- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വട്ടിപലിശക്കാരന്റെ വിഐപി കോളനിയിലെ ജീവിതം ആഡംബര ശൈലിയിൽ; കാവലിന് സദാസമയം ആയുധമേന്തിയ ഗുണ്ടകൾ; വീട്ടിൽ കയറിയുള്ള ഓപ്പറേഷൻ അപകടമെന്ന് തിരിച്ചറിഞ്ഞ് കെണിയൊരുക്കി കാത്തിരുന്നത് നാല് ദിവസം; ഒറ്റയ്ക്ക് പുറത്തിറങ്ങിയ മാഫിയാ തലവനെ വാഹനം കുറുകെയിട്ട് തടഞ്ഞു; ഭാര്യയും മക്കളും അണികളുമെത്തിയപ്പോൾ ആകാശത്തേക്ക് വെടിയുതിർത്ത് ഓപ്പറേഷൻ 'വട്ടി രാജ';പിടികൂടിയത് സിനിമാക്കാരുടെ ഇഷ്ട ഫിനാൻസറെ; മഹാരാജാ മഹാദേവനെ കേരളത്തിലെത്തിച്ച് പള്ളുരുത്തി പൊലീസ്
കൊച്ചി: കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെട്ട കൊള്ളപലിശക്കാരൻ മഹാരാജ മഹാദേവനെ താവളത്തിലെത്തി പള്ളുരുത്തി പൊലീസ് പിടികൂടിയത് അതിസാഹസികമായി. ഇയാളെ ഇന്ന് കേരളത്തിൽ എത്തിച്ചിട്ടുണ്ട്. ഇനി വിശദ ചോദ്യം ചെയ്യലുകൾ നടത്തും. വട്ടി രാജ എന്നാണ് ഇയാളുടെ വിളിപ്പേര്. കേരളത്തിൽ മാത്രം 500 കോടിയുടെ പലിശ ഇടപാടുകൾ ഇയാൾക്കുണ്ടായിരുന്നു. സിനിമക്കാരുമായാണ് ഇയാളുടെ പ്രധാന ഇടപാട്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു തമിഴ്‌നാട്ടിലെ വിരുതംപാക്കം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇയാളുടെ വീടിന് തൊട്ടടുത്ത ജംങ്ങ്ഷനിൽവെച്ച് മഹാരാജനെ പിടികൂടിയത്. കഴിഞ്ഞ നാല് ദിവസമായി മഹാരാജ താമസിക്കുന്ന വിഐപി കോളനിയിൽ എത്തി ഇയാളെ നിരീക്ഷിച്ച് വരുകയായിരുന്നു പള്ളുരുത്തി സിഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം. എന്നാൽ പ്രതിയെ തനിച്ച് കിട്ടാനായി സിഐയും സംഘവും ക്ഷമയോടെ കാത്തിരുന്നു. ഉച്ചയോടെ വീട്ടിൽ നിന്ന് തൊട്ടടുത്ത ജംങ്ങ്ഷനിലേക്ക് ഇറങ്ങുകയായിരുന്ന മഹാരാജനെ സ്വകാര്യവാഹനം കുറുകെയിട്ട് എട്ടംഗ സംഘം വളയുകയായിരുന്നു. പിന്നാലെ ഇയാളുടെ ഭാര്യയും മക്കള
കൊച്ചി: കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെട്ട കൊള്ളപലിശക്കാരൻ മഹാരാജ മഹാദേവനെ താവളത്തിലെത്തി പള്ളുരുത്തി പൊലീസ് പിടികൂടിയത് അതിസാഹസികമായി. ഇയാളെ ഇന്ന് കേരളത്തിൽ എത്തിച്ചിട്ടുണ്ട്. ഇനി വിശദ ചോദ്യം ചെയ്യലുകൾ നടത്തും. വട്ടി രാജ എന്നാണ് ഇയാളുടെ വിളിപ്പേര്. കേരളത്തിൽ മാത്രം 500 കോടിയുടെ പലിശ ഇടപാടുകൾ ഇയാൾക്കുണ്ടായിരുന്നു. സിനിമക്കാരുമായാണ് ഇയാളുടെ പ്രധാന