- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാക്കിലെ മഹാരാജാവ് കേരളത്തിലേക്കെത്തുന്നു: ജൂൺ 24ന് മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് സതേൺ സജേൺ
വിനോദ സഞ്ചാരികൾക്കുള്ള അത്യാഡംബര ട്രെയിൻ മഹാരാജ എക്സ്‌പ്രസ് കേരളത്തിലേക്കും. ജൂൺ 24ന് മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് സതേൺ സജേൺ, ജൂലൈ ഒന്നിന് തിരുവനന്തപുരത്തുനിന്ന് മെൈുംബയിലേക്ക് സതേൺ ജുവൽസ് എന്നീ ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) മഹാരാജ എക്സ്‌പ്രസ് ശ്രേണിയിൽപെട്ടവയാണിവ. എട്ടു രാത്രിയും ഏഴു പകലും ഉൾപ്പെടുന്ന പാക്കേജാണ് ഐആർസിടിസി വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബർ മുതൽ രണ്ടു ട്രെയിനുകളും സ്ഥിരം സർവീസ് ആരംഭിക്കും. അതായത് ഓരോ ട്രെയിനും പ്രതിമാസം 3 സർവീസുകൾ വീതം നടത്തും.കടന്നുപോകുന്ന പ്രദേശങ്ങളിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചാണ് ട്രെയിൻ യാത്ര തുടരുക. സതേൺ സജേണിലെ യാത്രക്കാർക്ക് ഗോവ, ഹംപി, മൈസൂർ, കൊച്ചി, കുമരകം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാം.സതേൺ ജുവൽസിലെ യാത്രക്കാർ ചെട്ടിനാട്, മഹാബലിപുരം, മൈസൂരു, ഹംപി, ഗോവ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും
വിനോദ സഞ്ചാരികൾക്കുള്ള അത്യാഡംബര ട്രെയിൻ മഹാരാജ എക്സ്‌പ്രസ് കേരളത്തിലേക്കും. ജൂൺ 24ന് മുംബൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് സതേൺ സജേൺ, ജൂലൈ ഒന്നിന് തിരുവനന്തപുരത്തുനിന്ന് മെൈുംബയിലേക്ക് സതേൺ ജുവൽസ് എന്നീ ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) മഹാരാജ എക്സ്‌പ്രസ് ശ്രേണിയിൽപെട്ടവയാണിവ. എട്ടു രാത്രിയും ഏഴു പകലും ഉൾപ്പെടുന്ന പാക്കേജാണ് ഐആർസിടിസി വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബർ മുതൽ രണ്ടു ട്രെയിനുകളും സ്ഥിരം സർവീസ് ആരംഭിക്കും.
അതായത് ഓരോ ട്രെയിനും പ്രതിമാസം 3 സർവീസുകൾ വീതം നടത്തും.കടന്നുപോകുന്ന പ്രദേശങ്ങളിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചാണ് ട്രെയിൻ യാത്ര തുടരുക. സതേൺ സജേണിലെ യാത്രക്കാർക്ക് ഗോവ, ഹംപി, മൈസൂർ, കൊച്ചി, കുമരകം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാം.സതേൺ ജുവൽസിലെ യാത്രക്കാർ ചെട്ടിനാട്, മഹാബലിപുരം, മൈസൂരു, ഹംപി, ഗോവ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും