- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെന്നിന്ത്യൻ താരറാണിയായിരുന്ന സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രം മഹാനടിയിൽ ദുൽഖറിനൊപ്പം അനുഷ്‌ക ഷെട്ടിയും; ജെമിനി ഗണേശനായി ദുൽഖറെത്തുമ്പോൾ സാവിത്രിയായി കീർത്തി സുരേഷും തെലുങ്കിലെ ആദ്യ വനിതാ സൂപ്പർസ്റ്റാറായ ഭാനുമതിയായി അനുഷ്കയും വെള്ളിത്തിരയിൽ
തെന്നിന്ത്യൻ താരറാണിയായിരുന്ന സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രം മഹാനടിയിൽ ദുൽഖറിനൊപ്പം അനുഷ്‌ക ഷെട്ടിയും. തെലുങ്കിലെ ആദ്യ വനിതാ സൂപ്പർസ്റ്റാറും എഴുത്തു കാരിയും നിർമ്മാതാവുമായിരുന്ന ഭാനുമതിയായാണ് അനുഷ്‌ക അഭിനയിക്കുന്നത്. സാവിത്രിയായി കീർത്തി സുരേഷാണെത്തുന്നത്. ദുൽഖർ സൽമാൻ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് മഹാനടി. പ്രശസ്ത നടനും സാവിത്രിയുടെ ഭർത്താവുമായിരുന്ന ജെമിനി ഗണേശനായാണ് ദുൽഖർ എത്തുന്നത്.നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാമന്ത, വിജയ് ദേവർകൊണ്ട, ശാലിനി പാണ്ഡെ, രാജേന്ദ്രപ്രസാദ്, പ്രകാശ് രാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലുമായാണ് മഹാനടി പുറത്തിറങ്ങുന്നത്. മലയാളത്തിലേക്ക് ഡബ് ചെയ്യാനും പദ്ധതിയുണ്ട്. ഇരുപത് കോടി മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് വൈജയന്തി മൂവീസ് ആണ്. 80 ശതമാനം ചിത്രീകരണവും പൂർത്തിയായ ചിത്രം മാർച്ച് 29ന് തിയേറ്ററുകളിലെത്തും.
തെന്നിന്ത്യൻ താരറാണിയായിരുന്ന സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രം മഹാനടിയിൽ ദുൽഖറിനൊപ്പം അനുഷ്‌ക ഷെട്ടിയും. തെലുങ്കിലെ ആദ്യ വനിതാ സൂപ്പർസ്റ്റാറും എഴുത്തു കാരിയും നിർമ്മാതാവുമായിരുന്ന ഭാനുമതിയായാണ് അനുഷ്‌ക അഭിനയിക്കുന്നത്. സാവിത്രിയായി കീർത്തി സുരേഷാണെത്തുന്നത്.
ദുൽഖർ സൽമാൻ ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് മഹാനടി. പ്രശസ്ത നടനും സാവിത്രിയുടെ ഭർത്താവുമായിരുന്ന ജെമിനി ഗണേശനായാണ് ദുൽഖർ എത്തുന്നത്.നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാമന്ത, വിജയ് ദേവർകൊണ്ട, ശാലിനി പാണ്ഡെ, രാജേന്ദ്രപ്രസാദ്, പ്രകാശ് രാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലുമായാണ് മഹാനടി പുറത്തിറങ്ങുന്നത്. മലയാളത്തിലേക്ക് ഡബ് ചെയ്യാനും പദ്ധതിയുണ്ട്.
ഇരുപത് കോടി മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് വൈജയന്തി മൂവീസ് ആണ്. 80 ശതമാനം ചിത്രീകരണവും പൂർത്തിയായ ചിത്രം മാർച്ച് 29ന് തിയേറ്ററുകളിലെത്തും.