- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതു വിധേനയും മഹാരാജാസിനെ തകർക്കാൻ ഒരവസരത്തിനായി തക്കം പാർത്തിരിക്കുന്ന ശത്രുരാജ്യങ്ങളാണ് നാല് ദിക്കിലും; പ്രതിരോധം മഹാരാജാസിന്റെ അവകാശമാണ്;ആയുധശേഖരം ഒരനിവാര്യതയും; ആഷിഖ് അബുവിന് മറുപടിയുമായി ശങ്കു ടി.ദാസ്
മഹാരാജാസ് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്.... തെക്ക് പള്ളിമുക്ക് നാട്ടുരാജ്യം.... വടക്ക് മുല്ലശ്ശേരി രാജ്യാന്തര കനാൽ..കിഴക്ക് റിപ്പബ്ലിക്ക് ഓഫ് ശിവരാമൻ നായർ കോളനി.... പടിഞ്ഞാറ് സുഭാഷ് പാർക്ക് മഹാരാഷ്ട്രം... ഏതു വിധേനയും മഹാരാജാസിനെ തകർക്കാൻ ഒരവസരത്തിനായി തക്കം പാർത്തിരിക്കുന്ന ശത്രുരാജ്യങ്ങളാണ് നാല് ദിക്കിലും. വെള്ളത്തിൽ നിന്നോ കരയിൽ നിന്നോ ഏതു നിമിഷമാണ് ഒരാക്രമണം ഉണ്ടാവുക എന്ന് പ്രവചിക്കാൻ തന്നെ പ്രയാസം. പ്രതിരോധം മഹാരാജാസിന്റെ അവകാശമാണ്. ആയുധശേഖരം ഒരനിവാര്യതയും. ഇന്ത്യൻ യൂണിയന്റെ ഭാഗമാണ് മഹാരാജാസ് എന്നത് കേവലമൊരു സാങ്കേതികത്വം മാത്രമാണ്. ബ്രിട്ടീഷ് രാജ് അവസാനിച്ചപ്പോൾ ഒറ്റയ്ക്ക് നിൽക്കാൻ തീരുമാനിച്ച മഹാരാജാസ് നാട്ടുരാജ്യത്തെ ഇൻസ്ട്രുമെന്റ് ഓഫ് ആക്‌സഷനിൽ ഒപ്പിടിവിച്ചു ഇന്ത്യൻ യൂണിയനോട് ൂട്ടിചേർക്കുമ്പോൾ തുടർന്നങ്ങോട്ട് മഹാരാജാസിന് ലഭിക്കാൻ പോവുന്ന സ്‌പെഷ്യൽ സ്റ്റാറ്റസിനെ സംബന്ധിച്ച് സർദാർ വല്ലഭായി പട്ടേൽ അന്നത്തെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരിട്ട് ഉറപ്പു നൽകിയിരുന്നതാണ്. അ
മഹാരാജാസ് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്.... തെക്ക് പള്ളിമുക്ക് നാട്ടുരാജ്യം.... വടക്ക് മുല്ലശ്ശേരി രാജ്യാന്തര കനാൽ..കിഴക്ക് റിപ്പബ്ലിക്ക് ഓഫ് ശിവരാമൻ നായർ കോളനി.... പടിഞ്ഞാറ് സുഭാഷ് പാർക്ക് മഹാരാഷ്ട്രം...
ഏതു വിധേനയും മഹാരാജാസിനെ തകർക്കാൻ ഒരവസരത്തിനായി തക്കം പാർത്തിരിക്കുന്ന ശത്രുരാജ്യങ്ങളാണ് നാല് ദിക്കിലും. വെള്ളത്തിൽ നിന്നോ കരയിൽ നിന്നോ ഏതു നിമിഷമാണ് ഒരാക്രമണം ഉണ്ടാവുക എന്ന് പ്രവചിക്കാൻ തന്നെ പ്രയാസം. പ്രതിരോധം മഹാരാജാസിന്റെ അവകാശമാണ്. ആയുധശേഖരം ഒരനിവാര്യതയും.
