആലോചിക്കുന്നതായി പറഞ്ഞ് ലിസ സതീഷിൽ നിന്നും ഒഴിഞ്ഞു മാറി.പിന്നീടു വിളിക്കുമ്പോൾ ലിസയെ ഫോണിലും കിട്ടാതായി ഇതോടെയാണ് ഇയാൾ ലിസയെ തേടി കുളത്തുപ്പുഴയിൽ എത്തിയത്.
ഒരുമാസം ലിസയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഇവർ വീട്ടിലുണ്ടാകുമെന്ന ധാരണയിൽ ഒൺലൈൻ ടാക്‌സിയിലാണ് സതീഷ് കുളത്തൂപ്പുഴയിലെത്തിയത്. ലിസയെ കാണാൻ കഴിയാത്തതിനെ തുടർന്ന് മേരിക്കുട്ടിയോട് മകളുമായുള്ള പ്രണയം പറഞ്ഞു. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടയിലാണ് മേരിക്കുട്ടിക്ക് കുത്തേറ്റത്. കുളത്തൂപ്പുഴ സിഐ സി.എൽ. സുധീർ, എസ്‌ഐ ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.