- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മാജിക്കിനെ യുവജനോൽസവ മത്സരവേദികളിൽ നിന്നു ഒഴിവാക്കുക; നീക്കത്തിന് പിന്നിൽ ചില തൽപ്പരകക്ഷികൾ: മജീഷ്യൻനാഥ് എഴുതുന്നു
ഇന്ദ്രജാലം രാജകൊട്ടാര സദസ്സിൽ നിന്നും, തെരുവിലേയ്ക്കും, പൊതുവേദികളിലേയ്ക്കും, അവിടെ നിന്ന് യുവജനോൽസവ മത്സരങ്ങളിലേയ്ക്കും മാറ്റപ്പെടുന്നതിന്റെ നേർക്കാഴ്ചയാണ് ഇന്ദ്രജാല കലാസ്വാദകർ കാണുവാൻ പോകുന്നത്. മാജിക് എന്ന എങ്ങനെയും വിറ്റു പണം സമ്പാദിക്കുവാൻ കച്ചകെട്ടി ഇറങ്ങിയ ചില തൽപ്പരകക്ഷികളാണ് ഈ കലയെ വിൽപ്പനച്ചരക്കാക്കിയത്. മത്സര വേദികളിൽ എത്തിക്കുന്നതിന്റെ പിന്നിൽ ഉപകരണ വിൽക്കുക, അല്ലെങ്കിൽ ഡാൻസ് ഉപകരണങ്ങൾ വാടകയ്ക്കു കൊടുക്കുന്നതു പോലെ വാടകയ്ക്കു കൊടുക്കുക എന്ന ചിന്തയാണ് ഈ ദുഷ്ടലാക്കിനു പിന്നിൽ. എനിക്കുശേഷം പ്രളയം ഇങ്ങനെയുള്ള മനോവികാരം തന്നെയാണ് ഇതിനു പിന്നിൽ. മാജിക് എന്ന കല രഹസ്യസ്വഭാവം സൂക്ഷിക്കേണ്ട ഒരു കലയാണ്. മറ്റു കലകൾക്ക് ഈ സ്വഭാവം ഇല്ല. അത്തരം കലകൾ ഒരാളിൽ നിന്നു മറ്റൊരാളിലേയ്ക്കു മാറ്റപ്പെട്ടാൽ മാത്രമേ ആ കലകൾ നിലനിൽക്കുകയുള്ളൂ. കഥകളി, നൃത്തം, ഉപകരണ വാദ്യം ഇത്യാദി കലകൾ. മജീഷ്യൻ ഉപയോഗിക്കുന്ന ഉപകരണങ്ങളിലാണ് ആ കലയുടെ രഹസ്യം ഒളിഞ്ഞിരിക്കുന്നത്. അത് പൊതുജനങ്ങൾക്ക് ഈ രഹസ്യം മനസ്സിലാകുമ്പോൾ ഈ കല
ഇന്ദ്രജാലം രാജകൊട്ടാര സദസ്സിൽ നിന്നും, തെരുവിലേയ്ക്കും, പൊതുവേദികളിലേയ്ക്കും, അവിടെ നിന്ന് യുവജനോൽസവ മത്സരങ്ങളിലേയ്ക്കും മാറ്റപ്പെടുന്നതിന്റെ നേർക്കാഴ്ചയാണ് ഇന്ദ്രജാല കലാസ്വാദകർ കാണുവാൻ പോകുന്നത്. മാജിക് എന്ന എങ്ങനെയും വിറ്റു പണം സമ്പാദിക്കുവാൻ കച്ചകെട്ടി ഇറങ്ങിയ ചില തൽപ്പരകക്ഷികളാണ് ഈ കലയെ വിൽപ്പനച്ചരക്കാക്കിയത്. മത്സര വേദികളിൽ എത്തിക്കുന്നതിന്റെ പിന്നിൽ ഉപകരണ വിൽക്കുക, അല്ലെങ്കിൽ ഡാൻസ് ഉപകരണങ്ങൾ വാടകയ്ക്കു കൊടുക്കുന്നതു പോലെ വാടകയ്ക്കു കൊടുക്കുക എന്ന ചിന്തയാണ് ഈ ദുഷ്ടലാക്കിനു പിന്നിൽ.
എനിക്കുശേഷം പ്രളയം ഇങ്ങനെയുള്ള മനോവികാരം തന്നെയാണ് ഇതിനു പിന്നിൽ. മാജിക് എന്ന കല രഹസ്യസ്വഭാവം സൂക്ഷിക്കേണ്ട ഒരു കലയാണ്. മറ്റു കലകൾക്ക് ഈ സ്വഭാവം ഇല്ല. അത്തരം കലകൾ ഒരാളിൽ നിന്നു മറ്റൊരാളിലേയ്ക്കു മാറ്റപ്പെട്ടാൽ മാത്രമേ ആ കലകൾ നിലനിൽക്കുകയുള്ളൂ. കഥകളി, നൃത്തം, ഉപകരണ വാദ്യം ഇത്യാദി കലകൾ. മജീഷ്യൻ ഉപയോഗിക്കുന്ന ഉപകരണങ്ങളിലാണ് ആ കലയുടെ രഹസ്യം ഒളിഞ്ഞിരിക്കുന്നത്. അത് പൊതുജനങ്ങൾക്ക് ഈ രഹസ്യം മനസ്സിലാകുമ്പോൾ ഈ കല കാണാനും, ആസ്വദിക്കാനും കാണികൾ ഉണ്ടാകില്ല.
