ലയാള സിനിമയിൽ പുതുചരിത്രം രചിക്കുമെന്ന് കരുതിയ മഹാഭാരതം അകാലചരമം അടയുമോയെന്ന് സിനിമ ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കിയിരിക്കുകയാണ്. എംടി തിരക്കഥ തിരികെ ചോദിച്ച് കേസുകൊടുത്തതും സംവിധായകൻ ശ്രീകുമാർ മേനോന്റെ പിന്മാറുകയില്ലെന്ന വാക്കുകളും ഒക്കെ സിനിമയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നതാണ്. എന്നാൽമലയാളത്തിൽ പ്രഖ്യാപിക്കപ്പെട്ട മഹാഭാരതം തീരുമാനമായിട്ടില്ലെങ്കിൽ ബോളിവുഡിൽ നിന്നുമുള്ള മഹാഭാരത കഥ വമ്പൻ പ്രോജക്ടിൽ തന്നെയാണ് പുറത്തിറങ്ങുകയെന്ന് ഉറപ്പായി.. മികച്ച അഭിനയത്തിലൂടെയും വ്യത്യസ്ത കഥാ ാങ്ങളിലൂടെയും ഇന്ത്യൻ സിനിമാലോകത്തെ വിസ്മയിപ്പിച്ച നടൻ ആമിർ ഖാനെ നായകനാക്കി ബോളിവുഡിൽ മഹാഭാരതമൊരുക്കാൻ മുകേഷ് അംബാനി മുന്നോട്ട് വന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

1000 കോടി ബജറ്റിലാണ് ചിത്രം മുകേഷ് അംബാനി നിർമ്മിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയിൽ ആമിർ ശ്രീ കൃഷ്ണന്റെ വേഷത്തിലാകും അഭിനയിക്കുക. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയുടെ ഓരോ സീരീസും വ്യത്യസ്ത സംവിധായകരാകും സംവിധാനം ചെയ്യുക. ചിത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ പൂർത്തീകരിച്ച ആമിർ, മഹാഭാരതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കൃഷ്ണനായി ആമിർ തന്നെ എത്തുമ്പോൾ ദ്രൗപതിയുടെ വേഷത്തിൽ ദീപിക പദുക്കോണെ പരിഗണിക്കുന്നു. സിനിമയിൽ അർജുനന്റെ വേഷത്തിൽ പ്രഭാസ് എത്തുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.