കുവൈത്ത് സിറ്റി:കേരള ഇസ്ലാമിക് ഗ്രൂപ്പിന് കീഴിയിൽ നടത്തി വരുന്ന അൽ മദ്രസതുൽ ഇസ്ലാമിയ കുവൈത്ത് കഴിഞ്ഞ അധ്യയന വർഷത്തെ പ്രൈമറി പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു. അൽ മദ്രസതുൽ ഇസ്ലാമിയ ഫർവാനിയയിലെ നവാൽ ഫർഹീൻ അഫ്‌സൽ 98 % മാർക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. അൽ മദ്രസതുൽ ഇസ്ലാമിയ ഫഹാഹീലിലെ ഹലീമ ഹന ഷംസീറും അൽ മദ്രസതുൽ ഇസ്ലാമിയ ഫര്വനിയയിലെ ഹനീൻ ഖലീലുർഹ്മാനും 95.25 % മാർക്ക് നേടി രണ്ടാം റാങ്ക് പങ്കിട്ടെടുത്തു.

അൽ മദ്രസതുൽ ഇസ്ലാമിയ ഫഹാഹീലിലെ സുന്ദ്സ് നജീബ് 95.08 % മാർക്ക് നേടി മുന്നാം റാങ്ക് കരസ്ഥമാക്കി. നാല് മദ്രസകളിൽ നിന്ന് 35 വിദ്യാർത്ഥികൾ പ്രൈമറി പൊതു പരീക്ഷ എഴുതിയതിൽ ഒൻപതു പേര് A+ കരസ്ഥമാക്കി. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. വിജയികളെ വിദ്യാഭ്യാസ ബോർഡ് ഡയരക്ടർ കെ എ സുബൈർ അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ പരീക്ഷ ഫലം അതാത് മദ്രസ പ്രിൻസിപ്പാൾ മാരുമായി ബന്ധപെട്ടാൽ ലഭിക്കും.

കെ ഐ ജി വിദ്യാഭ്യാസ ബോർഡിനു കീഴിൽ രണ്ടു ഇംഗ്ലീഷ് മീഡിയം മദ്രസ്സകൾ അടക്കം ആറു മദ്രസ്സകൾ കുവെത്തിലെ സ്വബാഹിയ, സാൽമിയ, ഹവല്ലി അബ്ബാസിയ ഫർവാനിയ ഖൈത്താൻ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തി വരുന്നു, മത വിജ്ഞനീയ്ങ്ങൾക്കൊപ്പം മാതൃഭാഷാ പഠനവും കൂടി ലക്ഷ്യം വെച്ചുള്ള ഈ മദ്രസ്സകളിൽ 1200 അധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട് , മജ്‌ലിസുത്തഅലീമിൽ ഇസ്ലാമി കേരള യുടെ സിലബസ്സും പാഠപുസ്തകങ്ങളുമാണ് ഇവിടെ അവലംബിക്കുന്നത് , യോഗ്യരായ അദ്ധ്യാപകരും കലാ, കായിക, വൈജ്ഞാനിക പ്രോത്സാഹ്നങ്ങളും മത്സരങ്ങളും കെ ഐ ജി മദ്രസയെ വ്യത്യസ്തമാക്കുന്നു. മദ്രസാ വിദ്യാർത്ഥികളിൽ ഖുർആൻ പഠനത്തിനും അറബി ഭഷാ പരിജ്ഞാനത്തിനും മുഖ്യ ഊന്നൽ നൽകുന്നു. പുതിയ അദ്ധ്യയന വർഷത്തെ ക്ലാസുകൾ സെപ്റ്റംബർ രണ്ടാം വാരം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 67714948 എന്ന നമ്പരിൽ ബന്ധപെടുക