ഇടപാട്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു തമിഴ്‌നാട്ടിലെ വിരുതംപാക്കം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇയാളുടെ വീടിന് തൊട്ടടുത്ത ജംങ്ങ്ഷനിൽവെച്ച് മഹാരാജനെ പിടികൂടിയത്. കഴിഞ്ഞ നാല് ദിവസമായി മഹാരാജ താമസിക്കുന്ന വിഐപി കോളനിയിൽ എത്തി ഇയാളെ നിരീക്ഷിച്ച് വരുകയായിരുന്നു പള്ളുരുത്തി സിഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം. എന്നാൽ പ്രതിയെ തനിച്ച് കിട്ടാനായി സിഐയും സംഘവും ക്ഷമയോടെ കാത്തിരുന്നു. ഉച്ചയോടെ വീട്ടിൽ നിന്ന് തൊട്ടടുത്ത ജംങ്ങ്ഷനിലേക്ക് ഇറങ്ങുകയായിരുന്ന മഹാരാജനെ സ്വകാര്യവാഹനം കുറുകെയിട്ട് എട്ടംഗ സംഘം വളയുകയായിരുന്നു. പിന്നാലെ ഇയാളുടെ ഭാര്യയും മക്കളും അണികളുമടക്കം വൻ സംഘം പൊലീസിനെ വളഞ്ഞു.
ഇതോടെ സിഐ അനീഷ് ആകാശത്തേക്ക് ഒരു റൗണ്ട് വെടിയുതിർത്തു. ലോക്കൽ പൊലീസിനെ വിവരമറിയച്ചതിനെതുടർന്ന് വിരുതാംപാക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് സംഘമെത്തി പ്രതിയെ അങ്ങോട്ട് മാറ്റി. വലിയ റെസിഡെനൻഷ്യൽ കോളനിയിലെ ആഡംബര വീട്ടിലായിരുന്നു മഹാരാജ താമസിച്ച് വന്നിരുന്നത്. ഇയാൾക്കൊപ്പം സദാസമയവും ഗുണ്ടാ സംഘങ്ങൾ ഉള്ളതിനാൽ വീട്ടിലേക്ക് കയറി പിടികൂടുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഇതിനാലാണ് പ്രതി വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനായി കാത്തിരുന്നതെന്ന് സിഐ മറുനാടൻ മലയാളിയോട് പറഞ്ഞു. ചെന്നൈയിൽ നിന്ന് ഇന്ന് രാവിലെ ആറ് മണിയോടെ പ്രതിയേയും കൊണ്ട് വിമാനമാർഗ്ഗം കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സംഘം കൊച്ചിയിലെത്തി.
കേരളത്തിലെ വിവിധ നഗരങ്ങളിൽ 500 കോടി രൂപയുടെ പലിശയിടപാട് ഇയാൾക്കുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ജൂലൈ 28 ന് അറസ്റ്റ് ചെയ്ത മഹാരാജനെ കേരളത്തിലേക്ക് എത്തിക്കുന്ന സമയത്ത് ഇയാളുടെ കൂട്ടാളികൾ വന്ന് മാരാകായുധങ്ങൾ കാട്ടി പൊലീസിനെ ഭീഷണിപ്പെടുത്തി, മുപ്പതോളം വരുന്ന ഗുണ്ടാസംഘം സിനിമ സ്റ്റൈലിലാണ് തോക്കും വടിവാളും സൈക്കിൾ ചെയിനും കാട്ടി പേടിപ്പിച്ച് മഹാരാജയെ രക്ഷിച്ച് കൊണ്ടുപോകുകയായിരുന്നു. പ്രതിയേയും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. അന്ന് കൊച്ചി റെയിഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാൾക്കെതിരെ അന്വേഷണം നടത്തിയത്.
