- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മധ്യപ്രദേശിലെ വെടിവെയ്പിൽ മരിച്ചത് അഞ്ച് കർഷകർ; വെടിവച്ചത് വരൾച്ചബാധിത ജില്ലയിൽ വിളകൾക്ക് കൂടുതൽ വിലയാവശ്യപ്പെട്ട് കർഷകർ നടത്തിയ പ്രക്ഷോഭത്തിനു നേരെ; കലാപം ആളിക്കത്തിക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തുന്നെന്ന് ബിജെപി; കർഷകരുടെ കണ്ണീര് സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ ഇളക്കുമോ?
ഭോപാൽ: മധ്യപ്രദേശിലെ മൻസോർ ജില്ലയിൽ കർഷകർക്കുനേരേ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. വരൾച്ചബാധിത ജില്ലയിൽ വിളകൾക്ക് കൂടുതൽ വിലയാവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് സംഭവം. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ബബ്ലു പാട്ടിദാർ, സരേന്ദർ പാട്ടിദാർ, കനയ്യ, സത്യനാരായണൻ, ഇഖിലേഷ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘ് ചെയർമാൻ ശിവ്കുമാർ ശർമ പറഞ്ഞു. പ്രക്ഷോഭത്തിൽ പങ്കെടുത്ത കർഷകർ പിപാലിയ പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് തീവെച്ചതോടെയാണ് പൊലീസ് വെടിവെച്ചത്. സംഭവത്തെത്തുടർന്ന് പ്രകോപിതരായ കർഷകർ പൊലീസ് സ്റ്റേഷൻ കൊള്ളയടിക്കുകയും തീവെയ്ക്കുകയും പൊലീസുദ്യോഗസ്ഥരെ മർദിക്കുകയും ചെയ്തു. മേഖലയിലെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. പൊലീസ് വെടിവെപ്പ് നടത്തിയെന്ന റിപ്പോർട്ടുകൾ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് തള്ളി. കലാപത്തിനുപിന്നിൽ ചില സാമൂഹികവിരുദ്ധരാണെന്നും ഇവർക്കെതിരേ ശക്തമായ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ മൻസോർ ജില്ലയിൽ കർഷകർക്കുനേരേ പൊലീസ
ഭോപാൽ: മധ്യപ്രദേശിലെ മൻസോർ ജില്ലയിൽ കർഷകർക്കുനേരേ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. വരൾച്ചബാധിത ജില്ലയിൽ വിളകൾക്ക് കൂടുതൽ വിലയാവശ്യപ്പെട്ട് കർഷകർ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് സംഭവം. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.
ബബ്ലു പാട്ടിദാർ, സരേന്ദർ പാട്ടിദാർ, കനയ്യ, സത്യനാരായണൻ, ഇഖിലേഷ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘ് ചെയർമാൻ ശിവ്കുമാർ ശർമ പറഞ്ഞു.
പ്രക്ഷോഭത്തിൽ പങ്കെടുത്ത കർഷകർ പിപാലിയ പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് തീവെച്ചതോടെയാണ് പൊലീസ് വെടിവെച്ചത്. സംഭവത്തെത്തുടർന്ന് പ്രകോപിതരായ കർഷകർ പൊലീസ് സ്റ്റേഷൻ കൊള്ളയടിക്കുകയും തീവെയ്ക്കുകയും പൊലീസുദ്യോഗസ്ഥരെ മർദിക്കുകയും ചെയ്തു. മേഖലയിലെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു.
പൊലീസ് വെടിവെപ്പ് നടത്തിയെന്ന റിപ്പോർട്ടുകൾ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് തള്ളി. കലാപത്തിനുപിന്നിൽ ചില സാമൂഹികവിരുദ്ധരാണെന്നും ഇവർക്കെതിരേ ശക്തമായ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ മൻസോർ ജില്ലയിൽ കർഷകർക്കുനേരേ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ട സംഭവം സംസ്ഥാന സർക്കാരിനെതിരായ കടുത്ത പ്രതിഷേധമായി വളരുന്നു. കടുത്ത വിളനാശവും വിളകൾക്ക് വിലയില്ലാത്ത സാഹചര്യവും സംസ്ഥാനത്തെ കർഷകരുടെ നട്ടെല്ലൊടിച്ച സാഹചര്യത്തിലാണ് മധ്യപ്രദേശിൽ കർഷകരുടെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിഷേധാത്മക സമീപനം കർഷകരുടെ രോഷം രൂക്ഷമാക്കിയിട്ടുണ്ട്.
ഇതിനിടെ വെടിവെപ്പിൽ അഞ്ചുപേർ മരിച്ച മന്ദ്സൗറിൽ, ഇത് രണ്ടാം വർഷമാണ് ഉള്ളി കർഷകർക്ക് തങ്ങളുടെ വിളകൾ വിറ്റഴിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നത്. കിലോയ്ക്ക് എട്ടു രൂപ പ്രകാരം സർക്കാർ ഉള്ളി ശേഖരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
വിപണിയിൽ ഒരു കിലോ ഉള്ളിക്ക് ഒരുരൂപയും രണ്ടു രൂപയുമെക്കെയാണ് കഴിഞ്ഞ വർഷാവസാനം ലഭിച്ചത്. ഈ വർഷവും സ്ഥിതി വ്യത്യസ്തമല്ല. കുറഞ്ഞ വേതനവും അമിത ലാഭമുണ്ടാക്കുന്ന ഇടനിലക്കാരും കർഷകർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങിയ വിളകൾക്ക് ഈ വർഷവും ലഭിക്കുന്നത് തുച്ഛമായ വിലയാണ്. താങ്ങാനാവാത്ത സാമ്പത്തിക നഷ്ടത്തെ തുടർന്ന് ഉള്ളിയും തക്കാളിയും ഉരുളക്കിഴങ്ങുമെല്ലാം റോഡിൽ എറിഞ്ഞു നശിപ്പിച്ചാണ് കഴിഞ്ഞ ദിവസം കർഷകർ പ്രതിഷേധിച്ചത്.
