പുതിയ ഡ്രൈവിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് പിന്നാലെ മാഡ്രിഡ് നഗരത്തിൽ വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പഴക്കം ചെന്ന വായുമലീനികരണം സൃഷ്ടിക്കുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നതിനാണ് താത്കാലിക നിരോധനം ഏർപ്പെടുത്തിയത്.

നഗരത്തിൽ ഉയർന്ന മലീനികരണം രേഖപ്പെടുത്തിയതോട അവ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ നിരോധനമനുസരിച്ച് 2000ത്തിന് മുമ്പിറങ്ങിയ ഗ്യാസ് വാഹനങ്ങളും, 2006ന് മുമ്പിറങ്ങിയ ഡീസൽ വാഹനങ്ങളും നഗരത്തിലേക്ക് പ്രവേശിക്കുന്നതിനാണ് വിലക്ക്.

ഒക്ടോബർ മാസനത്തിന് ശേഷം വായുമലീനകരണം കുറയ്ക്കാനായി അധികൃതർ ഏർപ്പെടുത്തിയ രണ്ടാമത്തെ നിയന്ത്രണമാണ് ഇത്. കഴിഞ്ഞ മാസം ഗ്യാസ് മലീനകരണ തോത് 40 ശതമാനം കുറയ്ക്കാമനായി ചില ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.