- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
11കാരിയുടെ ഗർഭഛിദ്രത്തിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; ഭ്രൂണത്തിന് 24 ആഴ്‌ച്ച പ്രായമായെന്നും ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്നും മാതാവിന്റെ ഹർജി; കുട്ടിയെ പീഡിപ്പിച്ച മാതൃസഹോദര പുത്രൻ അറസ്റ്റിലായത് ആഴ്ച്ചകൾക്ക് മുൻപ്; ഡോക്ടർമാരുടെ നിർദ്ദേശം തേടിയതിന് പിന്നാലെ കോടതി വിധി
ചെന്നൈ: കുടുംബാംഗത്തിന്റെ ലൈംഗിക പീഡനത്തിന് ഇരയായതിന് പിന്നാലെ ഗർഭിണിയായ പതിനൊന്നുകാരിക്ക് ഗർഭഛിദ്രം നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ഇതിന് അനുവാദം തരണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിട്ടത്. ഭ്രൂണത്തിന് 24 ആഴ്‌ച്ച പ്രായമായെന്നും ഉടൻ തന്നെ ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്നും മാതാവ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. കുട്ടിയുടെ ആരോഗ്യ പരിശോധന നടത്തിയ ശേഷം ഡോക്ടർമാരുടെ അഭിപ്രായം കൂടി തേടിയ ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ഡിഎൻഎ പരിശോധനയ്ക്കായി ഭ്രൂണം സൂക്ഷിക്കാനും കോടതി നിർദ്ദേശം നൽകി. പെൺകുട്ടിയെ പീഡിപ്പിച്ച മാതൃസഹോദര പുത്രൻ പോക്‌സോ ചട്ടപ്രകാരം അറസ്റ്റിലായിരുന്നു. 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ നിയമം സാധാരണ അനുവദിക്കാറില്ല. ഗർഭം ധരിക്കുന്നതും അലസിപ്പിക്കുന്നതും സ്ത്രീയുടെ സ്വകാര്യത : സുപ്രീം കോടതി ഗർഭം ധരിക്കണോ വേണ്ടയോ എന്നതും ഗർഭം അലസിപ്പിക്കണോ എന്നതും ഒരു സ്ത്രീയുടെ സ്വകാര്യതയിൽ പെടുമെന്ന് സുപ്രീം കോടതി കഴ

ചെന്നൈ: കുടുംബാംഗത്തിന്റെ ലൈംഗിക പീഡനത്തിന് ഇരയായതിന് പിന്നാലെ ഗർഭിണിയായ പതിനൊന്നുകാരിക്ക് ഗർഭഛിദ്രം നടത്താൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ഇതിന് അനുവാദം തരണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിട്ടത്. ഭ്രൂണത്തിന് 24 ആഴ്‌ച്ച പ്രായമായെന്നും ഉടൻ തന്നെ ഗർഭഛിദ്രം നടത്തിയില്ലെങ്കിൽ കുഞ്ഞിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്നും മാതാവ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
കുട്ടിയുടെ ആരോഗ്യ പരിശോധന നടത്തിയ ശേഷം ഡോക്ടർമാരുടെ അഭിപ്രായം കൂടി തേടിയ ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ഡിഎൻഎ പരിശോധനയ്ക്കായി ഭ്രൂണം സൂക്ഷിക്കാനും കോടതി നിർദ്ദേശം നൽകി. പെൺകുട്ടിയെ പീഡിപ്പിച്ച മാതൃസഹോദര പുത്രൻ പോക്‌സോ ചട്ടപ്രകാരം അറസ്റ്റിലായിരുന്നു. 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ നിയമം സാധാരണ അനുവദിക്കാറില്ല.
