- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഓസ്ട്രേലിയൻ നടിയ്ക്കെതിരെ ലൈംഗിക കുറ്റകൃത്യത്തിന് കേസ്
മെൽബൺ: 1980 കളിൽ സോപ്പ് ഓപ്പറകളിൽ നിറഞ്ഞു നിന്ന കിർക്ക് പാട്രിക്കിനെനതിരെ ലൈംഗിക കുറ്റകൃത്യത്തിന് കേസ്സടുത്തു. പ്രിസണർ സെൽ ബ്ലോക്ക് ഒ തുടങ്ങി ഒടുവിൽ ഹോം ആൻഡ് എവേ വരെയുള്ള ജനപ്രിയ ടി വി സീരിയലുകളിൽ തിളങ്ങിയ താരമാണ് 74 കാരിയായ പാട്രിക്. 80 കളിൽ താരം 13 കാരിയായ ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരിലാണ് കേസ്സെടുത്തതെന്നാണ് ഹെറ
മെൽബൺ: 1980 കളിൽ സോപ്പ് ഓപ്പറകളിൽ നിറഞ്ഞു നിന്ന കിർക്ക് പാട്രിക്കിനെനതിരെ ലൈംഗിക കുറ്റകൃത്യത്തിന് കേസ്സടുത്തു. പ്രിസണർ സെൽ ബ്ലോക്ക് ഒ തുടങ്ങി ഒടുവിൽ ഹോം ആൻഡ് എവേ വരെയുള്ള ജനപ്രിയ ടി വി സീരിയലുകളിൽ തിളങ്ങിയ താരമാണ് 74 കാരിയായ പാട്രിക്.
80 കളിൽ താരം 13 കാരിയായ ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരിലാണ് കേസ്സെടുത്തതെന്നാണ് ഹെറാൾട് സൺ എന്ന ടാബ്ലോയിഡ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ താരം കുറ്റം നിഷേധിച്ചിരിക്കുകയാണ്. ഈ ദുഷ്‌പേര് മാറ്റിയെടുക്കാൻ വേണ്ടി പോരാടുമെന്നും കോടതിയെ സമീപിച്ച് അപമാനകരമായ ഈയവസ്ഥയിൽ നിന്ന് മോചനം നേടുമെന്നും നടി വ്യക്തമാക്കി. തനിയ്‌ക്കെതിരെയുള്ള തെളിവുകൾ വ്യാജമാണെന്ന് പറഞ്ഞുകൊണ്ട് കുറ്റം ആവർത്തിച്ചു നിഷേധിക്കുകയാണവർ ചെയ്തത്
ഈ ഓഗസ്റ്റ് 19നന് അവർ മെൽബൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകണം. പ്രിസണർ സെൽ ബ്ലോക്ക് ഒ എന്ന പരമ്പരയിൽ ലെസ്‌ബിയൻ പ്രിസൺ ഓഫീസർ ജൊആൻ 'ദി ഫ്രീക്ക് 'ഫെർഗുസൻ ആയി വേഷമിട്ട കിർ പാട്രിക്കിന് യഥാർത്ഥ ജീവിതത്തിലും സമാനമായ സംഗതികൾ അനനുഭവിക്കേണ്ടി വരുന്നത് കൗതുകകരമാണ്.
1991 ലാണ് മർലിൻസിന്റെ ആന്റി ജീൻ ചേമ്പേഴ്‌സായി ഹോം ആൻഡ് എവേ എന്ന സീരിയലിൽ കിർക്ക് പാട്രിക് അവസാനമായി വേഷമിട്ടത്.