തങ്ങളുടെ വിളകൾക്ക് മികച്ച വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ജൂൺ ഒന്നിനാണ് കർഷകർ പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ വൈകാതെ സെഹോർ, ഇൻഡോർ, ഭോപ്പാൽ ജില്ലകളിൽ പ്രക്ഷോഭകരും പൊലീസും തമ്മിൽ സംഘർഷം ഉടലെടുത്തു. ഇതിനിടയിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി സമരസമിതിയിലുള്ള ഭാരതീയ കിസാൻ സംഘ് അടക്കമുള്ള സംഘടനകൾ ചർച്ചകൾ നടത്തി. തുടർന്നാണ് സർക്കാർ വിളകൾ സംഭരിക്കാമെന്ന നിലപാടിലേയ്ക്ക് സർക്കാർ എത്തിച്ചേരുന്നത്.
എന്നാൽ, ഉള്ളിക്ക് മികച്ച വില നൽകാത്തതിലും ശേഖരിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിലും പ്രകോപിതരായാണ് കർഷകർ പ്രക്ഷോഭം ശക്തമാക്കിയത്. ഇതിനെ തുടർന്നാണ് മന്ദ്സൗർ ജില്ലയിൽ പൊലീസ് വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെടാനിടയായ സംഭവമുണ്ടായത്.
കഴിഞ്ഞ 16 വർഷങ്ങൾക്കിടയിൽ മധ്യപ്രദേശിലുണ്ടായ കർഷക ആത്മഹത്യകളുടെ പത്തിലൊന്ന് സംഭവിച്ചത് ഫെബ്രുവരി 2016മുതൽ 2017 ഫെബ്രുവരി വരെയുള്ള ഒരു വർഷത്തിനിടയിലാണെന്നാണ് കണക്ക്. കർഷകരോ കർഷക തൊഴിലാളികളോ ആയ 1,982 പേരാണ് ഇക്കാലയളവിൽ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 16 വർഷത്തിനിടയിലുണ്ടായ കർഷക ആത്മഹത്യകളുടെ എണ്ണം 21,000 ആണ്.

അമിത മഴയും ഒന്നിനു പുറകെ ഒന്നായി വരുന്ന വരൾച്ചയും സംസ്ഥാനത്തിന്റെ കാർഷിക രംഗത്തിന്റെ നട്ടെല്ലൊടിച്ചു. കർഷകരിൽ മിക്കവരും ഹുണ്ടികക്കാരിൽനിന്ന് പലിശയ്ക്ക് പണം കടംവാങ്ങിയാണ കൃഷിചെയ്തത്. കാലാവസ്ഥയുണ്ടാക്കിയ തിരിച്ചടി അവരുടെ നിലനിൽപ്പിനെ ബാധിച്ചു. സർക്കാർ നൽകിയ പലിശരഹിത വായ്പ വളരെക്കുറച്ച് കർഷകർക്ക് മാത്രമാണ് പ്രയോജനം ചെയ്തത്. അതുകൊണ്ടുതന്നെ കടം എഴുതിത്ത്ത്തള്ളണമെന്ന കർഷകരുടെ ആവശ്യം നടപ്പായാൽ പോലും വളരെ കുറച്ച് പേർക്കേ അതുകൊണ്ടുള്ള പ്രയോജനം ലഭിക്കൂ എന്നതാണ് സ്ഥിതി.
വിളനാശം, ഉത്പാദിപ്പിച്ച വിളകൾ വിറ്റഴിക്കാൻ കഴിയാത്ത സാഹചര്യം, വായ്പകൾ തിരിച്ചടയ്ക്കാൻ സാധിക്കാത്ത അവസ്ഥ, ദാരിദ്ര്യം തുടങ്ങിയവയൊക്കെയാണ് കർഷകരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
എന്നാൽ മധ്യപ്രദേശ് സർക്കാർ കാർഷിക രംഗത്തെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു. കാർഷിക രംഗത്ത് കഴിഞ്ഞ വർഷം 20 ശതമാനത്തിന്റെ വളർച്ചയുണ്ടായെന്നാണ് സർക്കാർ നിലപാട്. ഇത് അംഗീകരിക്കാൻ കർഷകർ തയ്യാറല്ല.
സർക്കാർ കർഷകരുടെ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്നും കലാപത്തെ ആളിക്കത്തിക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തുകയാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു. പൊലീസ് വെടിവെപ്പ് നടത്തിയെന്ന റിപ്പോർട്ടുകൾ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിങ് തള്ളിക്കളഞ്ഞിട്ടുണ്ട്.



