ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (MAGH) ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം വർണപ്പകിട്ടാർന്ന പരിപാടികളോടെ ഡിസംബർ 29 നു ശനിയാഴ്ച നടത്തപ്പെടുന്നു.

മാഗിന്റെ ആസ്ഥാന കേന്ദ്രമായ, അടുത്തയിടെ നവീകരിച്ച 'കേരളാ ഹൗസി'ന്റെ വിശാലമായ ഹാളിലാണ് ആഘോഷ പരിപാടികൾ നടത്തുന്നത്(1415, PACKER LANE, STAFFORD, TEXAS 77477). കേരള ഹൗസിന്റെ നവീകരണ ശേഷം നടത്തപെടുന്ന ആദ്യ പൊതു പരിപാടിയാണ് ഇത്. വൈകുന്നേരം 5:30 മുതൽ വൈവിധ്യമാർന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് 2018 ൽ 'മാഗി' നെ ധീരമായി നയിച്ച പ്രസിഡണ്ട് ജോഷ്വാ ജോർജ് പറഞ്ഞു.

ഹൂസ്റ്റണിലെ പ്രമുഖരായ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന ശ്രുതിമധുരമായ കരോൾ ഗാനങ്ങൾ, നൃത്തങ്ങൾ, മിമിക്രി, സ്‌കിറ്റ്, മാജിക് ഷോ, അടിപൊളി പാട്ടുകൾ തുടങ്ങിയവ ക്രിസ്മസ് ആഘോഷരാവിനെ മികവുറ്റതാക്കി മാറ്റും.

ഹൂസ്റ്റൺ മലയാളി സമൂഹത്തിന്റെ അഭിമാനങ്ങളായ, ചരിത്ര വിജയം കുറിച്ച, ഫോർട്ട്‌ബെൻഡ് കൗണ്ടി ജഡ്ജ് ആയി തെരഞ്ഞെടുക്കപ്പെട്ട കെ.പി. ജോർജ്, ഫോർട്ട്‌ബെൻഡ് കൗണ്ടി കോർട്ട് 3 ജഡ്ജായി തെരഞ്ഞെടുക്കപ്പെട്ട ജൂലി മാത്യു എന്നിവർക്ക് ഹൂസ്റ്റൺ മലയാളി സമൂഹത്തിന്റെ ആദരവും തദവസരത്തിൽ നൽകുന്നതാണ്.

ഹൂസ്റ്റണിൽ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെയും മാഗിന്റെ സ്ഥാപക നേതാക്കളെയും ആഘോഷമദ്ധ്യേ ആദരിക്കും. 2019ൽ ഹൂസ്റ്റൺ മലയാളി അസോസിയേഷനു ചുക്കാൻ പിടിക്കുവാൻ നിയോഗിതരായ പ്രസിഡന്റ് ഇലെക്ട് മാർട്ടിൻ ജോണിനെയും ടീമിനെയും പരിചയപ്പെടുത്തുന്നതുമാണ്.

ക്രിസ്തുമസ് പുതുവൽസരാഘോഷത്തിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും. ആഘോഷ പരിപാടികളിൽ വന്നു സംബന്ധിക്കുന്ന എല്ലാവർക്കും ക്രിസ്മസ് ഡിന്നറും ഒരുക്കിയിട്ടുട്ടെണ്ടെന്നു സംഘാടകർ അറിയിച്ചു.