- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാമണ്ഡലം മെറ്റിൽഡാ സോളമൻ ഫോൺ സ്വിച്ച് ഓഫാക്കി; താൻ കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് പ്രതിയാക്കി കഥ മെനയുകയാണെന്നും ആരോപിച്ച് സത്താറും; സാലിഹിനോട് നാട്ടിൽ പോയി കീഴടങ്ങാൻ ആവശ്യപ്പെട്ടതും വിമാന ടിക്കറ്റിനുള്ള പണം നൽകിയതും താനാണെന്നും വിശദീകരിച്ച് ഒന്നാം പ്രതി; റേഡിയോ ജോക്കിയുടെ കൊലയിൽ നൃത്താധ്യാപികയും മുൻ ഭർത്താവും കള്ളകളികൾ തുടരുന്നുവെന്ന് പൊലീസ്; രാജേഷ് കൊലയിൽ നിർണ്ണായക നീക്കത്തിന് അന്വേഷണ സംഘം
തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം വഴിമുട്ടി. രാജേഷിന്റെ പെൺ സുഹൃത്തായ നൃത്താധ്യാപികയുടെ നീക്കങ്ങളിൽ പൊലീസിന് സംശയം സജീവമാണ്. കേസിലെ പ്രധാന പ്രതി അബ്ദുൾ സത്താറിനെ രക്ഷിക്കാൻ കോഴിക്കോട്ടെ പ്രവാസിയാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പരസ്യമായി തന്നെ നൃത്താധ്യാപിക ആരോപിച്ചിരുന്നു. എന്നാൽ അലിഭായിയെന്ന് സാലിഹിനെ കുടിക്കിയ പൊലീസ് സത്താറിലേക്ക് തെളിവുകൾ എത്തിച്ചു. ഇതോടെയാണ് സത്താറിന്റെ മുൻ ഭ്യാര കൂടിയായ കലാമണ്ഡലം മെറ്റിൽഡാ സോളമൻ അന്വേഷണവുമായി സഹകരണം നിർത്തിയത്. മെറ്റിൽഡയെ കേസിൽ സാക്ഷിയാക്കാനായിരുന്നു പൊലീസിന്റെ മുൻതീരുമാനം. എന്നാൽ മെറ്റിൽഡ ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ കുറ്റകൃത്യത്തെ കുറിച്ച് മെറ്റിൽഡയ്ക്ക് നേരത്തെ അറിയാമായിരുന്നോ എന്ന സംശയം സജീവമാവുകയാണ്. രാജേഷിന്റെ കൊലയ്ക്ക് ശേഷം ഖത്തറിലെ റേഡിയോ ചാനലിനോട് സത്താറല്ല കൊലപാതകിയെന്ന് മെറ്റിൽഡ പറഞ്ഞിരുന്നു. അലിഭായി എന്ന സാലിഹ് കൊല നടക്കുമ്പോൾ ദോഹയിലുണ്ടെന്ന് പോലും പറഞ്ഞു വച്ചു. കോഴിക്കോട്ടെ പ്രവാസിക്ക് നേരെയാണ് സംശയ
തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം വഴിമുട്ടി. രാജേഷിന്റെ പെൺ സുഹൃത്തായ നൃത്താധ്യാപികയുടെ നീക്കങ്ങളിൽ പൊലീസിന് സംശയം സജീവമാണ്. കേസിലെ പ്രധാന പ്രതി അബ്ദുൾ സത്താറിനെ രക്ഷിക്കാൻ കോഴിക്കോട്ടെ പ്രവാസിയാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്ന് പരസ്യമായി തന്നെ നൃത്താധ്യാപിക ആരോപിച്ചിരുന്നു. എന്നാൽ അലിഭായിയെന്ന് സാലിഹിനെ കുടിക്കിയ പൊലീസ് സത്താറിലേക്ക് തെളിവുകൾ എത്തിച്ചു. ഇതോടെയാണ് സത്താറിന്റെ മുൻ ഭ്യാര കൂടിയായ കലാമണ്ഡലം മെറ്റിൽഡാ സോളമൻ അന്വേഷണവുമായി സഹകരണം നിർത്തിയത്. മെറ്റിൽഡയെ കേസിൽ സാക്ഷിയാക്കാനായിരുന്നു പൊലീസിന്റെ മുൻതീരുമാനം. എന്നാൽ മെറ്റിൽഡ ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ കുറ്റകൃത്യത്തെ കുറിച്ച് മെറ്റിൽഡയ്ക്ക് നേരത്തെ അറിയാമായിരുന്നോ എന്ന സംശയം സജീവമാവുകയാണ്.