ഈ കല കൊണ്ട് ഉപജീവനം നയിക്കുന്ന നൂറുകണക്കിന് മാന്ത്രികരുടെ ജീവിതം വഴിമുട്ടുന്ന ഒരു തീരുമാനമാണ് വിദ്യാഭ്യാസ മന്ത്രിയുടേയും ബന്ധപ്പെട്ടവരുടെയും ഈ നീക്കങ്ങൾക്കു പിന്നിലുള്ളത്. ഒരു വ്യക്തി മാത്രമാണ് ഈ കല മത്സരങ്ങൾക്കു വേണമെന്നു പറയുന്നത്. അദ്ദേഹത്തിന് മാജിക് ഉപകരണങ്ങൾ വിൽക്കുന്ന ഒരു കടയും ഉണ്ട്. ഇങ്ങനെ മത്സരവേദികളിൽ മാജിക് ഒരു ഇനമായി വന്നാൽ വിൽപ്പന തകൃതമാകാനും വൻ സാമ്പത്തിക ലാഭവും, ഒപ്പം പരിശീനലത്തിന് വൻ തുക ഈടാക്കാനും ഇതിലൂടെ സാധിക്കും.
ഈ ലക്ഷ്യം തന്നെയാണ് ഈ തീരുമാനത്തിനു പിന്നിൽ. തന്നെയുമല്ല ഈ പറഞ്ഞ വ്യക്തി ഇതുപോലുള്ള കഞ്ച്യൂറിങ് ഇനങ്ങളായ സ്റ്റേജ് മാജിക് ഇപ്പോൾ അവതരിപ്പിക്കുന്നില്ല പകരം ഇല്യൂഷൻ ഇനത്തിൽപ്പെട്ട മാജിക് മാത്രമാണ് അവതരിപ്പിക്കുന്നത്. അതിനാൽ ചെറുകിട മജീഷ്യന്മാർ കുടുംബം പുലർത്തുന്നതും ഇതുകൊണ്ട് സാമൂഹ്യപ്രവർത്തനം ചെയ്യുന്നവരെയുമായാണ് കൂടുതൽ ബാധിക്കുന്നത്.
ഇന്ദ്രജാലം മത്സരവേദികളിൽ എത്തിയാൽ ഇതിനനുസരണമായ സ്വഭാവം സൂക്ഷിക്കുവാൻ കഴിയുകയില്ല. പല മത്സരങ്ങളിൽ പങ്കെടുക്കേണ്ടവർ ഒത്തുകൂടുന്ന സ്റ്റേജിന്റെ പിന്നിൽ ഈ ഉപകരണങ്ങളുടെ രഹസ്യം സൂക്ഷിക്കുക വളരെ ശ്രമകരമാണ്. മത്സരാർത്ഥികളുടെ ഇന്ദ്രജാല മത്സരം കഴിഞ്ഞ് ഈ ഉപകരണങ്ങൾക്കു വലിയ പ്രാധാന്യം കൊടുക്കാത്ത സ്ഥിതിയും അലക്ഷ്യമായി തഴയപ്പെടുകയും അതിലൂടെ പിന്നേയും ഇതിന്റെ രഹസ്യം ചോർന്നു പോകുകയും ചെയ്യുന്നു. ചുരുക്കത്തിൽ പൊതുവേദികളിൽ നിന്നു മാജിക് എന്ന കല പരിഹാസങ്ങൾക്കും, ആസ്വാദന ഇല്ലായ്മയിലേയ്ക്കും വലിച്ചെറിയപ്പെടുന്നു.
ഇതിലൂടെ മാജിക് എന്ന കലയെ ഗൗരവത്തിൽ കാണാത്ത ഒരു തലമുറയിൽ എത്തിപ്പെടുകയും മാജിക്കിന്റെ വസന്തകാലം നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം സംജാതമാകാൻ പോകുന്നു. അതുകൊണ്ട് ഈ ഉദ്യമത്തിൽ നിന്നു സർക്കാർ മാറണമെന്ന് തന്നെയാണ് 36 വർഷമായി ഈ കല കൊണ്ട് സാമൂഹ്യപ്രവർത്തനം ചെയ്യുന്ന എന്റെ അഭ്യർത്ഥന. രഹസ്യം ചോർന്നു പോയാൽ മാന്ത്രികൻ കാണിക്കുന്ന പല വിദ്യകളും ലക്ഷ്യത്തിൽ എത്തുന്നതുനു മുൻപേ പരാജയം ഏറ്റുവാങ്ങേണ്ടി വരുന്നു.