- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിശ്വാസിയുടെ അഭിമാനബോധം ദൈവ പ്രീതിയാവണം; സിംസാറുൽ ഹഖ് ഹുദവി
മനാമ: സമൂഹത്തിന്റെ ഏത് തലത്തിൽ നിലകൊള്ളുമ്പോഴും ദൈവപ്രീതി മാത്രം ആഗ്രഹിച്ച് ജീവിക്കാനും അതിൽ അഭിമാനം കൊല്ലാനും വിശ്വാസി തയ്യാറാവണമെന്ന് പ്രമുഖ വാഗ്മിയും യുവപണ്ഡിതനും അബൂദാബി ബ്രിട്ടീഷ് സ്‌കൂൾ ഇസ്‌ലാമിക വിഭാഗം തലവനുമായ സിംസാറുൽ ഹഖ് ഹുദവി അഭിപ്രായപ്പെട്ടു. മനാമ പാക്കിസ്ഥാൻ ക്ലബ്ബ് ഗ്രൗണ്ടിൽ സമസ്ത കേരള സുന്നീ ജമാഅത്ത് കേന്ദ്ര
മനാമ: സമൂഹത്തിന്റെ ഏത് തലത്തിൽ നിലകൊള്ളുമ്പോഴും ദൈവപ്രീതി മാത്രം ആഗ്രഹിച്ച് ജീവിക്കാനും അതിൽ അഭിമാനം കൊല്ലാനും വിശ്വാസി തയ്യാറാവണമെന്ന് പ്രമുഖ വാഗ്മിയും യുവപണ്ഡിതനും അബൂദാബി ബ്രിട്ടീഷ് സ്‌കൂൾ ഇസ്‌ലാമിക വിഭാഗം തലവനുമായ സിംസാറുൽ ഹഖ് ഹുദവി അഭിപ്രായപ്പെട്ടു.
മനാമ പാക്കിസ്ഥാൻ ക്ലബ്ബ് ഗ്രൗണ്ടിൽ സമസ്ത കേരള സുന്നീ ജമാഅത്ത് കേന്ദ്ര മദ്‌റസയായ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്‌റസയുടെ 20-ാം വാർഷിക ത്രൈമാസ കാമ്പയിൻ 'തസ്ബീത് 2015' ന്റെ ഭാഗമായി സംഘടിപ്പിച്ച വിജ്ഞാന സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫക്‌റുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ഫൈസി മുക്കം ആശംസാപ്രസംഗം നടത്തി. ഉമറുൽ ഫാറൂഖ് ഹുദവി, ഹംസ അൻവരി മോളൂർ, ഹാഫിള് ശറഫുദ്ധീൻ മൗലവി, മൂസ മൗലവി വണ്ടൂർ, എം.സി മുഹമ്മദ് മുസ്‌ലിയാർ, സലിം ഫൈസി പന്തീരിക്കര, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, മുഹമ്മദ് അലി വളാഞ്ചേരി, എ.സി.എ ബക്കർ, ചെമ്പൻ ജലാൽ, തുടങ്ങിയവർ സംബന്ധിച്ചു. ശഹീർ കാട്ടാമ്പള്ളി സ്വാഗതവും ഖാസിം റഹ്മാനി നന്ദിയും പറഞ്ഞു.