ദോഹ : ഖത്തറിൽ ഉള്ള വടകര ,മടപ്പള്ളി ഗവണ്മെന്റ് ഹൈസ്‌കൂൾ പൂർവ്വവിദ്യാര്ഥികളുടെയും അഭ്യുതകാംക്ഷികളുടെയും കൂട്ടായ്മയായ മാഫ് ഖത്തർ ( മടപ്പള്ളി സ്‌കൂൾ അലുംനി ഫോറം ) രണ്ടാമത് വാർഷിക ജനറൽ ബോഡി യോഗം വകറ യമ്മീസ് റെസ്റ്റോറന്റിൽ വച്ച് കോവിഡ് പ്രോട്ടോകാൾ പാലിച്ചുകൊണ്ട് നടന്നു . യോഗത്തിൽ ജനറൽ സെക്‌റട്ടറി ഷമീർ മടപ്പള്ളി സ്വാഗതം പറഞ്ഞു . പ്രസിഡന്റ് ബിനോയ് അധ്യക്ഷവഹിച്ചു. MAF ഖത്തർ ഉപദേശകസമിതി വൈസ് ചെയർമാൻ പത്മരാജ് കൈനാട്ടി യോഗം ഉൽഘാടനം ചെയ്തു .

2020 -2021 വർഷത്തെ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു .ഉപദേശകസമിതി ചെയർമാൻ ആയി കെ.കെ മുസ്തഫ ഹാജി യെയും വൈസ് ചെയർമാൻ ആയി പതാമരാജ് കൈനാട്ടി യെയും തിരഞ്ഞെടുത്തു .പ്രസിഡന്റ് ബിനോയ് ബാലൻ, ജനറൽ സെക്‌റട്ടറി ഷമീർ മടപ്പള്ളി ,ട്രഷറർ റയീസ് ഏണിവരെയും സഹ ഭാരവാഹികളായി വൈസ് പ്രസിഡന്റ്മാർ : പ്രശാന്ത് ഒഞ്ചിയം ,അൻസാരി വെള്ളിക്കുളങ്ങര ,പ്രതീഷ് ലാലു മണ്ടോടി ,സഫ്വാൻ വെള്ളിക്കുളങ്ങര ,ഗിരീഷ് ബാബു മടപ്പള്ളി ,സകരിയ കൈനാട്ടി , ജോയിൻ സെക്‌റട്ടറിമാർ :യോജിഷ് കെ ടി കെ ,മദനി വള്ളിക്കാട് , അബ്ദുൽ അസീസ് കരിയാട്ട് , നൗഷാദ് വെള്ളിക്കുളങ്ങര , നിസാർ ചാലിൽ , നൗഷാദ് മടപ്പള്ളി എന്നിവരെയും 40 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു. യോഗത്തിൽ റയീസ് മടപ്പള്ളി നന്ദി പറഞ്ഞു .