- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്കൊക്കെ ജോലി നിർത്തി പൊയ്ക്കൂടേ? അവഹേളനം കേട്ട് കണ്ണ് നനഞ്ഞ് മുതിർന്ന മാധ്യമ പ്രവർത്തകൻ; പരസ്യമായി അപമാനിച്ചതോടെ ജോലി ഉപേക്ഷിച്ച് വനിതാ ജേണലിസ്റ്റുകൾ; ഇഷ്ടക്കാരല്ലാത്തവർക്ക് സ്ഥലം മാറ്റവും പരിശീലന കാലാവധി നീട്ടലും സ്ഥാനക്കയറ്റം തടയലും; മീഡിയ വണ്ണിന് പിന്നാലെ മാധ്യമത്തിലും തൊഴിൽ പീഡനമെന്ന് പരാതി
തിരുവനന്തപുരം: മാധ്യമസ്ഥാപനങ്ങളിലെ തൊഴിൽ പീഡനങ്ങൾ തുടർകഥയാവുകയാണ്. ന്യൂസ് 18 കേരള, മംഗളം ടിവി, മീഡിയ വൺ ചാനൽ എന്നിവയ്ക്ക് പിന്നാലെ പത്രസ്ഥാപനങ്ങളിലെ പീഡനങ്ങളും പുറത്തുവന്നുതുടങ്ങി. ജേണലിസ്റ്റുകൾ അടക്കമുള്ളവർക്ക് കടുത്ത തൊഴിൽ പീഡനമാണ് മീഡിയ വൺ ചാനലിൽ നേരിടേണ്ടി വരുന്നതെന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ തന്നെ ഉടമസ്ഥതയിലുള്ള മാധ്യമം ദിനപത്രത്തിലും ഇത്തരം തൊഴിൽ പീഡനം അരങ്ങേറുന്നുവെന്നാണ് പരാതി ഉയരുന്നത്. പരാതികൾ പലതലത്തിലും പറഞ്ഞിട്ടും നടപടിയില്ലാതെ ശരണം കെട്ടിരിക്കുകയാണ് പല ജീവനക്കാരും. മനുഷ്യാവകാശ വിഷയങ്ങൾക്ക് മാധ്യമവും, ജമാഅത്തെ ഇസ്ലാമിയും വളരെയധികം പ്രാമുഖ്യം നൽകുന്നുണ്ട് എന്നാണ് അവകാശപ്പെടാറുള്ളത്. ആഴ്ചയിൽ ചുരുങ്ങിയത് നാല് ദിവസമെങ്കിലും മാധ്യമത്തിൽ മനുഷ്യാവകാശ ലേഖനങ്ങളും മുഖപ്രസംഗവും വരാറുണ്ട്. ഫേസ്‌ബുക്കിലാകട്ടെ ദലിത് ന്യൂനപക്ഷ പെൺ അ വകാശങ്ങൾക്കായി ശബ്ദമുയർത്തുന്നവരാണ് സോളിഡാരിറ്റി, ജിഐഒ പ്രവർത്തകർ. പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർ ചിത്രലേഖയ്ക്ക് വേണ്ടി നിരന്ത
തിരുവനന്തപുരം: മാധ്യമസ്ഥാപനങ്ങളിലെ തൊഴിൽ പീഡനങ്ങൾ തുടർകഥയാവുകയാണ്. ന്യൂസ് 18 കേരള, മംഗളം ടിവി, മീഡിയ വൺ ചാനൽ എന്നിവയ്ക്ക് പിന്നാലെ പത്രസ്ഥാപനങ്ങളിലെ പീഡനങ്ങളും പുറത്തുവന്നുതുടങ്ങി.
ജേണലിസ്റ്റുകൾ അടക്കമുള്ളവർക്ക് കടുത്ത തൊഴിൽ പീഡനമാണ് മീഡിയ വൺ ചാനലിൽ നേരിടേണ്ടി വരുന്നതെന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ തന്നെ ഉടമസ്ഥതയിലുള്ള മാധ്യമം ദിനപത്രത്തിലും ഇത്തരം തൊഴിൽ പീഡനം അരങ്ങേറുന്നുവെന്നാണ് പരാതി ഉയരുന്നത്.
പരാതികൾ പലതലത്തിലും പറഞ്ഞിട്ടും നടപടിയില്ലാതെ ശരണം കെട്ടിരിക്കുകയാണ് പല ജീവനക്കാരും. മനുഷ്യാവകാശ വിഷയങ്ങൾക്ക് മാധ്യമവും, ജമാഅത്തെ ഇസ്ലാമിയും വളരെയധികം പ്രാമുഖ്യം നൽകുന്നുണ്ട് എന്നാണ് അവകാശപ്പെടാറുള്ളത്. ആഴ്ചയിൽ ചുരുങ്ങിയത് നാല് ദിവസമെങ്കിലും മാധ്യമത്തിൽ മനുഷ്യാവകാശ ലേഖനങ്ങളും മുഖപ്രസംഗവും വരാറുണ്ട്.