ഗർഭം ധരിക്കുന്നതും അലസിപ്പിക്കുന്നതും സ്ത്രീയുടെ സ്വകാര്യത : സുപ്രീം കോടതി
ഗർഭം ധരിക്കണോ വേണ്ടയോ എന്നതും ഗർഭം അലസിപ്പിക്കണോ എന്നതും ഒരു സ്ത്രീയുടെ സ്വകാര്യതയിൽ പെടുമെന്ന് സുപ്രീം കോടതി കഴിഞ്ഞ വർഷം ആഗസ്റ്റിൽ വിധി പ്രഖ്യാപിച്ചിരുന്നു. സ്വകാര്യത മൗലീകവകാശമാണെന്ന സുപ്രീം കോടതിയുടെ ചരിത്ര പ്രധാനമായ വിധി പറഞ്ഞ ഒൻപതംഗ ബഞ്ചിലെ ജസ്റ്റിസ് ജെ.ചെലമേശ്വറാണ് ഇക്കാര്യം വിധിന്യായത്തിൽ എഴുതിയത്.
സ്വന്തം ജീവൻ നിലനിർത്താനും വെടിയാനുമുള്ള അവകാശവും സ്വകാര്യതയിൽ വരുമെന്ന് വിധിയിലൂടെ കോടതി വ്യക്തമാക്കിയിരുന്നു. ചികിത്സയിലൂടെ ജീവൻ നീട്ടിക്കൊണ്ട് പോവുന്നതും ജീവൻ ഉപേക്ഷിക്കുന്നതും സ്വകാര്യതയിൽ വരുന്നതാണ്. പൗരന്റെ ശരീരത്തിൽ ഭരണകൂടം അതിക്രമിച്ച് കയറിയപ്പോഴാണ് സ്വകാര്യതയെകുറിച്ച് ആശങ്കകൾ ഉയർന്ന് വന്നതെന്നും 44 പേജുള്ള വിധി പ്രസ്താവം വായിച്ച് ജസ്റ്റിസ് ചെലമേശ്വർ അഭിപ്രായപ്പെടുകയായിരുന്നു.
രാജ്യത്തെ ഒരു പൗരനോട് ഏതെങ്കിലും സർക്കാർ എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആരുടെയൊക്കെ കൂടെ ചേരണം അല്ലെങ്കിൽ ജീവിക്കണം എന്നെല്ലാം നിർദ്ദേശിക്കുന്നത് ആരെങ്കിലും ഇഷ്ടപ്പെടുമെന്ന് കരുതുന്നില്ല. അതുകൊണ്ട് തന്നെ വ്യക്തിയെ സംബന്ധിച്ചതെല്ലാം സ്വകാര്യതയിൽ പെടുന്നതാണെന്നും ജസ്റ്റിസ് ചെലമേശ്വർ ചൂണ്ടിക്കാട്ടി. സ്വകാര്യത എന്തിനൊക്കെ എന്ന് സുപ്രീംകോടതി പ്രത്യേകമായി പറഞ്ഞില്ലെങ്കിലും വ്യക്തികളുടെ ഫോൺ ചോർത്തൽ, ഇന്റർനെറ്റ് ഹാക്കിങ്, എന്ത് കഴിക്കണമെന്നുള്ള അവകാശം, ഗർഭഛിദ്രം എന്നിവയെ എല്ലാം വിധി കൃത്യമായി ബാധിക്കുമെന്ന് തന്നെയാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
നിരാഹാര സമരം രാജ്യത്ത് ആർക്കും അറിയാത്ത സമരമാർഗമല്ല. പക്ഷെ ഇത്തരക്കാരെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിച്ച് സമരത്തെ അടിച്ചമർത്തുന്നതും സാധാരണ സംഭവം തന്നെ. നിലവിലെ വിധിയുടെ അടിസ്ഥാനത്തിൽ ഇത്തരം സമര രീതിയും സ്വകാര്യതയിൽ പെടും. ആധാർ അടക്കമുള്ള കാര്യങ്ങൾ വിധിയെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കണമെന്നും
ചെലമേശ്വർ പറഞ്ഞിരുന്നു.