ഇന്ത്യൻ യൂണിയന്റെ ഭാഗമാണ് മഹാരാജാസ് എന്നത് കേവലമൊരു സാങ്കേതികത്വം മാത്രമാണ്. ബ്രിട്ടീഷ് രാജ് അവസാനിച്ചപ്പോൾ ഒറ്റയ്ക്ക് നിൽക്കാൻ തീരുമാനിച്ച മഹാരാജാസ് നാട്ടുരാജ്യത്തെ ഇൻസ്ട്രുമെന്റ് ഓഫ് ആക്‌സഷനിൽ ഒപ്പിടിവിച്ചു ഇന്ത്യൻ യൂണിയനോട് ൂട്ടിചേർക്കുമ്പോൾ തുടർന്നങ്ങോട്ട് മഹാരാജാസിന് ലഭിക്കാൻ പോവുന്ന സ്‌പെഷ്യൽ സ്റ്റാറ്റസിനെ സംബന്ധിച്ച് സർദാർ വല്ലഭായി പട്ടേൽ അന്നത്തെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരിട്ട് ഉറപ്പു നൽകിയിരുന്നതാണ്.
അതുപ്രകാരം സ്വന്തമായി ഭരണഘടന, നീതി ന്യായ വ്യവസ്ഥ, വിദേശ നയം, സൈന്യം, മനക്കരുത്ത്, മാരകായുധങ്ങൾ എന്നിവയൊക്കെ നിലനിർത്താനുള്ള മഹാരാജാസിന്റെ അധികാരം അന്തിമവും ചോദ്യങ്ങൾക്കതീതവുമാണ്. അതൊക്കെ തന്നെയാണ് നിരന്തരമായി ലോക യുദ്ധങ്ങളും സ്‌കഡ് മിസൈൽ വർഷവുമൊക്കെ നടന്നു കൊണ്ടിരിക്കുന്ന എറണാകുളം പോലൊരു അതീവ സംഘർഷ മേഖലയുടെ നടുവിലിങ്ങനെ മഹാരാജാസിനെ ഇത്ര കാലവും സംരക്ഷിച്ചു നിർത്തിയത്.
അല്ലാതെ നിങ്ങളുടെ പൊലീസും കോടതിയും നിയമവാഴ്ചയും ഒന്നുമല്ല. ഔട്ട്‌സൈഡർ ആയി ക്യാമ്പസിൽ വരുന്നവരെ സാമൂഹ്യവിരുദ്ധരായി മുദ്രകുത്തി കൂട്ടം കൂടി ആക്രമിക്കുന്ന പ്രാകൃത വിളയാട്ടം സംഘി മോഡൽ ആണെന്നത് മെയിൻലാൻഡിനുള്ള നിയമമാണ്.
മഹാരാജാസിൽ അങ്ങനെയൊരു ഔട്ട്‌സൈഡർ വന്നാൽ, അതൊരു പെൺകുട്ടിയെ കാണാൻ ആണെങ്കിൽ പ്രത്യേകിച്ചും, അയാളെ 'ഗുണ്ടാത്തലവൻ' ആക്കി ഹോക്കി സ്റ്റിക്കും ഡസ്‌കിന്റെ കാലും ഇരുമ്പ് വടിയും മൺവെട്ടിയും ഒക്കെയെടുത്ത് അടിച്ചു പതം വരുത്തി മര്യാദ പഠിപ്പിച്ചു വിടാം.
നമ്മൾ പൂട്ടിയിട്ടും, കയർത്തും, കസേര കത്തിച്ചുമൊക്കെ പതിവായി ആദരിക്കാറുള്ള പ്രിൻസിപ്പാളിനെ അയാൾ തുറിച്ചു നോക്കി എന്നോ മറ്റോ അപ്പോൾ അതിനുള്ള ന്യായീകരണമായി ഉപയോഗിക്കുകയും ചെയ്യാം. വീണ്ടും എപ്പോഴാണ് അതു പോലൊരു ആവശ്യം വരിക എന്നറിയാത്തതുകൊണ്ടും, ആവശ്യം വരുമ്പോൾ പെട്ടെന്ന് അതുപോലെ ആയുധങ്ങൾ സംഘടിപ്പിക്കാൻ ബുദ്ധിമുട്ടായതിനാലും, അതിനായി ഒരു സ്ഥിരം സംവിധാനം എന്ന നിലയിൽ ആർട്‌സ് റൂമിലോ സ്റ്റാഫ് ക്വൊട്ടേഴ്സിലോ അത്യാവശ്യം ആയുധങ്ങൾ സംഭരിച്ചു വെയ്ക്കാം.
