അബുദാബി : ഉറ്റവരെയും ഉടയവരെയും വിട്ട് കുടുംബം പോറ്റാനായി നാടിന്റെയും സമൂഹത്തിന്റെയും നന്മക്കായി കടൽ കടന്ന് തൊഴിൽ തേടി പോയ നാട്ടിൽ അന്നം തരുന്നനാടിനോടുള്ള ബഹുമാനവും മാതൃ രാജ്യത്തോടുള്ള മുഹബ്ബത്തും ഹൃദയാന്തരങ്ങളിൽവിരിയിച്ച്

കാഞ്ഞങ്ങാട് അതിഞ്ഞാലിലെ പ്രവാസികളായ മഹല്ല് നിവാസികൾ വസന്തത്തിന്റെ സൗഹൃദകൂട്ടായ്മാ ഒരുക്കാൻ വീണ്ടുമൊരു മഹല്ല് സംഗമത്തിന് ഒരുങ്ങുകയായി. പ്രവാസ ലോകത്ത്ഇത് മൂന്നാം തവണയാണ് മഹല്ല് സംഗമത്തിന് വേദിയൊരുങ്ങുന്നത്.

കഴിഞ്ഞ റമദാന്മുമ്പ് അതിഞ്ഞാൽ നിവാസികളായ പ്രവാസികൾ അറേബ്യൻ മണലരാണ്യത്തിൽ വെച്ച് തങ്ങളുടെകായിക പെരുമ വിളിച്ചോതി സംഘടിപ്പിച്ച അതിഞ്ഞാൽ സോക്കർ ലീഗ് വൻ ജനശ്രദ്ധയാകർശിക്കുകയും ഗംഭീര വിജയമായി മാറുകയും ചെയ്തിരുന്നു. ഈ വരുന്ന നവമ്പർമൂന്നിന് അബൂദാബി യിലെ മദീനാസായിദ് കോംപ്ലക്‌സിലെ പാർട്ടി ഹാളിൽ വച്ചാണ് മഹല്ല്‌സംഗമം സംഘടിപ്പിക്കുന്നത്.

യുഎഇ യിലെ വിവിധ എമിറേറ്റ്‌സുകളിലെയും മറ്റ് ഗൾഫ്രാജ്യങ്ങളിലെയും അതിഞ്ഞാൽ നിവാസികളായ പ്രവാസി കൾ ഈ മഹനീയ ഉദ്യമത്തിൽ പങ്ക്‌ചേരും. അഷ്റഫ് ബച്ചൻ , ഫാറൂക്ക് മൊയ്തീൻ , ശിഹാബ് പാരീസ്, ഖാലിദ്അറബിക്കാടത്ത്, മുഹമ്മദ് കുഞ്ഞി കല്ലായി, സലീം സിബി തുടങ്ങിയ വരുടെ കീഴിൽമഹല്ല് സംഗമത്തിനായി വിപുലമായ കമ്മിറ്റിയും നിലവിൽ വന്നു