രാജേഷിന്റെ കൊലയ്ക്ക് ശേഷം ഖത്തറിലെ റേഡിയോ ചാനലിനോട് സത്താറല്ല കൊലപാതകിയെന്ന് മെറ്റിൽഡ പറഞ്ഞിരുന്നു. അലിഭായി എന്ന സാലിഹ് കൊല നടക്കുമ്പോൾ ദോഹയിലുണ്ടെന്ന് പോലും പറഞ്ഞു വച്ചു. കോഴിക്കോട്ടെ പ്രവാസിക്ക് നേരെയാണ് സംശയ മുന നീട്ടിയത്. ഇത് ഏറെ സംശയങ്ങൾക്ക് ഇടനൽകി. രാജേഷിന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും മെറ്റിൽഡ പറഞ്ഞു. എന്നാൽ ഇതും തെറ്റാണെന്ന് തെളിഞ്ഞു. മെറ്റിൽഡയുമായി ഒരു അടുപ്പവുമില്ലെന്ന് രാജേഷിന്റെ അച്ഛൻ തന്നെ മറുനാടനോട് വിശദീകരിച്ചു. ഇതിന് പിന്നാലെ സത്താറാൻ കൊലപാതകത്തിലെ ഗൂഢാലോചനക്കാരനെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതോടെയാണ് മെറ്റിൽഡ അന്വേഷണവുമായി സഹകരിക്കുന്നത് നിർത്തിയത്. സത്താറിനും മെറ്റിൽഡയും വീണ്ടും ഒരുമിച്ചെന്ന സംശയവും പൊലീസിനുണ്ട്. മക്കളുടെ സംരക്ഷണ ചുമതല സത്താറിനാണുള്ളത്. അതുകൊണ്ട് തന്നെ ഇയാളെ രക്ഷിക്കാൻ മെറ്റിൽഡ ബോധപൂർവ്വം ശ്രമിച്ചെന്നും പൊലീസ് കരുതുന്നു.
രാജേഷിന്റെ അടുത്ത സുഹൃത്താണ് സത്താറിന്റെ ഭാര്യയായിരുന്ന മെറ്റിൽഡ. ഇവരുമായുള്ള ബന്ധമാണ് രാജേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെടുന്ന സമയത്തും അവരുമായി ഫോണിൽ സംസാരത്തിലായിരുന്നു രാജേഷ്. മെറ്റിൽഡയാണ് സംഭവം ആദ്യമായി രാജേഷിന്റെ സുഹൃത്തുക്കളെ അറിയിച്ചത്. കൊലപാതകത്തിനു ശേഷം ഒന്നിലേറെ തവണ പൊലീസ് ഖത്തറിലുള്ള അവരുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഫോൺ സ്വിച്ച് ഓഫാണ്. ഇക്കാര്യം അന്വേഷക സംഘം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. സത്താറിനും മെറ്റിൽഡയ്ക്കും ഖത്തറിൽ യാത്രാ വിലക്കുണ്ട്. ഇത് ഉപയോഗിച്ച് കേസിൽ നിന്ന് രക്ഷപ്പെടാനാണ് സത്താറും മെറ്റിൽഡയും ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ നയതന്ത്ര ഇടപെടൽ നത്തി ഇരുവരേയും നാട്ടിലെത്തിക്കാനും ശ്രമമുണ്ട്. രണ്ട് കോടിയുടെ കടമാണ് സത്താറിനുള്ളത്. ഇതുകൊടുത്ത് തീർത്താലേ പ്രതിയെ നാട്ടിലെത്തിക്കാൻ കഴിയൂ.
അതിനിടെ കേരളാ പൊലീസ് ഇതുവരെ തന്നെ ഫോണിൽ പോലും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്ന് കേസിൽ ഒന്നാം പ്രതിയെന്ന് പൊലീസ് കണ്ടെത്തിയ സത്താർ ഖത്തറിലെ മലയാളി മാധ്യമത്തോട് പ്രതികരിച്ചു. 'ഞാൻ കുറ്റം ചെയ്തിട്ടില്ല. പൊലീസ് എന്നെ പ്രതിയാക്കി കഥ മെനയുകയാണ്. വായിൽ നാവുള്ള ആർക്കും എന്തും പറയാം. സാലിഹിനോട് നാട്ടിൽ പോയി കീഴടങ്ങാൻ ആവശ്യപ്പെട്ടതും വിമാന ടിക്കറ്റിനുള്ള പണം നൽകിയതും ഞാനാണ്..' ഞാൻ ക്വട്ടേഷൻ നൽകിയതിന് എന്തെങ്കിലും തെളിവുണ്ടെങ്കിൽ ഹാജരാക്കണമെന്നും സാലി പറഞ്ഞതായി പൊലീസ് പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നില്ലെന്നും സത്താർ പറഞ്ഞു.
