കാഞ്ഞങ്ങാട് : രാഷ്ട്രീയത്തിനും വിഭാഗീയ പ്രാധേശിക ചിന്താഗതികൾക്കും അതീതമായി കേരളത്തിലെ മുഴുവൻ മുസ്ലിം സമൂഹത്തെയും പ്രതിനിധീകരിക്കുക എന്ന ലക്ഷ്യത്തോടെ മഹല്ല് കമ്മിറ്റികളെയും മഹല്ലിന്റെ കീഴിലല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നമസ്ജിദ് കമ്മിറ്റികളെയും നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക മതരംഗത്ത്പ്രവർത്തിക്കുന്നവരെയും ഉൾപെടുത്തി സംസ്ഥാന തലത്തിൽ രൂപീകൃതമായി പ്രവർത്തിച്ച്‌വരുന്ന സംഘടനയാണ് മഹല്ല് ജമാഅത്ത് കൗൺസിൽ.

മഹല്ലുകൾക്കിടയിലെ തർക്ക പരിഹാരം ,മഹല്ലുകളുടെ ഐക്യവും ശാക്തീകരണവും , മഹല്ലുകൾക്കും മഹല്ല് നിവാസികൾക്കും വഖഫ്ബോർഡിൽ നിന്നും ന്യൂനപക്ഷ ബോർഡിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിലേക്കായി പ്രവർത്തിക്കുക , തർക്കങ്ങൾക്ക് പരിഹാരം കാണുകനിയമസഹായ നൽകുക തുടങ്ങിയ ഉദ്ധേശ ലക്ഷ്യങ്ങളോടെയാണ് സംഘടന പ്രവർത്തിക്കുന്നത്.

ഹോസ്ദുർഗ് ഗസ്റ്റ് ഹൗസിൽ ചേർന്ന കാസർഗോഡ് ജില്ലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.എ കരീം ഉദ്ഘാടനം ചെയ്തു , അഡ്വ ടികെപി മുഹമ്മദ് കുഞ്ഞിഅധ്യക്ഷത വഹിച്ചു, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അഡ്വ ടികെ ഹസ്സൻ വിശയാവതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റും കേരളാ സ്റ്റേറ്റ് ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ഡയരക്റ്റർ ബോർഡ് അംഗവുമായ ഡോ: എബി അലിയാർ മെമ്പർഷിപ്പ് ക്യാമ്പയിൻഉദ്ഘാടനം ചെയ്തു, സീനിയർ വൈസ് പ്രസിഡന്റ് അഡ്വ മുഹമ്മദ് പുഴക്കര മുഖ്യ പ്രഭാഷണംനടത്തി.

ഡോ.അബ്ദുല്ല കാഞ്ഞങ്ങാട് (പ്രസിഡന്റ് )ഹഫീസ് റഹ്മാൻ ഉപ്പള ( സീനിയർവൈസ് പ്രസിഡന്റ് ) മുഹമ്മദ്കുഞ്ഞി ആറങ്ങാടി ( വർക്കിങ് പ്രസിഡന്റ് ) ആബിദ്ഹുസൈൻ , ഇകെ അബ്ദുൾ റഹിമാൻ , മൂസ പടന്നക്കാട് , അബ്ദുൽ സത്താർ , വിസി അബ്ദുല്ലസഅദി ( വൈസ് പ്രസിഡന്റുമാർ ) നസീർ തെക്കേക്കര ( ജനറൽ സെക്രട്ടറി ) ജാഫർകാഞ്ഞിരായിൽ , ഹൈദർ പാണത്തൂർ , മുഹമ്മദ്കുഞ്ഞി കെസി , ഖാജ ഹംസ , അബ്ദുൾ റഹിമാൻഎകെ ( സെക്രട്ടറിമാർ ) എസ്‌കെ അബ്ദുൽ ഖാദിർ ഹാജി ( ട്രെഷറർ) അലി ഹാജിപൂച്ചക്കാട് , അഡ്വ നിസാം , ഖലീൽ പുഞ്ചാവി , ഉബൈദ് സിപി , റിയാസ് , ജലീൽ സിപി, സിയാദ് ,ഫിറോസ് പുഞ്ചാവി , ആഷിഖ് ബിഎം , യൂസഫ് അതിഞ്ഞാൽ , ഹനീഫാ ചിത്താരി എന്നിവരടങ്ങുന്നതാണ് മഹല്ല് ജമാഅത്ത് കൗൺസിൽ കാസർകോട് ജില്ലാ കമ്മിറ്റി.