ഷിക്കാഗോ: അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഭാഗവത ആചാര്യനായ ബ്രഹ്മശ്രീ  പെരുമ്പള്ളി  കേശവൻ നമ്പൂതിരിപ്പാടിന്റെ മഹാഭാഗവത കഥനം സംഘടിപ്പിക്കുന്നു. മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ഭാഗവത പ്രഭാഷണ പരമ്പരയിൽ  ശ്രീകൃഷ്ണ മാഹാത്മ്യം, ശ്രീ വിഷ്ണു നാമജപം, മഹാഭാഗവത സമർപ്പണം  എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

3000 ബിസിയിൽ മഹാഋഷിയായ ശ്രീ വേദവ്യാസനാൽ രചിക്കപ്പെട്ട ശ്രീ മഹാഭാഗവതമെന്ന പുണ്യ ഗ്രന്ഥം ശ്രവിക്കുന്നതും പഠിക്കുന്നതും ഹിന്ദുക്കൾക്ക് ഒരു പുണ്യ പ്രവർത്തിയും മോക്ഷമാർഗവും ആയി കരുതപ്പെടുന്നു.

ശ്രീ മഹാഭാഗവത കഥനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച പുണ്യാത്മാവായ ബ്രഹ്മശ്രീ പെരുമ്പള്ളി കേശവൻ നമ്പൂതിരിപ്പാടിന്റെ ഈ സംഭാഷണ പരമ്പരയിലേക്ക് എല്ലാ വിശ്വാസികളെയും അയ്യപ്പ സേവാ സംഘം സ്വാഗതം ചെയ്തു കൊള്ളുന്നു. ജൂൺ 5,6,7 എന്നീ ദിവസങ്ങളിൽ നേപ്പർവില്ലിൽ നടത്തപ്പെടുന്ന ഈ പ്രഭാഷണ പരന്പരയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ  (331) 2132232 എന്ന നന്പരിൽ  അല്ലെങ്കിൽ AyyappaSevaSanghamTeam@Gmail.com എന്ന ഇമെയിലിൽ ബന്ധപ്പെടുക.