- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ചവരുടെ കുടുംബത്തിന് പണം നൽകിയാൽ മാത്രം നീതിയാകുമോ?; തമിഴ്നാട് സർക്കാരിനെയും മനുഷ്യാവകാശ കമ്മീഷനെയും വിമർശിച്ച് മദ്രാസ് ഹൈക്കോടതി; കോടതിയുടെ വിമർശനം തൂത്തുക്കുടി വെടിവെയ്പ്പ് കേസിൽ
ചെന്നൈ: തൂത്തുക്കുടി വെടിവെയ്പ്പ് കേസിൽ തമിഴ്നാട് സർക്കാരിനെയും മനുഷ്യാവകാശ കമ്മീഷനെയും വിമർശിച്ച് മദ്രാസ് ഹൈക്കോടതി. വെടിവെപ്പ് നടന്നിട്ട് വർഷം മൂന്നായിട്ടും കേസിൽ യാതൊരു നടപടിയും ഇല്ലാത്ത സാഹചര്യത്തിലാണ് കോടതിയുടെ വിമർശനം.
സംഭവം നടന്ന് മൂന്ന് വർഷമായിട്ടും ഒരാൾക്കെതിരെ പോലും നടപടിയില്ലാത്തത് ന്യായീകരിക്കാനാകാത്തതാണെന്ന് കോടതി വിമർശിച്ചു.മനുഷ്യാവകാശ കമ്മിഷന്റെത് രഹസ്യ റിപ്പോർട്ട് ആണോ എന്ന് കോടതി ചോദിച്ചു. കമ്മീഷന്റെ കണ്ടെത്തൽ പരസ്യപ്പെടുത്താത് എന്തുകൊണ്ടാണ്. മരിച്ചവരുടെ കുടുംബത്തിന് പണം നൽകിയാൽ മാത്രം നീതിയാകുമോ എന്നും കോടതി ചോദിച്ചു. അന്വേഷണ റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
2018 മെയ് 22 നാണ് തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് സംസ്കരണ കേന്ദ്രത്തിന് എതിരെ പ്രതിഷേധിച്ചവർക്ക് നേരെ പൊലീസ് വെടിവെച്ചത്. 13 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