മിഴിലെ താരറാണിയായിരുന്ന ജ്യോതികയുടെ മടങ്ങിവരവിലെ രണ്ടാമത്തെ ചിത്രം മഗളിർ മട്ടും ട്രെയിലർ ഇറങ്ങി. സ്ത്രീകൾ മാത്രം എന്നു പേരിലുള്ള ചിത്രത്തിന്റെ പ്രമേയവും അവതരണവും സ്ത്രീകളെ കേന്ദ്രീകരിച്ചാണ്. ജ്യോതിക, ഉർവ്വശി, ഭാനുപ്രിയ, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത്. ഡോക്യുമെന്ററി ഫിലിം മേക്കറായി എത്തുന്ന ജ്യോതിക മോഡേൺ വേഷത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ബ്രഹ്മയാണ് മഗളിർ മട്ടും സംവിധാനം ചെയ്യുന്നത്.

വിവാഹ ശേഷം അഭിനയത്തിൽ നിന്നു വിട്ടുനിന്ന ജ്യോതികയുടെ രണ്ടാം വരവിൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ 36 വയതനിലെ നായികയായി എത്തിയിരുന്നു.

സ്റ്റെലിഷായി മോഡേൺ ലുക്കിൽ ഡോക്യുമെന്ററി മേക്കറുടെ വേഷത്തിലാണ് ജ്യോ പുതിയ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സൂര്യയുടെ 2ഡി എന്റർടൈയിന്മെൻസാണ് ചിത്രം നിർമ്മിക്കുന്നത്. . ബൈക്കോടിക്കുന്ന ജ്യോതികയുടെ ആദ്യപോസ്റ്ററിലൂടെ തന്നെ മകളിർ മട്ടും വാർത്തകളിൽ ഇടം നേടിയിരുന്നു.

സ്ത്രീകൾ മാത്രം. അതാണ് മകളിർ മട്ടും എന്നവാക്കിന്റെ അർത്ഥം. പേര് സൂചിപ്പിക്കും പോലെ നായികാപ്രാധാന്യമുള്ള ചിത്രം. സംവിധായകൻ ജി.ബ്രമ്മയുടെ രണ്ടാമത്തെ സിനിമയാണ് മകളിർ മട്ടും കഥാപാത്രത്തിനായി ജ്യോതിക മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ ആണ് നടത്തിയത്.