ഫേസ്‌ബുക്കിലാകട്ടെ ദലിത് ന്യൂനപക്ഷ പെൺ അ വകാശങ്ങൾക്കായി ശബ്ദമുയർത്തുന്നവരാണ് സോളിഡാരിറ്റി, ജിഐഒ പ്രവർത്തകർ. പയ്യന്നൂരിലെ ഓട്ടോ ഡ്രൈവർ ചിത്രലേഖയ്ക്ക് വേണ്ടി നിരന്തരം വെൽഫയർ പാർട്ടി ശബ്ദിക്കുന്നു. സാമൂഹിക നീതി നടപ്പാക്കുന്നെങ്കിൽ അത് തങ്ങളെ പോലെ വേണമെന്ന് പറയാതെ പറയാറുമുണ്ട്.
എന്നാൽ, സ്വന്തം സ്ഥാപനമായ മാധ്യമത്തിൽ ഈ നീതിയും, മനുഷ്യാവകാശങ്ങളും പാലിക്കാത്തത് എന്തുകൊണ്ട് എന്നാണ് ജീവനക്കാർ ചോദിത്തുന്നത്. വനിത സബ് എഡിറ്റർമാരോടും റിപ്പോർട്ടർമാരോടും കടുത്ത മനുഷ്യാവകാശ ലംഘനം കാട്ടുന്നുവെന്നാണ് ആക്ഷേപം. ഉന്നത ഉദ്യോഗസ്ഥർ ചേർന്ന കോക്കസ് അടിമകളെപ്പോലെയാണ് ജീവനക്കാരെ കാണുന്നത്.
ജേണലിസ്റ്റുകളല്ലാത്ത ഓഫീസ് ജീവനക്കാരെയാകട്ടെയാകട്ടെ പ്രൊഡക്ഷൻ മാനേജരാണ് പീഡിപ്പിക്കുന്നത്. രോഗികളായ ജീവനക്കാരെ പോലും കടുത്ത മാനസിക പീഡനത്തിനിരയാക്കുന്നുവൈന്നാണ് പരാതി.മാനേജർ ജമാ അത്തെ ഇസ്ലാമി മുൻ അമീറിന്റെ ബന്ധുവായതിനാൽ പരാതി പറഞ്ഞാലും ഫലമില്ല. ഈ മാനേജരുടെ നിയമന യോഗ്യതയെയും ജീവനക്കാർ ചോദ്യം ചെയ്യുന്നു.
ജേണലിസ്റ്റുകളോട് സ്ഥിരമായി സ്ഥലം മാറ്റ ഭീഷണി മുഴക്കലും എഡിറ്റോറിയൽ വിഭാഗത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പതിവാക്കിയിരിക്കുകയാണ്. കുറച്ചു കാലം ഗൾഫ് മാധ്യമത്തിലായിരുന്ന ഈ ഉദ്യോഗസ്ഥൻ മടങ്ങിയെത്തിയ ശേഷം ശേഷം കുതികാൽ വെട്ടിലൂടെയും പാര വെപ്പിലൂടെയുമാണ് ഉന്നത സ്ഥാനം നേടിയത്. എഡിറ്റോറിയലിലെ ഏറ്റവും ജൂനിയറായ ഈ ഉദ്യോഗസ്ഥനാണ് കുറേക്കാലമായി മുഴുവൻ അധികാരവും കൈയാളുന്നത്.
മാനേജ്‌മെന്റ് തലത്തിലുള്ളവർ ഭൂരിഭാഗം സമയവും ജമാഅത്ത്, സോളിഡാരിറ്റി ,പ്രബോധനം തുടങ്ങിയ ചുമതലകളുമായി മാധ്യമം ഓഫിസിൽ ഉണ്ടാകില്ല. അവരുടെ അസാന്നിധ്യവും പത്രകാര്യങ്ങളിലുള്ള അവരുടെ അശ്രദ്ധയും ധാരണയില്ലായ്മയും മുതലെടുത്ത് ഈ ഉദ്യോഗസ്ഥൻ മറ്റൊരു ഉദ്യോഗസ്ഥനുമായി ചേർന്ന് ജീവനക്കാരെ ദോഹിക്കുന്നുവെന്നാണ് പരാതി.
പരസ്യ അവഹേളനം സഹിക്കാതെ, കഴിവുള്ള പലരും സ്ഥാപനം വിട്ടു. കുറച്ച് വർഷം മുമ്പ് ഒരു വനിതാ സബ് എഡിറ്ററെ ഡെസ്‌കിൽ എഡിറ്റോറിയൽ വിഭാഗം ഉദ്യോഗസ്ഥൻ പരസ്യമായി അവഹേളിച്ചത് പെൺകുട്ടിയുടെ രാജിയിലാണ് കലാശിച്ചത്. വനിതാ സബ് എഡിറ്റർമാരെ പിന്നീടും നിരന്തരം അവഹേളിച്ചു. വളരെ സീനിയറും വിരമിക്കാറായതുമായ മുതിർന്ന ജേണലിസ്റ്റിനോട് തനിക്കൊക്കെ നിർത്തിപ്പോയ്ക്കൂടെ എന്ന് ജോലിക്കിടെ ചോദിച്ചു. ഇപ്പോഴും തനിക്കിഷ്ടമില്ലാത്തവർക്കെതിരെ, ന്യൂസ് എഡിറ്റർമാരിൽ നിന്ന് നിർബന്ധപൂർവം മോശം റിപ്പോർട്ട് വാങ്ങി പിരിച്ചുവിടൽ തുടരുന്നു.
