- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിൽ മരുന്ന് വാങ്ങി വന്നപ്പോൾ ഓട്ടോയെന്ന് കരുതി അബദ്ധത്തിൽ പൊലീസ് ജീപ്പിന് കൈകാണിച്ചു; വയോധികനെ തല്ലിചതച്ച് വീണ്ടും ആശുപത്രിയിലാക്കി പൊലീസും; പണവും തട്ടിയെടുത്തു; നഗ്നതാ പ്രദർശനം നടത്തിയെന്ന കളിയാക്കലും എത്തി; മാനസികമായി തളർന്ന അറുപത്തിയൊന്നുകാരൻ ഒടുവിൽ ആത്മഹത്യയിൽ അഭയം കണ്ടെത്തി; തൊടുപുഴ മണക്കാട് മാധവന്റെ തൂങ്ങി മരണത്തിന് ഉത്തരവാദി ആര്?
തൊടുപുഴ: ഓട്ടോറിക്ഷയാണെന്ന് കരുതി പൊലീസ് ജീപ്പിന് കൈകാണിച്ചതിന് പൊലീസ് മർദ്ദിച്ച ഗൃഹനാഥൻ മരിച്ചു. മണക്കാട് പുതുപ്പരിയാരം മാടശേരിയിൽ എം.കെ മാധവനാണ് (61) മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് മാധവനെ പൊലീസ് മർദ്ദിച്ചത്. തൊടുപുഴ സഹകരണ ആശുപത്രിയിൽ നിന്ന് മരുന്നു വാങ്ങി മടങ്ങി വരുന്ന വഴിക്ക് അബദ്ധത്തിൽ പൊലീസ് വാഹനത്തിന് കൈകാണിച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ആശുപത്രിയിൽ നിന്ന് മടങ്ങവേ ഓട്ടോയാണെന്ന് കരുതി പൊലീസ് ജീപ്പിന് കൈകാണിച്ചത്. ഇതോടെ വയോധികനെ പൊലീസുകാർ പിടിച്ചുകൊണ്ടുപോയി തല്ലിച്ചതച്ചെന്നും പണം തട്ടിയെന്നും പരാതി ഉയർന്നത്. ഇടതുകണ്ണിന് അടിയേറ്റ പരിക്കുമുണ്ടായിരുന്നു. രാത്രി ആശുപത്രിയിൽ പോയി മടങ്ങുമ്പോഴാണ് പൊലീസ് അതിക്രമം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. കൈവശമുണ്ടായിരുന്ന പണം പൊലീസുകാർ തട്ടിയെടുത്തെന്നും മാധവൻ ആരോപിച്ചിരുന്നു. എന്നാൽ പൊലീസ് ഒരു നടപടിയും എടുത്തില്ല. എന്നാൽ ഇയാളെ നഗ്നതാപ്രദർശനം നടത്ത
തൊടുപുഴ: ഓട്ടോറിക്ഷയാണെന്ന് കരുതി പൊലീസ് ജീപ്പിന് കൈകാണിച്ചതിന് പൊലീസ് മർദ്ദിച്ച ഗൃഹനാഥൻ മരിച്ചു. മണക്കാട് പുതുപ്പരിയാരം മാടശേരിയിൽ എം.കെ മാധവനാണ് (61) മരിച്ചത്. വെള്ളിയാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് മാധവനെ പൊലീസ് മർദ്ദിച്ചത്.
തൊടുപുഴ സഹകരണ ആശുപത്രിയിൽ നിന്ന് മരുന്നു വാങ്ങി മടങ്ങി വരുന്ന വഴിക്ക് അബദ്ധത്തിൽ പൊലീസ് വാഹനത്തിന് കൈകാണിച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ആശുപത്രിയിൽ നിന്ന് മടങ്ങവേ ഓട്ടോയാണെന്ന് കരുതി പൊലീസ് ജീപ്പിന് കൈകാണിച്ചത്. ഇതോടെ വയോധികനെ പൊലീസുകാർ പിടിച്ചുകൊണ്ടുപോയി തല്ലിച്ചതച്ചെന്നും പണം തട്ടിയെന്നും പരാതി ഉയർന്നത്. ഇടതുകണ്ണിന് അടിയേറ്റ പരിക്കുമുണ്ടായിരുന്നു. രാത്രി ആശുപത്രിയിൽ പോയി മടങ്ങുമ്പോഴാണ് പൊലീസ് അതിക്രമം ഉണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. കൈവശമുണ്ടായിരുന്ന പണം പൊലീസുകാർ തട്ടിയെടുത്തെന്നും മാധവൻ ആരോപിച്ചിരുന്നു. എന്നാൽ പൊലീസ് ഒരു നടപടിയും എടുത്തില്ല.
