- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഗ്‌നസ് കാൾസണ് ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം; ഫൈനലിലെ ജയം മൂന്നു റൗണ്ട് ബാക്കിയിരിക്കെ; കിരീട നേട്ടത്തിലെത്തുന്നത് തുടർച്ചയായ നാലാം തവണ
ദുബായ്: ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പ് 2021 കിരീടം നോർവെയുടെ മാഗ്‌നസ് കാൾസണ്. റഷ്യയുടെ ഇയാൻ നെപോംനിയാച്ചിക്കിനെ പരാജയപ്പെടുത്തിയ കാൾസൺ കിരീടം നിലനിർത്തി.മൂന്ന് റൗണ്ട് ശേഷിക്കെയായിരുന്നു കാൾസണിന്റെ മിന്നും ജയം. അഞ്ചാം ലോക കിരീടവും തുടർച്ചയായ നാലാം ലോക കിരീടവുമാണിത്.
കാൻഡിഡേറ്റ് മത്സരം വിജയിച്ച് ചലഞ്ചറായെത്തിയ നിപോംനിഷിക്ക് ചാന്പ്യൻഷിപ്പിന്റെ ഒരു സമയത്തും കാൾസണിനെതിരേ വെല്ലുവിളി ഉയർത്താനായില്ല. 14 മത്സരങ്ങളുള്ള ചാന്പ്യൻഷിപ്പിലെ 11-ാം ഗെയിമിൽ ജയം സ്വന്തമാക്കിയാണ് കാൾസന്റെ അഞ്ചാം ലോക കിരീട ധാരണം.
നാല് ജയം അടക്കം 7.5 പോയിന്റാണ് കാൾസണിന്. ഏഴ് സമനിലയിലൂടെ ലഭിച്ച 3.5 പോയിന്റാണ് നിപോംനിഷിയുടെ സന്പാദ്യം. ആറ്, എട്ട്, ഒന്പത് മത്സരങ്ങളിലും കാൾസൺ വെന്നിക്കൊടി പാറിച്ചു.എതിരാളിയെ തളർത്തി ജയം നേടുക എന്ന തന്ത്രമാണ് നിപോംനിഷിക്കെതിരേ കാൾസൺ വിജയകരമായി ഫലപ്രാപ്തിയിലെത്തിച്ചത്.
സ്പോർട്സ് ഡെസ്ക്