ചെന്നൈ: സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ വ്യവസായത്തിനായി ഭാര്യയുടെ കുടുംബത്തിൽ നിന്നു വാങ്ങുന്ന പണം വരില്ലെന്നു കോടതി. മദ്രാസ് ഹൈക്കോടതിയുടേതാണു നിരീക്ഷണം.

സ്ത്രീധന തർക്കത്തെ തുടർന്ന് ഒരു പുരുഷന്റെ കുടുംബം നൽകിയ പെറ്റിഷനിലാണ് കോടതി ഈ പരാമർശം നടത്തിയത്. ബിസിനസ്സിനായി ഭാര്യയുടെ കുടുംബത്തു നിന്നും ഭർത്താവ് പണം വാങ്ങുന്നത് സ്ത്രീധനത്തിന്റെ കീഴിൽ വരില്ലെന്ന് ജസ്റ്റിസ് സി ടി സെൽവൻ ഉൾപ്പെടുന്ന മധുര ബഞ്ചാണ് പരാമർശം നടത്തിയത്.

ഭാര്യയിൽ നിന്നോ ഭാര്യയുടെ ബന്ധുക്കളിൽ നിന്നോ ബിസിനസ്സിനായി ഭർത്താവ് പണം വാങ്ങുന്നത് സ്ത്രീധനമാവില്ല. സ്ത്രീധന നിരോധന നിയമത്തിന് കീഴിൽ ഇതു വരില്ല. സ്ത്രീധനമായി പണം ആവശ്യപ്പെട്ടാൽ മാത്രമേ പരാതിപ്പെടണ്ട കാര്യമുള്ളുവെന്ന് കോടതി പറഞ്ഞു. ബിസിനസ്സിനായിട്ടാണ് താൻ പണം ആവശയപ്പെട്ടതെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.