ഈ ഉദ്യോഗസ്ഥന് ഇഷ്ടമില്ലാത്ത പലരേയും സ്ഥലം മാറ്റിയതിന്റെ ഫലമായി പല ബ്യുറോകളിലും ബീറ്റ് നോക്കാൻ ഇന്ന് ആളില്ല. വാർത്തകൾ മിസ് ചെയ്യുന്നതും പതിവ്. ഇക്കാര്യം പല യോഗങ്ങളിലും ചർച്ചയായെങ്കിലും വിമർശിക്കുന്നവരെ വേട്ടയാടുകയാണ്. മാത്രമല്ല സീനിയർ ന്യൂസ് എഡിറ്റർമാരുടെ യോഗത്തിൽ ഈ ഉദ്യോഗസ്ഥൻ പറഞ്ഞത് 30 വർഷത്തെ മാധ്യമത്തിന്റെ വളർച്ച താഴെക്കാണെന്നാണ്. വാർത്താ വിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി എഡിറ്ററോട് പോലും കൂടിയാലോചിക്കാതെയാണ് ഈ ഉദ്യോഗസ്ഥൻ സ്ഥലം മാറ്റം നടത്തുന്നത്.
മാധ്യമത്തിൽ ന്യൂസ് എഡിറ്ററായ പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് വീണ്ടും ആ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെന്ന് മണത്തറിഞ്ഞ് അയാളെ സ്ഥലം മാറ്റി. മാത്രമല്ല ഇയാളെ തോൽപ്പിക്കാൻ കമ്പനിക്ക് വേണ്ടി കാമ്പയിനും കീഴ്ജീവനക്കാരെ വെച്ച് സമ്മർദ്ദ തന്ത്രവും പയറ്റി. ഇതോടെ മൽസരിച്ചയാൾ തോറ്റു. സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ മീഡിയ വണ്ണിലെ തൊഴിൽ പ്രശ്‌നത്തിൽ ഇടപെട്ടതാണ് വിരോധ കാരണം.
മാധ്യമം ജേണലിസ്റ്റ് യൂണിയൻ പ്രവർത്തകരെ നിരന്തരം സ്ഥലം മാറ്റുന്നതായും പരാതിയുണ്ട്.തന്റെ ഇഷ്ടക്കാരല്ലാത്തവരുടെ ട്രെയിനിങ്ങ് കാലാവധി നീട്ടുന്നതും, സ്ഥനക്കയറ്റം തടയുന്നതും പതിവാണ്. കുറച്ച് വർഷം മുമ്പ് മാധ്യമം ലോഗോ ഈ ഉദ്യോഗസ്ഥൻ ഏകപക്ഷീയമായാണ് മാറ്റിയത്. ഇയാൾക്കെതിരെ അന്ന് രണ്ട് ഡെപ്യൂട്ടി എഡിറ്റർമാർ പൊട്ടിത്തെറിച്ചു. ഇതോടെ അവരെ നോട്ടപ്പുള്ളികളാക്കി. പിന്നീട് അവരെ കോഴിക്കോട്ട് നിന്ന് മാറ്റാനായി പിന്നീട് ശ്രമം. ഐഎൻ എൽ സഹയാത്രികൻ കൂടിയായ ഒരു ഡെപ്യൂട്ടി എഡിറ്ററെ ആ പേര് പറഞ്ഞ് നിരന്തരം ഇടിച്ചു താഴ്‌ത്താനും കാമ്പയിനിങ്ങിനും ശ്രമം നടത്തി.
നിരന്തര പീഡനത്തിലൂടെ എല്ലാവരുടെയും ശത്രുത ഏറ്റുവാങ്ങിയ ഈ എഡിറ്റോറിയൽ ഉദ്യോഗസ്ഥനെതിരെ മാധ്യമം യൂണിയൻ ഇ -മെയിൽ ഗ്രൂപ്പിൽ പ്രതിഷേധം കനക്കുകയാണ്. ആളുകളെ വെട്ടിക്കുറച്ച്് മാനേജ്‌മെന്റിന് മുന്നിൽ നല്ല പിള്ള ചമയാനാണ് ഇയാൾ നിരന്തരം ശ്രമിക്കുന്നത്. എല്ലാ തീരുമാനവും ഇയാൾക്ക് വിട്ടു കൊടുത്തെന്ന് പറഞ്ഞ് കൈ കഴുകുകയാണ് മാനേജ്‌മെന്റ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരടെ ശമ്പളം വൈകിക്കുന്ന കമ്പനി ഉന്നത തലത്തിലുള്ളവർക്ക് കൃത്യമായി ഇൻസെന്റീവ് നൽകുന്നത് മുടക്കാറില്ല. ഇതിനെതിരെ പ്രതിഷേധം കനക്കുകയാണ്.