ക്യാമ്പസ് മഹാരാജ്യത്തെ പൗരത്വം കിട്ടുന്ന അല്പകാലത്തിന്റെ സിംഹഭാഗവും പ്രതിരോധ കാര്യങ്ങൾ ശ്രദ്ധിക്കാനായി ചിലവഴിക്കേണ്ടി വരുന്നതിനാൽ ഡിഗ്രി എടുക്കുന്നത് പോലുള്ള അപ്രസക്ത വിഷയങ്ങൾക്ക് സമയം കിട്ടാതെ വരുന്ന പോരാളികൾക്ക് പിന്നീട് വാർക്ക പണിക്ക് പോവുമ്പോളും മറ്റും ഉപയോഗിക്കാൻ പറ്റുന്ന സാധനങ്ങൾ ചിലതും കൂടി അക്കൂട്ടത്തിൽ ചേർത്താൽ പിന്നെ അവയൊന്നും ആയുധങ്ങളേ അല്ല,തൊഴിലാളികളുടെ നിർമ്മാണ സാമഗ്രികളാണ് എന്ന് കേരള സംസ്ഥാന മുഖ്യമന്ത്രി പോലും നിയമസഭയിൽ സാക്ഷി പറഞ്ഞോളും.
രണ്ടു കമ്മ്യൂണിസ്റ്റ് സ്റ്റേറ്റുകൾ തമ്മിലുള്ള നയതന്ത്ര മര്യാദകൾ ആണ് അതൊക്കെ.
എന്തു വില കൊടുത്തും മഹാരാജാസിനെ സംരക്ഷിച്ചു നിർത്തുക എന്നതാണ് പ്രധാനം.
ശത്രു രാജ്യങ്ങളിൽ നിന്ന്, ഗുണ്ടാ സംഘങ്ങളിൽ നിന്ന്, മറ്റു വിദ്യാർത്ഥി സംഘടനകളിൽ നിന്ന്, പൊലീസിൽ നിന്ന്, അദ്ധ്യാപകരിൽ നിന്ന്, പ്രിൻസിപ്പാളിൽ നിന്ന്, വിദ്യാർത്ഥികളിൽ നിന്ന് പോലും.
മഹാരാജാസിനെ സംരക്ഷിച്ചു നിർത്തുക എന്നതാണ് പ്രധാനം.
അദ്ധ്യാപകരും, വിദ്യാർത്ഥികളും, പ്രിൻസിപ്പാളും ഒക്കെ നമുക്ക് എതിരാവുമ്പോൾ പിന്നെ ആരാണ് ഈ മഹാരാജാസ് എന്ന് സംശയിക്കരുത്.
നമ്മളാണ്, നമ്മുടെ ഈ മനക്കരുത്തും മാരകായുധങ്ങളും തന്നെയാണ്, മഹാരാജാസ്.
നമ്മളെ അംഗീകരിക്കാത്തവരിനി പ്രിൻസിപ്പാൾ ആയാൽ പോലും മഹാരാജാസിന്റെ ഭാഗമല്ല.
വലിയ വെല്ലുവിളികൾക്കിടയിലും മഹാരാജാസിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിച്ചു നിർത്താനായി കണ്ണിലെണ്ണയൊഴിച്ച് കാവലിരിക്കുന്ന മഹാരാജാസിന്റെ സായുധ സേനക്കും അവരുടെ മാരകായുധങ്ങൾക്കും അഭിവാദ്യങ്ങൾ.
നിങ്ങളുടെ യുദ്ധ സന്നദ്ധതയാണ് മഹാരാജാസിന്റെ ദേശീയ സുരക്ഷ.