മുംബൈ: മാഗി ന്യൂഡിൽസിന്റെ പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിതിനും അമിതാ ബച്ചനെതിരെയും കേസെടുത്തിരുന്നു. കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഘടകങ്ങൾ മാഗിയിൽ അടങ്ങിയിരിക്കുന്നു എന്ന വാർത്ത പുറത്തുവന്നതോടെയാണ് ബോളിവുഡ് താരങ്ങളും കുരുക്കിലായത്. എന്നാൽ, പരസ്യത്തിൽ അഭിനയിച്ച കാര്യത്തിൽ നിലപാട് വ്യക്തമാക്കി അമിതാബ് ബച്ചനും മാധുരി ദീക്ഷിതും രംഗത്തെത്തി.

ഒരു പ്രമുഖടെലിവിഷൻ ചാനലിൽ നടത്തിയ അഭിമുഖത്തിലാണ് അമിതാബ് ബച്ചൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു നടനെന്ന നിലയിൽ പരസ്യങ്ങളിൽ അഭിനയിക്കുമ്പോൾ ഇത്തരത്തിലുള്ള നിയമനടപടികൾ നേരിടാനും ഒരുക്കമായിരിക്കണം. മാഗി പരസ്യത്തിൽ അഭിനയിച്ചപ്പോൾ ആ ഉൽപ്പന്നത്തിന്റെ എല്ലാ സുരക്ഷയും വിശദമായി പരിശോധിച്ചിരുന്നു. ബച്ചൻ പറഞ്ഞു.

കാഡ്ബറി ചോക്ലേറ്റിൽ പുഴുക്കളെ കണ്ടെത്തിയെന്ന വാർത്ത വന്നതിന് പിന്നാലെ ആ പരസ്യത്തിൽ അഭിനയിക്കാൻ അവർ എന്നെ സമീപിച്ചിരുന്നു. കാഡ്ബറിയുടെ ബ്രാൻഡ് അംബാസിഡർ ആകുന്നതിന് മുൻപ് തന്നെ ഇതിന്റെ നിർമ്മാണരീതിയെപ്പറ്റി ഞാൻ സ്വയം ചെന്ന് വിലയിരുത്തിയിരുന്നു. ഏതെങ്കിലും ഒരു ഉൽപ്പന്നം നിയമം ലംഘിക്കുന്നുണ്ടെങ്കിൽ ആ ഉൽപ്പന്നം നിർത്തലാക്കേണ്ടതാണ്. അമിതാഭ് വ്യക്തമാക്കി.

അതേസമയം ട്വിറ്ററിലൂടെയായിരുന്നു ബോളിവുഡ് സുന്ദരി മാധുരു ദീക്ഷിത് പ്രതികരിച്ചത്. താൻ മാഗ്ഗി നിർമ്മാതക്കളായ നെസ്ലേ അതികൃതരുമായി ചർച്ച നടത്തിയെന്നും. മാഗ്ഗി നിർമ്മാണത്തിൽ ഒരു തരത്തിലുള്ള ഗുണമേന്മാകുറവും ഇല്ലെന്ന് അവർ ഉറപ്പു നൽകിയെന്നും മാധുരി ട്വീറ്ററിൽ പറയുന്നു. 48 വയസുകാരിയായ മാധുരിയോട് നെസ്വേ ഇറക്കുന്ന 2 മിനുട്ട്‌കൊണ്ട് ഉണ്ടാക്കാവുന്ന നൂഡിൽസിന്റെ ഗുണമേന്മാ വ്യക്തമാകുവാൻ ഹരിദ്വാർ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിസിസ്‌ട്രേഷനാണ് നോട്ടീസ് അയച്ചത്. മാഗ്ഗിയുടെ പരസ്യത്തിൽ അഭിനയിച്ച മാധുരി 15 ദിവസത്തിനുള്ളിൽ മറുപടി നൽകണം എന്നായിരുന്നു നോട്ടീസ്.

മാഗി ന്യൂഡിൽസ് പരസ്യത്തിലൂടെ ആളുകളെ പ്രോത്സാഹിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി താരങ്ങളായ അമിതാബച്ചിനും പ്രീതി സിന്റ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഉത്തർപ്രദേശ് ഫുഡ് സെയ്ഫ്റ്റി ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷനാണ് നെസ്!ലെ ഇന്ത്യയ്ക്കും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

മാഗിയിൽ അപകടകരമായ അളവിൽ ലെഡിന്റെയും മോണോസോഡിയത്തിന്റെയും അംശം കണ്ടെത്തിയതിനെ തുടർന്നാണ് കമ്പനിക്കെതിരെ നിയമനടപടികളുമായി എഫ്ഡിഎ നീങ്ങുന്നത്. മാഗിയിൽ മായം ചേർത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുപിയിൽ നിന്നും ന്യൂഡിൽസ് പാക്കറ്റുകൾ പിൻവലിച്ചിരുന്നു.

മാഗിയുടെ പരസ്യത്തിൽ അഭിനയിച്ച ബോളിവുഡ് നടി മാധുരി ദീക്ഷിതിനും ഉത്തരാഖണ്ഡിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ നോട്ടീസ് അയച്ചിരുന്നു. രണ്ടുമിനിറ്റുകൊണ്ടു തയ്യാറാക്കുന്ന മാഗി നൂഡിൽസ് എന്ത് പോഷണമാണ് നൽകുന്നത് എന്നതു സംബന്ധിച്ച് നടി വിശദീകരിക്കണമെന്നും നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം മാധുരി മറുപടി നൽകണമെന്നും പറയുന്നു.