- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ? വയറ് കാണുന്ന രീതിയിൽ സാരി ധരിക്കാമെങ്കിൽ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ച് കൂടെ? എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ പുറത്ത് കാണിക്കും; സോഷ്യൽമീഡിയയിൽ ഗ്ലാമർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനെ വിമർശിച്ചവർക്ക് ജോസഫിലെ നായിക മാധുരിയുടെ മറുപടി ഇങ്ങനെ
ജോജു ജോർജ് നായകനായ ഇമോഷണൽ ത്രില്ലർ ജോസഫ് വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. നടിയും സംഗീതജ്ഞയുമായ മാധുരി ബ്രാഗൻസ ചിത്രത്തിൽ ജോസഫിന്റെ ആദ്യ പ്രണയത്തിലെ നായികയായ ലിസയായി പ്രേക്ഷക ഹൃദയങ്ങൾ കവർന്നിരുന്നു. മോഡൽ കൂടിയായ മാധുരി അനൂപ് മേനോൻ നായകനായ മെഴുകുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തിയത്. എന്നാൽ എം പത്മകുമാർ സംവിധാനം ചെയ്ത് ജോജൂ ജോസഫ് നായകാനായ ജോസഫ് എന്ന ചിത്രത്തിലെ വേഷം നടിക്ക് ഏറെ കൈയടി നേടിക്കൊടുത്തിരുന്നു. എന്നാൽ മോഡൽ കൂടിയായ നടി സോഷ്യൽമീഡിയ വഴി പങ്ക് വയ്ക്കുന്ന ക്ക് നേരെകടുത്ത വിമർശനം ഉയർത്തുന്നവരും നിരവധിയാണ്. ഇത്തരക്കാർക്കെതിരെ കഴിഞ്ഞദിവസം മറുപടിയുമായി നടി തന്നെ രംഗത്തെത്തി. സോഷ്യൽ മീഡിയയിൽ സജീവമായി പ്രവർത്തിക്കുന്ന മാധുരി ഇൻസ്റ്റാഗ്രാമിലൂടെ സ്ഥിരമായി ഫോട്ടോസ് പങ്കുവെക്കാറുണ്ട്. മിക്കവയും ഗ്ലാമറസ് ചിത്രങ്ങളായിരിക്കും. ഇത്തരം ഫോട്ടോസിനെതിരെയാണ് ഒരാൾ വിമർശനമുന്നയിച്ചത്. സന്ദേശമയച്ച ആൾക്ക് പരസ്യമായി തന്നെ മറുപടി കൊടുത്താണ് മാധുരിയിപ്പോൾ വാർത്തയിൽ നിറഞ്ഞിരിക്കുന്നത്. ഇത്
ജോജു ജോർജ് നായകനായ ഇമോഷണൽ ത്രില്ലർ ജോസഫ് വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. നടിയും സംഗീതജ്ഞയുമായ മാധുരി ബ്രാഗൻസ ചിത്രത്തിൽ ജോസഫിന്റെ ആദ്യ പ്രണയത്തിലെ നായികയായ ലിസയായി പ്രേക്ഷക ഹൃദയങ്ങൾ കവർന്നിരുന്നു. മോഡൽ കൂടിയായ മാധുരി അനൂപ് മേനോൻ നായകനായ മെഴുകുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തിയത്. എന്നാൽ എം പത്മകുമാർ സംവിധാനം ചെയ്ത് ജോജൂ ജോസഫ് നായകാനായ ജോസഫ് എന്ന ചിത്രത്തിലെ വേഷം നടിക്ക് ഏറെ കൈയടി നേടിക്കൊടുത്തിരുന്നു. എന്നാൽ മോഡൽ കൂടിയായ നടി സോഷ്യൽമീഡിയ വഴി പങ്ക് വയ്ക്കുന്ന ക്ക് നേരെകടുത്ത വിമർശനം ഉയർത്തുന്നവരും നിരവധിയാണ്. ഇത്തരക്കാർക്കെതിരെ കഴിഞ്ഞദിവസം മറുപടിയുമായി നടി തന്നെ രംഗത്തെത്തി.
സോഷ്യൽ മീഡിയയിൽ സജീവമായി പ്രവർത്തിക്കുന്ന മാധുരി ഇൻസ്റ്റാഗ്രാമിലൂടെ സ്ഥിരമായി ഫോട്ടോസ് പങ്കുവെക്കാറുണ്ട്. മിക്കവയും ഗ്ലാമറസ് ചിത്രങ്ങളായിരിക്കും. ഇത്തരം ഫോട്ടോസിനെതിരെയാണ് ഒരാൾ വിമർശനമുന്നയിച്ചത്. സന്ദേശമയച്ച ആൾക്ക് പരസ്യമായി തന്നെ മറുപടി കൊടുത്താണ് മാധുരിയിപ്പോൾ വാർത്തയിൽ നിറഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ തന്നെ വിമർശിക്കുന്ന എല്ലാവർക്കുമുള്ള മറുപടി ഇതാണെന്നും പറഞ്ഞാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരുപാട് മോശം മെസേജുകൾ വരുന്നുണ്ട്. അതുപോലെ തന്നെ കമന്റുകളും. എന്നാൽ ഈ ചോദ്യത്തിന് മാത്രം മറുപടി പറയാമെന്ന് വിചാരിച്ചു. ഉത്തരം കിട്ടാൻ വേണ്ടി അദ്ദേഹം കാത്തിരിക്കുന്നത് പോലെ. നിങ്ങളുടെ ചിന്താഗതികൾ അവിടെ തന്നെ വെച്ചു കൊള്ളു. എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങൾ ഞാൻ പുറത്ത് കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാൻ വിശ്വസിക്കുന്നുവെന്നും മാധുരി പറയുന്നു.
ഒരു പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കിൽ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ. ഒരു സ്ത്രീയ്ക്ക് വയറ് കാണുന്ന രീതിയിൽ സാരി ധരിക്കാമെങ്കിൽ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ച് കൂടെ? പുരുഷന് പൊതു നിരത്തിൽ മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്. അല്ലാതെ സാരിയിൽ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തിൽ എനിക്ക് എന്റേതായ കാഴ്ചപാടുകളുണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ലെന്നും നടി പറയുന്നു.
ജോസഫ് റിലീസായതോടെയാണ് മാധുരിക്ക് ആരാധകരേറിയത്,. ആ ചിത്രത്തിലെ ചുംബനരംഗവും ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. സിനിമ കഴിഞ്ഞ ആഴ്ചയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ത്രില്ലർ സ്വാഭാവമുള്ള ഇമേഷണൽ ഡ്രാമയാണ് ജോസഫ്. തിയറ്ററുകളിൽ നിന്നും നിരൂപക പ്രശംസ നേടിയിരിക്കുന്ന ജോസഫ് ഇപ്പോഴും സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. സിനിമയിൽ മാളവിക മേനോൻ, മാധുരി, എന്നിവരാണ് നായികമാർ.