- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മാഗിന്റെ നേതൃത്വത്തിൽ സെമിനാറുകൾക്കു തുടക്കംകുറിച്ചു
ഹൂസ്റ്റൺ: മലയാളീ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (MAGH) നേതൃത്വത്തിൽഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി മലയാളീ സമൂഹത്തിനു ഏറ്റവും പ്രയോജന കരമായ,അറിവുകൾ പങ്കു വെക്കുന്ന വിവിധ സെമിനാറുകൾ നടത്തുന്നു. തുടക്കമെന്നോണം 'റിയൽ എസ്റ്റേറ്റ് (real estate) മേഖലയിൽ കൂടുതൽ നിക്ഷേപസാധ്യതകളും കൂടുതൽ വരുമാനം ആർജിക്കുന്നതിനുള്ള അനന്ത സാധ്യതകളും' എന്ന വിഷയത്തെഅധികരിച്ചു നടന്ന സെമിനാർ പങ്കെടുത്തവർക്ക് അറിവിന്റെ പുതിയ മേഖലകൾതുറന്നിട്ടു. ഹൂസ്റ്റണിലെ പ്രമുഖ റീയൽറ്റി ഗ്രൂപ്പായ പ്രോംപ്റ്റ് റീയൽറ്റി ആൻഡ്‌മോർട്ടഗേജ് (Prompt realty and Mortgage Inc) ബ്രോക്കർ ജോൺ.W. വര്ഗീസ് ഈരംഗത്തെ തന്റെ ദീർഘവര്ഷത്തെ അനുഭവ പരിചയവും അറിവും പങ്കുവെച്ചുകൊണ്ടുസെമിനാറിന് നേതൃത്വം നൽകി. മാർച്ച് 3 നു ശനിയാഴ്ച മാഗിന്റെ ആസ്ഥാനമായ കേരള ഹൗസിൽ വച്ച് വൈകുന്നേരം 3 മുതൽനടന്ന സെമിനാറിൽ മാഗ് പ്രസിഡന്റ് ജോഷ്വാ ജോർജ് അധ്യക്ഷത വഹിച്ചു. മലയാളിഅസ്സോസിയേഷനു വേണ്ടി ആൻഡ്രൂസ് ജേക്കബ് വിഷയാവതരണം നടത്തി. നിരവധി ആളുകൾ പങ്കെടുത്ത ഈ സെമിനാറിൽ റിയൽ എസ്റ്റ
ഹൂസ്റ്റൺ: മലയാളീ അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (MAGH) നേതൃത്വത്തിൽഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി മലയാളീ സമൂഹത്തിനു ഏറ്റവും പ്രയോജന കരമായ,അറിവുകൾ പങ്കു വെക്കുന്ന വിവിധ സെമിനാറുകൾ നടത്തുന്നു.
തുടക്കമെന്നോണം 'റിയൽ എസ്റ്റേറ്റ് (real estate) മേഖലയിൽ കൂടുതൽ നിക്ഷേപസാധ്യതകളും കൂടുതൽ വരുമാനം ആർജിക്കുന്നതിനുള്ള അനന്ത സാധ്യതകളും' എന്ന വിഷയത്തെഅധികരിച്ചു നടന്ന സെമിനാർ പങ്കെടുത്തവർക്ക് അറിവിന്റെ പുതിയ മേഖലകൾതുറന്നിട്ടു. ഹൂസ്റ്റണിലെ പ്രമുഖ റീയൽറ്റി ഗ്രൂപ്പായ പ്രോംപ്റ്റ് റീയൽറ്റി ആൻഡ്‌മോർട്ടഗേജ് (Prompt realty and Mortgage Inc) ബ്രോക്കർ ജോൺ.W. വര്ഗീസ് ഈ
രംഗത്തെ തന്റെ ദീർഘവര്ഷത്തെ അനുഭവ പരിചയവും അറിവും പങ്കുവെച്ചുകൊണ്ടുസെമിനാറിന് നേതൃത്വം നൽകി.
മാർച്ച് 3 നു ശനിയാഴ്ച മാഗിന്റെ ആസ്ഥാനമായ കേരള ഹൗസിൽ വച്ച് വൈകുന്നേരം 3 മുതൽനടന്ന സെമിനാറിൽ മാഗ് പ്രസിഡന്റ് ജോഷ്വാ ജോർജ് അധ്യക്ഷത വഹിച്ചു. മലയാളിഅസ്സോസിയേഷനു വേണ്ടി ആൻഡ്രൂസ് ജേക്കബ് വിഷയാവതരണം നടത്തി.
നിരവധി ആളുകൾ പങ്കെടുത്ത ഈ സെമിനാറിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ വിവിധ തരംബിസിനസ് സാധ്യതകളെ കുറിച്ച വിപുലമായ ചർച്ചകൾ നടന്നു. പ്രേക്ഷകരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും വിശദമായി ഉദാഹരണ സഹിതം ജോൺ വർഗീസ് മറുപടി നൽകി.വിപുലമായ സാദ്ധ്യതകൾ ഉള്ള ഈ രംഗത്തേക്ക് ധൈര്യമായി കടന്നു വരുവാനും അതിൽ കൂടിമെച്ചപ്പെട്ട സാമ്പത്തിക ഭദ്രത കൈവരിക്കുവാനും ജോൺ വർഗീസ് മലയാളിസുഹൃത്തുക്കളെയും പ്രത്യേകിച്ച് യുവ തലമുറയെയും ആഹ്വാനം ചെയ്തു. ഇന്നത്തെസാഹചര്യത്തിൽ ഒരു വീട് സ്വന്തമായുള്ള ഒരാൾക്കു പുതിയ ഭവന വായ്പകൾലഭിക്കുന്നതിന് സാദ്ധ്യതകൾ വളരെയാണെന്നും അത് പ്രയോജനപെടുത്തി ഈ രംഗത്ത്കൂടുതൽ നിക്ഷേപങ്ങൾ നടത്തുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.
എബ്രഹാം ഈപ്പൻ സ്വാഗതവും ബാബു മുല്ലശ്ശേരിൽ കൃതജ്ഞതയും പറഞ്ഞു.കൃഷിയും അതിന്റെ നൂതന സാധ്യതകളും ' എന്ന വിഷയത്തെ അധികരിച്ചുള്ള അടുത്തസെമിനാർ മാർച്ച് 10 നു ശനിയാഴ്ച നടത്തപെടുമെന്നു ഭാരവാഹികൾ അറിയിച്ചു.