- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഡംബര കാർ ഈടായി വെച്ച് നൽകിയത് ലക്ഷങ്ങൾ; പണം തിരികെ അടച്ചിട്ടും വണ്ടി ലഭിക്കാതെ വന്നതോടെ പരാതിയുമായി എറണാകുളം സ്വദേശി; പൊലീസ് അറസ്റ്റ് ചെയ്ത് മടങ്ങിയപ്പോൾ തോക്കും വാളും സൈക്കിൾ ചെയ്നുമായി രക്ഷിക്കാനെത്തിയത് അൻപതോളം ഗുണ്ടകൾ; സിനിമ സ്റ്റൈലിൽ വിറപ്പിച്ച് കടന്ന'വട്ടി രാജ' മഹാരാജ മഹാദേവനെ ഒടുവിൽ കേരള പൊലീസ് പൊക്കി
ചെന്നൈ: കേരള പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ട് വന്നപ്പോൾ ഗുണ്ടകൾ മോചിപ്പിച്ച് വട്ടിപലിശക്കാരൻ മഹാരാജ മഹാദേവൻ ഒടുവിൽ കേരള പൊലീസിന്റെ പിടിയിൽ. ചെന്നൈയിൽ നിന്നാണ് അതിസാഹസികമായിട്ടാണ് മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പള്ളുരുത്തി സിഐ അനീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കേരള പൊലീസിനെ മാസങ്ങളായി വലയ്ക്കുകയും നാണക്കേടിന്റെ പടുകുഴിയിൽ വീഴ്‌ത്തുകയും ചെയ്ത പ്രതിയാണ് ഇപ്പോൾ പിടിയിലായത്. മഹാരാജനിൽ നിന്നു കൊച്ചി സ്വദേശി ആഡംബര കാർ പണയം നൽകി 45 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. പണം തിരികെ നൽകിയിട്ടും കാർ വിട്ടുകൊടുത്തില്ലെന്നു പള്ളുരുത്തി പൊലീസിൽ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. എറണാകുളത്തെ പല വ്യവസായികൾക്കും വട്ടിപ്പലിശയ്ക്കു പണം കൊടുക്കുന്നയാളാണു മഹാരാജൻ. കൊച്ചി റേഞ്ച് ഐജിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേരള പൊലീസ് അറസ്റ്റ് ചെയ്ത പണമിടപാടുകാരനെ സായുധസംഘം ഭീഷണിപ്പെടുത്തി മോചിപ്പിച്ചത് കുറച്ച് കാലം മുൻപാണ്. ചെന്നൈയിൽ പണമിടപാടു സ്ഥാപനം നടത്തുന്ന വിരുകംപാക്കത്തെ മഹാരാജനെയാ
ചെന്നൈ: കേരള പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ട് വന്നപ്പോൾ ഗുണ്ടകൾ മോചിപ്പിച്ച് വട്ടിപലിശക്കാരൻ മഹാരാജ മഹാദേവൻ ഒടുവിൽ കേരള പൊലീസിന്റെ പിടിയിൽ. ചെന്നൈയിൽ നിന്നാണ് അതിസാഹസികമായിട്ടാണ് മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പള്ളുരുത്തി സിഐ അനീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്. കേരള പൊലീസിനെ മാസങ്ങളായി വലയ്ക്കുകയും നാണക്കേടിന്റെ പടുകുഴിയിൽ വീഴ്‌ത്തുകയും ചെയ്ത പ്രതിയാണ് ഇപ്പോൾ പിടിയിലായത്.
മഹാരാജനിൽ നിന്നു കൊച്ചി സ്വദേശി ആഡംബര കാർ പണയം നൽകി 45 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. പണം തിരികെ നൽകിയിട്ടും കാർ വിട്ടുകൊടുത്തില്ലെന്നു പള്ളുരുത്തി പൊലീസിൽ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. എറണാകുളത്തെ പല വ്യവസായികൾക്കും വട്ടിപ്പലിശയ്ക്കു പണം കൊടുക്കുന്നയാളാണു മഹാരാജൻ. കൊച്ചി റേഞ്ച് ഐജിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കേരള പൊലീസ് അറസ്റ്റ് ചെയ്ത പണമിടപാടുകാരനെ സായുധസംഘം ഭീഷണിപ്പെടുത്തി മോചിപ്പിച്ചത് കുറച്ച് കാലം മുൻപാണ്. ചെന്നൈയിൽ പണമിടപാടു സ്ഥാപനം നടത്തുന്ന വിരുകംപാക്കത്തെ മഹാരാജനെയാണ് (43) എറണാകുളം പള്ളുരുത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കേരളത്തിൽ നിന്നുള്ള ഒരു എസ്ഐയും മൂന്നു സിവിൽ പൊലീസ് ഓഫിസർമാരുമടങ്ങുന്ന സംഘം ശ്രീപെരുംപുതൂരിൽ അറസ്റ്റ് ചെയ്തത്.മഹാരാജനുമായി കേരളത്തിലേക്കു പുറപ്പെട്ട കാർ രാത്രി പതിനൊന്നോടെ കോയമ്പത്തൂർ കരുമത്തംപട്ടി കണിയൂർ ടോൾ ഗേറ്റിനു സമീപം മുപ്പതോളം പേരടങ്ങിയ സായുധസംഘം തടഞ്ഞു. പൊലീസിനെ ഭീഷണിപ്പെടുത്തിയ സംഘം പ്രതിയെ മോചിപ്പിക്കുകയായിരുന്നു.
മഹാരാജനെ അറസ്റ്റ് ചെയ്തപ്പോൾ ഒപ്പമുണ്ടായിരുന്ന ബിജു എന്നൊരാൾ കേരള പൊലീസുമായി വാഗ്വാദത്തിലേർപ്പെട്ടിരുന്നു. പൊലീസിന്റെ കാർ എത്തുന്നതിനു മുൻപു തന്നെ കരുമത്തംപട്ടിക്ക് സമീപം 30 അംഗ സംഘം കാത്തുനിൽക്കുന്നുണ്ടായിരുന്നു. സമീപത്തെ കടക്കാർ അന്വേഷിച്ചപ്പോൾ ഒരു രാഷ്ട്രീയ നേതാവിനെ സ്വീകരിക്കാൻ നിൽക്കുകയാണെന്നായിരുന്നത്രേ മറുപടി.
കോടിക്കണക്കിനു രൂപ ഇയാൾ കൊച്ചിയിൽ പലിശയ്ക്കു നൽകിയിട്ടുണ്ടെന്നു പറയുന്നു. ഫോർട്ട് കൊച്ചി, പള്ളുരുത്തി സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘങ്ങൾ മുൻപ് ഇയാളെ പിടികൂടാൻ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.കേരള പൊലീസ് കരുമത്തംപട്ടി പൊലീസിൽ നൽകിയ പരാതിയിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കണിയൂർ ടോൾ ഗേറ്റിലെയും സമീപത്തെയും സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നെങ്കിലും കാര്യമായ ഫലമുണ്ടായില്ല.