- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവ് പീഡിപ്പിക്കുന്നുവെന്ന് ഡയറിയിലെഴുതിയത് മദ്രസാധ്യാപകൻ കണ്ടു; ആശ്വസിപ്പിക്കാനെന്ന വ്യാജേന ചൂഷണം പതിവാക്കി; കടുത്ത പീഡനത്തിനിടയിൽ പ്രണയാഭ്യർഥനയും; സ്‌കൂളിലെ കൗൺസിലിങിൽ എല്ലാം തുറന്ന് പറഞ്ഞ് പെൺകുട്ടി; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പിതാവിനു പിന്നാലെ മദ്രസാധ്യാപകനും അറസ്റ്റിൽ
മലപ്പുറം: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പിതാവിനു പിന്നാലെ മദ്രസാധ്യാപകനും അറസ്റ്റിൽ. പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ മദ്രസ അദ്ധ്യാപകനെയാണ് പൊലീസ് അറസ്ററ് ചെയ്തത്. പരപ്പനങ്ങാടി ചിറമഗംലം സ്വദേശി അബ്ദുൾ അസീസ് അഹ്‌സനി(43)യാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ പെൺകുട്ടിയുടെ പിതാവ് കുഞ്ഞിമുഹമ്മദിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു. വർഷങ്ങളായി പിതാവ് മകളെ പീഡിപ്പിച്ചു വരികയാണ്. ഇത് പെൺകുട്ടി ഡയറിയിൽ എഴുതിയിരുന്നു. ഈ ഡയറിക്കുറിപ്പ് 6 മാസം മുമ്പ് മദ്രസാധ്യാപകനായ അസീസ് കാണാൻ ഇടയായി. സംഭവമറിഞ്ഞ ഉസ്താദ് കുട്ടിയെ ആശ്വസിപ്പിക്കാനെന്ന മട്ടിൽ ദിവസവും അടുത്തിരുത്തി തലോടുകയും സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും ചെയ്യും. ഇതിനിടെ കുട്ടിയോട് ഉസ്താദ് പ്രണയാഭ്യർത്ഥനയും നടത്തി നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി. സംഭവം സഹിക്കവയ്യാതായതോടെ പെൺകുട്ടി സ്‌കൂൾ കൗൺസിലിങിൽ കാര്യങ്ങൾ പറയുകയായിരുന്നു.തുടർന്ന് ചൈൽഡ് ലൈൻ, ജില്ലാ ക്രൈംബ്രാഞ്ച് എന്നിവർ കുട്ടിയുടെ മ
മലപ്പുറം: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പിതാവിനു പിന്നാലെ മദ്രസാധ്യാപകനും അറസ്റ്റിൽ. പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ മദ്രസ അദ്ധ്യാപകനെയാണ് പൊലീസ് അറസ്ററ് ചെയ്തത്. പരപ്പനങ്ങാടി ചിറമഗംലം സ്വദേശി അബ്ദുൾ അസീസ് അഹ്‌സനി(43)യാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ പെൺകുട്ടിയുടെ പിതാവ് കുഞ്ഞിമുഹമ്മദിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.
വർഷങ്ങളായി പിതാവ് മകളെ പീഡിപ്പിച്ചു വരികയാണ്. ഇത് പെൺകുട്ടി ഡയറിയിൽ എഴുതിയിരുന്നു. ഈ ഡയറിക്കുറിപ്പ് 6 മാസം മുമ്പ് മദ്രസാധ്യാപകനായ അസീസ് കാണാൻ ഇടയായി. സംഭവമറിഞ്ഞ ഉസ്താദ് കുട്ടിയെ ആശ്വസിപ്പിക്കാനെന്ന മട്ടിൽ ദിവസവും അടുത്തിരുത്തി തലോടുകയും സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും ചെയ്യും. ഇതിനിടെ കുട്ടിയോട് ഉസ്താദ് പ്രണയാഭ്യർത്ഥനയും നടത്തി നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി. സംഭവം സഹിക്കവയ്യാതായതോടെ പെൺകുട്ടി സ്‌കൂൾ കൗൺസിലിങിൽ കാര്യങ്ങൾ പറയുകയായിരുന്നു.തുടർന്ന് ചൈൽഡ് ലൈൻ, ജില്ലാ ക്രൈംബ്രാഞ്ച് എന്നിവർ കുട്ടിയുടെ മൊഴിയെടുത്ത് പരപ്പനങ്ങാടി പൊലീസിന് കൈമാറുകയായിരുന്നെന്ന് എസ്‌ഐ രജ്ഞിത്ത് മറുനാടൻ മലയാളിയോടു പറഞ്ഞു. കുട്ടിയുടെ പിതാവ് കുഞ്ഞിമുഹമ്മദിന് ഭാര്യയും നാല് മക്കളുമുണ്ട്. മൂത്ത മകനും മകളും വിവാഹിതരാണ്. മൂന്നാമത്തെ മകളാണ് പീഡനത്തിനിരയായത്. ഇതിനു പുറമെ പത്തു വയസുള്ള പെൺകുട്ടി കൂടിയുണ്ട്. അറസ്റ്റിലായ മദ്രസാധ്യാപകൻ അസീസിന് ഭാര്യയും നാലു കുട്ടികളുമുണ്ട്.
സംഭവത്തെ പറ്റി പൊലീസ് പറഞ്ഞതിങ്ങനെ: പെൺകുട്ടിയെ അഞ്ചാം ക്ലാസുമുതൽ പിതാവ് പീഡിപ്പിച്ചിരുന്നു. ഈ കാര്യം പെൺകുട്ടി തന്റെ ഡയറിയിൽ എഴുതിവെച്ചിരുന്നു. ഈ ഡയറിക്കുറിപ്പ് ഒരു ദിവസം മദ്രസ അദ്ധ്യാപകനായ അസീസ് കാണുകയും, പിന്നീട് ഇക്കാര്യം പറഞ്ഞ് അദ്ധ്യാപകൻ കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഇത് സഹിക്കാൻ കഴിയാതെ വന്നതോടെ കുട്ടി തന്നെ പഠിപ്പിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകരോട് വിവരം പറയുകയായിരുന്നു. സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും തുടർന്ന് ഇവർ നൽകിയ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവം പുറത്തായതോടെ മദ്രസ അദ്ധ്യാപകനായ അസീസ് ഒളിവിൽ പോവുകയായി. എന്നാൽ കഴിഞ്ഞദിവസം ജോലി ചെയ്യുന്ന പള്ളിയിൽ ഇയാൾ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എസ്ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പൊലീസ് ചോദ്യംചെയ്തതിൽ സമാനമായ തരത്തിലുള്ള മറ്റ് ചില കേസുകളിലും ഇയാൾക്കെതിരെ നിരവധി തെളിവുകൾ ലഭിച്ചതായും പൊലീസ് പറഞ്ഞു. പോക്സോ, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.