കൊച്ചി സ്വദേശിയായ ഫിലിപ്പ് ജേക്കപ്പാണ് കൊള്ളപലിശക്കാരനായ മഹാരാജയ്ക്കെതിരെ ആദ്യം പരാതി നൽകുന്നത്. 45 ലക്ഷം രൂപ വായ്പ എടുക്കുകയും പിന്നീട് മുതലും പലിശയും ചേർത്ത് നൽകിയിട്ടും മഹാരാജയുടെ ഗുണ്ടകൾ ഉപദ്രവിക്കുന്നുവെന്നായിരുന്നു പരാതി. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ മൊഴി അനുസരിച്ചാണ് കേരളം കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ പലിശ ഇടപാട് ചെന്നൈ സ്വദേശിയായ മഹാരാജ മഹാദേവന്റെ നേതൃത്വത്തിൽ നടത്തുന്ന വിവരം പൊലീസിന് ലഭിച്ചത്. വൻ ബിസിനസ്സുകാർ മുതൽ സിനിമ രംഗത്തെ ആളുകൾ വരെ ഇയാളിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങിയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച സൂചന. സിനിമ നിർമ്മാണത്തിനായായിരുന്നു ഇയാൾ പ്രധാനമായും പണം നൽകിയിരുന്നത്. പളിശയ്ക്ക് പണം നൽകുകയും, തുടർന്ന് അവരെ ഭീഷണിപ്പെടുത്തി മുതലിന്റെ ഇരട്ടിയെങ്കിലും സമ്പാദിക്കുകയായിരുന്നു ഇയാളുടെ രീതി.
കോടിക്കണക്കിന് രൂപ ഇയാളാൾ കൊച്ചിയിൽ മാത്രം പലിശയ്ക്ക് നൽകിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഫോർട്ട്കൊച്ചി, പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം മുമ്പും ഇയാളെ പിടികൂടുന്നതിനായുള്ള ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ തമിഴ്‌നാട്ടിൽ വമ്പൻ ഗുണ്ടാസംഘങ്ങളുടെ അകമ്പടിയോടെയുള്ള ഇയാളുടെ ജീവിതം പൊലീസിന് തലവേദനയാകുകയായിരുന്നു. നിരവധി വാഹനങ്ങളിൽ ഗുണ്ടാ സംഘങ്ങളുമായാണ് പ്രതി സദാസമയവും യാത്ര ചെയ്തിരുന്നത്. എസ്ഐ പ്രേംകുമാർ, എഎസ്ഐമാരായ ഹരികുമാർ, ജോസഫ്, സിവിൽ പൊലീസ് ഓഫീസർമാരായ ഫ്രാൻസീസ്, ലിഷാദ്, ഹനീർ തുടങ്ങിയവരുടെ സംഘമാണ് താവളത്തിലെത്തി മഹാരാജയെ പിടികൂടിയത്.
കേരളത്തിലെ മൂന്ന് പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രം 500 കോടിയുട ബിസിനസ് വട്ടി രാജയ്ക്ക് ഉണ്ട്. ഈടായി നൽകുന്ന ആഡംബര വാഹനങ്ങളും വസ്തുക്കളും സ്വന്തമാക്കി ധനം കുമിഞ്ഞ് കൂടിയതനുസരിച്ച് ഇയാളുടെ സംരംഭം വളരുകയും ചെയ്തു. വൻ കോടീശ്വരന്മാർ പോലും ഇടപാടുകാരായി ലഭിച്ചതോടെ എന്തുമാകാം എന്ന അവസ്ഥയുമായി. ഇയാൾക്ക് കേരളത്തിലും വൻ ഗുണ്ടാ സന്നാഹം തന്നെ ഉണ്ട്. കളി കേരളത്തിലായാലും അങ്ങ തമിഴ്‌നാട്ടിലായാലും മഹാരാജയെ തൊടാൻ ഏത് പൊലീസും ഒന്ന് വിറയ്ക്കും. വിവിഐപികൾക്ക് പോലും ഇല്ലാത്ത സുരക്ഷയും ചാവേർ സംഘവുമാണ് രാജയുടെ ബലം.
തമിഴ് സിനിമകളിലെ ഗുണ്ടാ സങ്കേതങ്ങളെ അനുസ്മരിക്കുന്ന വിധത്തിലാണ് യാത്ര. എസ്‌കോർട്ടായി പത്തോളം എസ്യുവി വാഹനങ്ങൾ. നാട്ടുകാരെ വിറപ്പിക്കുന്ന യാത്ര ഒപ്പം സദാ അങ്കരക്ഷകരും സന്നാഹങ്ങളും ഒക്കെയായിട്ടാണ് ഈ പലിശക്കാരന്റെ യാത്ര