- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം.. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം; അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി ദിലീപ്, കൂട്ടിന് അമ്മയും ചേച്ചി മീനാക്ഷിയും; ചിത്രങ്ങൾ വൈറൽ
കൊച്ചി: മലയാളം സൈബർ ലോകത്ത് വൈറലാകുന്ന ചില കുഞ്ഞു താരങ്ങളുണ്ട്. അത്തരം താരങ്ങളുടെ കൂട്ടത്തിലാണ് മലയാളം സിനിമയിലെ ഹിറ്റ് ജോഡികളും താരദമ്പതികളുമായ ദിലീപിന്റെയും കാവ്യ മാധവന്റെയും കുഞ്ഞായ മഹാലക്ഷ്മി. താരദമ്പതികൾക്ക് കുഞ്ഞു ജനിച്ചത് മുതൽ സൈബർ ലോകത്തെ സെലബ്രിറ്റിയാണ് മഹാലക്ഷ്മി. കുഞ്ഞിന്റെ പേരിടലും ആദ്യ ചിത്രവും അടക്കം സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത കിട്ടിയ സംഭവങ്ങളാണ്. ഇപ്പോൾ താരപുത്രി സൈബർ ഇടങ്ങളിൽ വൈറലാകുന്നത് ആദ്യാക്ഷരം കുറിച്ചു കൊണ്ടാണ്. ദിലീപ് ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.
മകൾ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ച സന്തോഷം പങ്കുവെക്കുകയായിരുന്നു താരം. മഹാലക്ഷ്മിയെ എഴുത്തിനിരുത്തിയതിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ആവണംകോട് സരസ്വതി ക്ഷേത്രനടയിലാണ് അച്ഛന്റെ മടിയിലിരുന്ന് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. അമ്മ കാവ്യയും ചേച്ചി മീനാക്ഷിയും മഹാലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു. മകൾക്ക് എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്നും ദിലീപ് കുറിക്കുന്നു.
'ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം...'
2016 നവംബർ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2018 ഒക്ടോബർ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്..2018 നവംബർ 17 നാണ് മകളുടെ പേരിടൽ ചടങ്ങ് നടന്നത്. വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേര് നൽകിയതെന്ന് ദിലീപ് സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു.
വളരെ അപൂർവമായി മാത്രമേ മകളുടെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. രണ്ട് മാസങ്ങൾക്ക് മുമ്പ് ഓണനാളിൽ ദിലീപ് പങ്കുവച്ച കുടുംബചിത്രം ആരാധകർ ഏറ്റെടുത്തിരുന്നു. ഏറ്റവും ഒടുവിൽ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
മറുനാടന് ഡെസ്ക്