'സാലി കൊലപാതകം ചെയുമെന്ന് വിശ്വസിക്കുന്നില്ല. ചെയ്‌തെങ്കിൽ അയാൾ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം മാത്രമേ എനിക്കത് ചോദിച്ചു മനസിലാക്കാൻ പറ്റൂ. രണ്ടു മക്കളുമായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഞാൻ ജയിലിൽ പോയി കിടക്കാൻ ഉദ്ദേശിക്കുന്നില്ല.അതുകൊണ്ടു തന്നെ ഇങ്ങനെയൊരു കൃത്യം ഞാൻ ഒരിക്കലും ചെയില്ല....' തന്റെ കുട്ടികളുടെ ഫോട്ടോ ഓൺലൈൻ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിയെടുക്കുമെന്നും സത്താർ പറഞ്ഞു. ഖത്തറിൽ റേഡിയോ ജോക്കിയായിരുന്ന രാജേഷ് കൊല്ലപ്പെട്ട കേസിൽ ആറ് പ്രതികൾ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. രണ്ടാം പ്രതി അലി ഭായ് എന്ന സാലിഹ് ഖത്തറിൽ നിന്നും നാട്ടിലെത്തി പൊലീസിന് കീഴടങ്ങിയിരുന്നു. നാട്ടിൽ ഒളിവിൽ പോയ മൂന്നാം പ്രതി അപ്പുണ്ണിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ കേസിൽ അറസ്റ്റിലായ ഷിജിന കൊലപാതകം നടന്ന ദിവസവും ക്വട്ടേഷൻ സംഘത്തിന് പണം കൈമാറിയെന്നതിന് പൊലീസിന് തെളിവ് ലഭിച്ചു. കൊലപാതകം നടന്ന മാർച്ച് 27ന് ഒന്നാം പ്രതി സത്താറിന്റെ നിർദ്ദേശപ്രകാരം ഷിജിനയുടെ അക്കൗണ്ടിൽനിന്ന് ക്വട്ടേഷൻ സംഘത്തിന് നേതൃത്വം നൽകിയ അപ്പുണ്ണിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് അരലക്ഷം രൂപയാണ് നിക്ഷേപിച്ചത്. ഇത് ഉൾപ്പെടെ അപ്പുണ്ണിയുടെ അമ്മ, കേസിൽ അറസ്റ്റിലായ യാസീന്റെ സുഹൃത്ത് നിഖിൽ ശ്രീനാഥ് എന്നിവരുടെ അക്കൗണ്ടിലേക്ക് നാലു തവണയായാണ് 1,16,000 രൂപ കൈമാറിയത്. ഇതിൽ ഒരു തവണ പണം കൈമാറിയതുകൊലപാതകത്തിനു മുമ്പ് മാർച്ച് 17നാണ്.
അപ്പുണ്ണിയുടെ അമ്മ, നിഖിൽ എന്നിവരുടെ അക്കൗണ്ട് നമ്പർ ഖത്തറിലുള്ള സത്താറാണ് വാട്‌സാപ് വഴി ഷിജിനയ്ക്ക് അയച്ചുകൊടുത്തത്. പറവൂരിലെ ഒരു സഹകരണ ബാങ്കിൽ സ്വർണം പണയംവച്ചാണ് പ്രതികൾക്ക് നൽകാനുള്ള പണം കണ്ടെത്തിയതെന്നാണ് ഷിജിന നൽകിയ മൊഴി. എസ്‌ബിഐ കൊച്ചി ഷിപ്പ്യാർഡ് ശാഖയിലെ അക്കൗണ്ട് വഴിയാണ് ഷിജിന പണം കൈമാറിയത്. എന്നാൽ, ഷിജിനയുടെ ഈ അക്കൗണ്ടിലേക്ക് സത്താർ പണമയച്ചതായി കണ്ടെത്താനായിട്ടില്ല. അതിനാൽ ഷിജിനയ്ക്ക് മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മാർച്ച് 17നും 27നും പുറമെ ഏപ്രിൽ അഞ്ചിനും പത്തിനുമാണ് ഷിജിന പണം കൈമാറിയത്. അഞ്ചിന് 26,000 രൂപയും പത്തിന് 30,000 രൂപയുമാണ് കൈമാറിയത്.
കേസിൽ അറസ്റ്റിലായ യാസീന്റെ സുഹൃത്തായ നിഖിൽ ബംഗളൂരുവിൽ യാസിനൊപ്പം എൻജിനിറിയറിങ് വിദ്യാർത്ഥിയാണ്. സ്റ്റുഡന്റ് അക്കൗണ്ട് ആയതിനാലാണ് ഇയാളുടെ ഇന്ത്യൻബാങ്കിന്റെ ബംഗളൂരു അക്കൗണ്ട് ഉപയോഗിച്ചത്.