- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.മുരളീധരൻ മുഖ്യാതിഥിയാകും; മഹാത്മാഗാന്ധിയുടെ 147ാം ജന്മദിനം ഗാന്ധി ദർശൻ മാനവമൈത്രി സംഗമമാക്കാൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം
മനാമ: മഹാത്മാഗാന്ധിയുടെ 147ാം ജന്മദിനം മഹാത്മാഗാന്ധി കൾചറൽ ഫോറം 'ഗാന്ധി ദർശൻ മാനവമൈത്രി സംഗമ'മായി ആഘോഷിക്കും. ഒക്ടോബർ രണ്ടിന് വൈകിട്ട് ഇന്ത്യൻ ക്‌ളബിലാണു പരിപാടിയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെപിസിസി മുൻ പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ജന. സെക്രട്ടറി പ്രവീൺകുമാർ സംസാരിക്കും. പരിപാടിയുടെ ഭാഗമായി വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നുമുള്ള ഗാന്ധിയൻ സംഘടനാ പ്രതിനിധികളുടെ സമ്മേളനവും നടക്കും. ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ചിത്രരചന, പ്രസംഗം, ഉപന്യാസം, തുടങ്ങിയ മത്സരങ്ങളും നടത്തും. തന്റെ ജീവിതം തന്നെയാണ് സന്ദേശമെന്ന് മരണത്തിലും സാക്ഷ്യപ്പെടുത്തിയ ഗാന്ധിജിയുടെ ദർശനങ്ങൾ എന്നും പ്രസക്തമാണെന്ന് സംഘാടകർ പറഞ്ഞു. അഹിംസ എന്ന സമരായുധം ഏറെ പ്രസക്തമായ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അക്രമം കൊണ്ട് അക്രമത്തെ അമർച്ചചെയ്യാൻ സാധിക്കില്‌ളെന്നു ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. അവിടെയാണ് ഗാന്ധിയൻ ആശയങ്ങൾ പ്രസക്തമാകുന്നത്.പരിപാടിയുടെ വിജയത്തിനായി എബ്രഹാം ജോൺ ചെയർമാനും ജേക്കബ് തേക്കുതോട് ജന

മനാമ: മഹാത്മാഗാന്ധിയുടെ 147ാം ജന്മദിനം മഹാത്മാഗാന്ധി കൾചറൽ ഫോറം 'ഗാന്ധി ദർശൻ മാനവമൈത്രി സംഗമ'മായി ആഘോഷിക്കും. ഒക്ടോബർ രണ്ടിന് വൈകിട്ട് ഇന്ത്യൻ ക്‌ളബിലാണു പരിപാടിയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെപിസിസി മുൻ പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ജന. സെക്രട്ടറി പ്രവീൺകുമാർ സംസാരിക്കും.
പരിപാടിയുടെ ഭാഗമായി വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നുമുള്ള ഗാന്ധിയൻ സംഘടനാ പ്രതിനിധികളുടെ സമ്മേളനവും നടക്കും. ബഹ്‌റൈനിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ചിത്രരചന, പ്രസംഗം, ഉപന്യാസം, തുടങ്ങിയ മത്സരങ്ങളും നടത്തും. തന്റെ ജീവിതം തന്നെയാണ് സന്ദേശമെന്ന് മരണത്തിലും സാക്ഷ്യപ്പെടുത്തിയ ഗാന്ധിജിയുടെ ദർശനങ്ങൾ എന്നും പ്രസക്തമാണെന്ന് സംഘാടകർ പറഞ്ഞു. അഹിംസ എന്ന സമരായുധം ഏറെ പ്രസക്തമായ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അക്രമം കൊണ്ട് അക്രമത്തെ അമർച്ചചെയ്യാൻ സാധിക്കില്‌ളെന്നു ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. അവിടെയാണ് ഗാന്ധിയൻ ആശയങ്ങൾ പ്രസക്തമാകുന്നത്.
പരിപാടിയുടെ വിജയത്തിനായി എബ്രഹാം ജോൺ ചെയർമാനും ജേക്കബ് തേക്കുതോട് ജനറൽ കൺവീനറും അഡ്വ.ലതീഷ് ഭരതൻ, ജയ്ഫർ മൈദാനി എന്നിവർ വൈസ് ചെയർമാന്മാരുമായി സമിതിയെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: അഷറഫ്-ട്രഷറർ, എബി തോമസ്, അനിൽ തിരുവല്ല, കൃഷ്ണകുമാർ, പോൾ സെബാസ്റ്റ്യൻ, റെജിലാൽ തമ്പാൻ, വിനോദ് ഡാനിയേൽ, രാജു ഇരിങ്ങൽ, എഫ്.എം. ഫൈസൽ, ജോർജ് മാത്യു,സിൻസൺ ചാക്കോ-സബ് കമ്മിറ്റി കൺവീനർമാർ, അനീഷ് വർഗീസ്, യു.കെ അനിൽ, സനൽകുമാർ, ലിജു പാപ്പച്ചൻ, ജിമ്മി, അജീഷ്, സന്തോഷ്‌കുമാർ, സുരേഷ്, ബാലകൃഷ്ണൻ, ഡൈഫി, അജി ജോർജ്, വിനോദ് കുമാർ ബാബു-ജോ.കൺവീനർമാർ.
വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി തോമസ് സൈമൺ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എബ്രഹാം ജോൺ, ജേക്കബ് തേക്കുതോട്, അഡ്വ.ലതീഷ് ഭരതൻ, ജയ്ഫർ മൈദാനി, പോൾ സെബാസ്റ്റ്യൻ, എബി തോമസ്, അനിൽ തിരുവല്ല തുടങ്ങിയവർ പങ്കെടുത്തു.