എന്നാൽ ഇയാളെ നഗ്നതാപ്രദർശനം നടത്തിയതിനെ തുടർന്ന് കസ്റ്റഡിയിൽ എടുത്തെന്നും പിന്നീട് കേസെടുത്ത് മകനെ വിളിച്ചുവരുത്തി വിട്ടയക്കുകയായിരുന്നു എന്നുമാണ് പൊലീസ് വിശദീകരിച്ചത്. ഏറെനേരം ഓട്ടോ കാത്തുനിന്നിട്ടും ഓട്ടോ കിട്ടിയില്ലെന്നും ഇതേത്തുടർന്ന് ഒരു വാഹനം വരുന്നതുകണ്ട് കൈകാണിച്ചെന്നുമാണ് മോഹനൻ പറയുന്നത്. പൊലീസ് ജീപ്പാണെന്ന് അടുത്ത് നിർത്തിയപ്പോഴാണ് മനസ്സിലായത്. പൊലീസുകാർ ചാടിയിറങ്ങി അസഭ്യം പറഞ്ഞ ശേഷം പിടിച്ച് ജീപ്പിലിട്ട് മർദ്ദിച്ചെന്നും പിന്നെ സ്റ്റേഷനിൽ കൊണ്ടുപോയും തല്ലിച്ചതച്ചെന്നുമാണ് മാധവൻ പരാതി നൽകിയിട്ടുള്ളത്. ബ്ളഡ് പ്രഷർ താഴ്ന്നതിനെ തുടർന്ന് രാത്രിയിൽ തൊടുപുഴ സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയശേഷം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സംഭവമെന്നും മാധവൻ വിശദീകരിച്ചിരുന്നു.
വാഹനം കാത്തു നിൽക്കുമ്പോഴാണു പൊലീസ് ജീപ്പ് എത്തിയത്. ഓട്ടോയാണെന്നു കരുതി കൈ കാണിച്ചു. വാഹനം നിർത്തിയ പൊലീസുകാർ അസഭ്യം പറഞ്ഞശേഷം ജീപ്പിലിട്ടും പിന്നീടു ലോക്കപ്പിലിട്ടും മർദിച്ചു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ചത്. കയ്യിലുണ്ടായിരുന്ന കയ്യിലുണ്ടായിരുന്ന 4500 രൂപ പൊലീസുകാർ കൈക്കലാക്കി. വീട്ടിലേക്കു പോകാൻ ഒരു പൊലീസുകാരിയാണു 50 രൂപ തന്നത് - ഇതായിരുന്നു പരാതി. രാത്രി 7 മണിക്ക് പിടികൂടിയ മാധവനെ രാത്രി 11 മണിയോടെയാണ് വിട്ടയച്ചത്. മാധവനെ കുടുംബാഗംങ്ങൾ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാധവന്റെ കണ്ണിനായിരുന്നു പരിക്ക്. സ്റ്റേഷനിൽ വച്ച് തന്നെ അസഭ്യം പറയുകയും ഇതുകേട്ടു വന്ന വനിതാ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയതെന്നും മാധവൻ പറയുന്നു. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു .ഇങ്ങനെ ഒരു സംഭവം നടന്നില്ലെന്നാണ് പൊലീസ് പറയുന്നത്
ശരീരമാസകലം മർദ്ദനമേറ്റ മാധവന്റെ കണ്ണിന് പരുക്കേറ്റിരുന്നു. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. സംഭവത്തിന് ശേഷം മാധവൻ മാനസികമായി തളർന്ന നിലയിലായിരുനന്നെന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് മണക്കാട് അങ്കംവെട്ടി കവലയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങി വന്ന മാധവനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മരണത്തിൽ പരാതിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞതായി തൊടുപുഴ എസ്.ഐ വി സി വിഷ്ണുകുമാർ പറഞ്ഞു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.