- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയിൽ ചായ വെച്ചും പ്രതിഷേധം! കോവിഡ് കഞ്ഞി കുടി മുട്ടിച്ചപ്പോൾ തെരുവിൽ പ്രതിഷേധവുമായി മജീഷ്യന്മാർ
കണ്ണൂർ: കോവിഡ് കഞ്ഞി കുടി മുട്ടിച്ചപ്പോൾ തലയിൽ ചായ വെച്ച് മാജിക്കു കരുടെ പ്രതിഷേധം. കൺകെട്ടു വിദ്യയിലുടെ കാണികളെ അതിശയിപ്പിച്ചിരുന്ന മാജിക്കുകാർ ജീവിക്കാനായി കരുണതേടുകയാണ് കോവിഡ് മഹാമാരിയിൽ സ്റ്റേജ് ഷോയും പൊതുപരിപാടികളും നിലച്ചതോടെ ജീവിതത്തിന് മുൻപിൽ പകച്ചു നിൽക്കുകയാണ് മാജിക്ക് കലാകാരന്മാർ.
കൊ വിഡ് രോഗവ്യാപനം രണ്ടു വർഷത്തിലേറെയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഇരുന്നൂറിലധികം പ്രൊഫഷനൽ മന്ത്രികരും രണ്ടായിരത്തിൽപ്പരം അമേച്വർ മാന്ത്രികരും പെരുവഴിയിലായിരിക്കുകയാണ്. മാജിക്കു കൊണ്ടു മാത്രം കുടുംബം പുലർത്തിയിരുന്നവർ ആത്മഹത്യാ ഭീഷണിയിലാണെന്നന്ന് മലയാളി മജീഷ്യൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു മാജിക് കലാകാരന്മാർക്ക് കോവിഡ് കാലം ഉണ്ടാക്കിയ ദൂരവ്യാപകമായ.
അനിശ്ചിതാവസ്ഥയിൽ സർക്കാരിന്റെ കൂടി കൈത്താങ്ങില്ലാതെ മുൻപോട്ടു പോകാനാവാത്ത അവസ്ഥയാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വർഷങ്ങളായി സംസ്കരിക വകുപ്പ് മന്ത്രിമാർക്ക് നൽകി വരുന്ന സ്റ്റേജ് ഷോ പുനഃസ്ഥാപിക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
സംസ്ഥാന വ്യാപകമായി സെക്രട്ടറിയേറ്റിനും കലക്ടറേറ്റിനു മുൻപിലും നടത്തിയ സമരത്തിന്റെ ഭാഗമായി മാജിക് ഷോ നടത്തി കലാകാരന്മാർ പ്രതിഷേധിച്ചു.കണ്ണുർ കലക്ടറേറ്റിന് മുൻപിൽ വിവിധ മാജിക് പരിപാടികളോടെ നടത്തിയ പ്രതിഷേധ സമരം മജിഷ്യൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വിനോദ് കണ്ണൂർ ഉദ്ലാടനം ചെയ്തു ഭാസ്കരൻ ശങ്കരനെല്ലുർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് 'ദിനേശൻ സൂര്യകാന്തി മാജിക് കലാപരിപാടികൾക്ക് നേതൃത്വം നൽകി.
മറുനാടന് മലയാളി ബ്യൂറോ